scorecardresearch

Bigg Boss Malayalam 2: 'ഇതെന്ത് സെെക്കോ'; രജിത് കുമാർ ബിഗ് ബോസിൽ നിന്നു പുറത്ത്

Bigg Boss Malayalam 2: ഇതിനെ ഒരുതരത്തിലും ന്യായീകരിക്കാൻ പറ്റില്ലെന്നാണ് എല്ലാവരുടെയും അഭിപ്രായം

Bigg Boss Malayalam 2: ഇതിനെ ഒരുതരത്തിലും ന്യായീകരിക്കാൻ പറ്റില്ലെന്നാണ് എല്ലാവരുടെയും അഭിപ്രായം

author-image
Entertainment Desk
New Update
കോപ്രായമാണ് ചെയ്‌തത്, മറുപടി തൃപ്‌തികരമല്ല; ബിഗ് ബോസിൽ നിന്ന് പുറത്തായിട്ടും നിലപാടിലുറച്ച് രേഷ്‌മ

Bigg Boss Malayalam 2: ബിഗ് ബോസ് ‌സ്‌കൂൾ ടാസ്‌ക് ആയിരുന്നു ഇന്ന്. ബിഗ് ബോസ് ഹെെസ്‌ക്കൂളിലെ പ്രധാന അധ്യാപിക ആര്യയാണ്. സുജോ, ഫുക്രു, ദയ എന്നിവർ അധ്യാപകരാണ്. ബാക്കി എല്ലാവരും ഹെെസ്‌ക്കൂളിലെ വിദ്യാർഥികളാണ്.

Advertisment

പൊളിറ്റിക്‌സ് വിഷയം പഠിപ്പിക്കാൻ എത്തിയ അധ്യാപകനാണ് ഫുക്രു. ആദ്യ ക്ലാസ് ഫുക്രുവിന്റേതായിരുന്നു. ഓരോരുത്തരെയായി പരിചയപ്പെടുത്താൻ അധ്യാപകൻ പറഞ്ഞു. പരിചയപ്പെടുത്തുന്നതിനിടയിൽ താൻ ഒരു സത്യസന്ധനാണെന്നും അനീതി കണ്ടാൽ പ്രതികരിക്കുമെന്നും രജിത് കുമാർ പറഞ്ഞു.

ഇതിനിടയിൽ വളരെ നാടകീയമായ രംഗങ്ങളാണ് ബിഗ് ബോസിൽ സംഭവിച്ചത്. രേഷ്‌മയുടെ ജന്മദിനമായിരുന്നു ഇന്ന്. പരിചയപ്പെടുത്താൻ എഴുന്നേറ്റ് നിന്നപ്പോൾ രേഷ്‌മയുടെ ജന്മദിനമാണെന്ന കാര്യം അധ്യാപകൻ അറിഞ്ഞു. എല്ലാവരും ചേർന്ന് രേഷ്‌മയെ വിഷ് ചെയ്യണമെന്ന് അധ്യാപകനായ ഫുക്രു ആവശ്യപ്പെട്ടു. അതിനുശേഷം രേഷ്‌മ എല്ലാവർക്കും മിഠായി നൽകുകയായിരുന്നു. രജിത് കുമാറിന്റെ അടുത്തെത്തിയും മധുരം നൽകി. ആ സമയത്ത് രജിത് രേഷ്‌മയുടെ കണ്ണുകളുടെ സെെഡിൽ പിടിച്ചു.

രജിത് കണ്ണിൽ പിടിച്ചതിനു പിന്നാലെ രേഷ്‌മ വളരെ അസ്വസ്ഥയായി. കണ്ണ് നീറുന്നതായി രേഷ്‌മ പറഞ്ഞു. ഗെയ്‌മിന്റെ ഭാഗമായല്ല ഇതു പറയുന്നതെന്നും തനിക്കു ശരിക്കും കണ്ണ് നീറുന്നുണ്ടെന്നും രേഷ്‌മ പറഞ്ഞു. ഉടൻ തന്നെ രേഷ്‌മയെയും കൊണ്ട് അഭിരാമി പുറത്തേക്ക് പോയി. രേഷ്‌മയുടെ കണ്ണ് കഴുകിപ്പിച്ചു. കണ്ണ് കഴുകുന്നതിനിടയിൽ രേഷ്‌മ കരയാൻ തുടങ്ങി. രജിത്തിനു ഭ്രാന്ത് ആണോ എന്ന് രേഷ്‌മ ചോദിക്കുന്നത് കേൾക്കാം. കണ്ണ് കഴുകുന്നതിനിടയിൽ 'ഇതെന്തൊരു സെെക്കോ' എന്നും രജിത്തിനെ കുറിച്ച് രേഷ്‌മ പറയുന്നുണ്ട്. രേഷ്‌മയുടെ കണ്ണ് ചുവന്നതായി കാണാം. കുറേ നേരം കണ്ണിൽ വെള്ളമൊഴിച്ചു.

