Bigg Boss Malayalam 2: കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബിഗ് ബോസ് വീട്ടിൽ രജിത്ത് കുമാറും ഫുക്രുവും തമ്മിൽ തർക്കം നടക്കുന്നുണ്ട്. ഫുക്രു രജിത്തിനോട് പലപ്പോഴും ദേഷ്യപ്പെടാറുണ്ട്. കയ്യാങ്കളിയിലേക്കു പോലും ഇരുവരും തമ്മിലുള്ള വഴക്ക് എത്തിയിരുന്നു. ഇന്നത്തെ എപ്പിസോഡിൽ നോമിനേഷൻ പ്രക്രിയ നടക്കുമ്പോൾ ഇരുവരും തമ്മിലെ അഭിപ്രായഭിന്നത എന്തുകൊണ്ടാണെന്ന് ഇരുവരും വെളിപ്പെടുത്തി.
ഫുക്രു ഇത്തവണ ആദ്യം നോമിനേറ്റ് ചെയ്തത് രജിത്തിനെയാണ്. രജിത് കുമാർ നോമിനേറ്റ് ചെയ്തത് ഫുക്രുവിനെയും. ചെറിയ പ്രായത്തിൽ തന്നെ പ്രശസ്തിയുണ്ടാകുമ്പോൾ ഉള്ള തലക്കനവും ജാഡയും അഹങ്കാരവും ഫുക്രുവിനുണ്ടെന്ന് രജിത്ത് കുമാർ പറഞ്ഞു.
Read Also: മഹാൻവേഷം കെട്ടാൻ നോക്കുകയാണ്, അയാളുടെ നാക്ക് മണിച്ചിത്രത്താഴിട്ട് പൂട്ടണം; രജിത്തിനെതിരെ ആര്യ
എല്ലാവരും മുൻകൂട്ടി കണ്ടതുപോലെ രജിത്ത് കുമാറിന്റെ പേര് ആദ്യം പറഞ്ഞ് ഫുക്രുവെത്തി. തന്നെ ഒറ്റപ്പെടുത്തുന്നു എന്ന പ്രതീതിയുണ്ടാക്കാൻ നോക്കുകയാണ് രജിത്ത് കുമാറെന്ന് ഫുക്രു പറഞ്ഞു. മറ്റുള്ളവരെ താഴ്ത്തികൊണ്ടാണ് രജിത്ത് ഗെയിം കളിക്കുന്നതെന്ന് ഫുക്രു പറഞ്ഞു.
ഇന്നത്തെ നോമിനേഷനിൽ ഏറ്റവും കൂടുതൽ ഉയർന്നുകേട്ട പേര് രജിത് കുമാറിന്റേതാണ്. എല്ലാ മത്സരാർഥികളും രജിത്തിനെ ഇത്തവണ നോമിനേറ്റ് ചെയ്തു. ആര്യയൊഴികെ എല്ലാവരും ആദ്യം പറഞ്ഞ പേര് രജിത് കുമാറിന്റേതാണ്. ആര്യ രണ്ടാമതായാണ് രജിത്തിന്റെ പേര് പറഞ്ഞതെന്ന് മാത്രം.
നോമിനേഷൻ പ്രക്രിയക്കായി ആദ്യമെത്തിയ സൂരജ് രജിത് കുമാറിന്റെ പേര് ആദ്യം തന്നെ പറഞ്ഞു. ഒന്നും കേൾക്കാൻ തയ്യാറല്ലാത്ത മത്സരാർഥിയാണ് രജിത്ത് കുമാറെന്ന് സൂരജ് പറഞ്ഞു. ഒരു അധ്യാപകനോ മുതിർന്നോ വ്യക്തിയോ പറയുന്ന കാര്യങ്ങളല്ല രജിത്ത് കുമാർ പറയുന്നതെന്നും സൂരജ് പറഞ്ഞു.
ജെസ്ലയും ആദ്യം നോമിനേറ്റ് ചെയ്തത് രജിത്തിനെ തന്നെ. വളരെ മോശമായ വാക്കുകളാണ് രജിത്ത് ഉപയോഗിക്കുന്നത്. സ്ത്രീകളോടും അങ്ങനെ തന്നെ. വീട്ടിൽ എപ്പോഴും ഒറ്റപ്പെട്ടു നടക്കുന്നു. അതുകൊണ്ടാണ് രജിത്തിന്റെ പേര് നോമിനേറ്റ് ചെയ്യുന്നതെന്ന് ജെസ്ല പറഞ്ഞു. മഞ്ജു പത്രോസ് നോമിനേറ്റ് ചെയ്തത് രജിത്ത് കുമാറിനെയും വീണയേയും ആണ്.
ആര്യ ആദ്യം നോമിനേറ്റ് ചെയ്തത് ജെസ്ലയെയാണ്. എന്നാൽ, രണ്ടാമതായി ആര്യ രജിത്ത് കുമാറിനെ നോമിനേറ്റ് ചെയ്തു. വളരെ ക്ലവർ ആയിട്ടുള്ള പ്ലയറാണ് രജിത്തെന്ന് ആര്യ പറഞ്ഞു. എന്നാൽ, രജിത്തെന്ന വ്യക്തിക്ക് തന്റെ മനസിൽ യാതൊരു ഇടവുമില്ലെന്ന് ആര്യ വ്യക്തമാക്കി. ഷാജിയും ആദ്യം നോമിനേറ്റ് ചെയ്തത് രജിത്ത് കുമാറിനെയാണ്. രണ്ടാമതായി വീണയെയും നോമിനേറ്റ് ചെയ്തു.