Advertisment

Read Also: പാട്ട് പാടിയിട്ട് കാര്യമില്ല, വൃത്തിയും വെടിപ്പും വേണം; അമൃതക്കെതിരെ ദയ

സംഭവം പ്രശ്‌നമാണെന്ന് മനസ്സിലായതോടെ ബിഗ് ബോസ് രേഷ്‌മയെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ചു. മുളകുപോലെ എന്തോ തന്റെ കണ്ണിൽ രജിത് തേച്ചെന്ന് രേഷ്‌മ ആവർത്തിച്ചു. കണ്ണ് നീറി രേഷ്‌മ കരയുന്നുണ്ടായിരുന്നു. രേഷ്‌മക്ക് നേരത്തെ കണ്ണിനു ഇൻഫക്ഷൻ വന്നിരുന്നു. അതിനാൽ തന്നെ മറ്റ് മത്സരാർഥികളെല്ലാം ഇതിനെ വളരെ ഗൗരവത്തോടെ എടുത്തു. കൺഫഷൻ റൂമിലേക്ക് എത്തിയതും രേഷ്‌മ കണ്ണുപൊത്തി ഇരിക്കുന്നുണ്ടായിരുന്നു.

ഇപ്പോഴെല്ലാം ക്ലാസ് റൂം ടാസ്‌ക് തുടരുന്നുണ്ടായിരുന്നു. താൻ മുളക് കണ്ണിൽ തേച്ച കാര്യം രജിത്തും സമ്മതിക്കുന്നുണ്ട്. ഗെയ്‌മിന്റെ ഭാഗമായാണ് മുളക് കണ്ണിൽ തേച്ചതെന്നാണ് രജിത് പറയുന്നത്. മുളകിന്റെ അറ്റം കഴുകിയെടുത്താണ് തേച്ചതെന്നാണ് രജിത് പറയുന്നുണ്ടായിരുന്നത്. എന്ത് ഗെയ്‌മിന്റെ ഭാഗമാണെങ്കിലും ഇത് അംഗീകരിക്കാൻ പറ്റില്ലെന്ന് രഘു പറഞ്ഞു. രേഷ്‌മയുടെ കണ്ണിൽ മുളക് തേച്ചത് വലിയ വിഷയമായതോടെ ക്ലാസ് റൂം ടാസ്‌ക് നിർത്തിവയ്‌ക്കാൻ ബിഗ് ബോസ് പറഞ്ഞു. രജിത്തിനെ ബിഗ് ബോസ് ഉടൻ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ചു. ടാസ്‌ക് കഴിഞ്ഞ് എല്ലാവരും പുറത്തിറങ്ങി. ഇതേ കുറിച്ചു തന്നെയാണ് എല്ലാവരും സംസാരിച്ചിരുന്നത്. രജിത് ചെയ്‌തത് ശരിയായില്ലെന്ന് എല്ലാവരും പറഞ്ഞു. ഇതിനെ ഒരുതരത്തിലും ന്യായീകരിക്കാൻ പറ്റില്ലെന്നാണ് എല്ലാവരുടെയും അഭിപ്രായം.

ബിഗ് ബോസ് നിയമങ്ങൾ തെറ്റിക്കുകയാണ് രജിത് ചെയ്‌തതെന്ന് ബിഗ് ബോസ് രജിത്തിനോട് പറഞ്ഞു. അകാരണമായി മറ്റുള്ള മത്സരാർഥിയെ ആക്രമിക്കുന്നത് കുറ്റമാണ്. പ്രത്യേകിച്ച് നിയമലംഘനം ഒരു പെൺകുട്ടിക്കെതിരെ ആയതിനാലും രജിത്തിനെതിരെ നടപടി സ്വീകരിക്കുന്നതായി ബിഗ് ബോസ് പറഞ്ഞു. രജിത് കുമാറിനെ ബിഗ് ബോസിൽ നിന്നു താൽക്കാലികമായി പുറത്താക്കുകയും ചെയ്‌തു.

Mohanlal Big Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: