പാട്ട് പാടിയിട്ട് കാര്യമില്ല, വൃത്തിയും വെടിപ്പും വേണം; അമൃതക്കെതിരെ ദയ

Bigg Boss Malayalam 2: ദയയും എലീനയും ഒന്നിച്ചാണ് കൺഫഷൻ റൂമിലേക്ക് എത്തിയത്

Bigg Boss Malayalam 2: ബിഗ് ബോസ് വീട്ടിൽ അമൃതക്കെതിരെ ദയ. എലിമിനേഷൻ പ്രക്രിയയുടെ സമയത്താണ് അമൃതയെ കുറിച്ച് ദയ പരാതി പറഞ്ഞത്. ഇത്തവണ എലിമിനേഷൻ വ്യത്യസ്‌ത രീതിയിലായിരുന്നു. രണ്ട് പേരെവച്ച് കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ചു. അവരിൽ ഒരാളെ രണ്ട് പേരും ചേർന്ന് തീരുമാനിക്കണം. എന്നിട്ട് അയാളുടെ പേര് നോമിനേറ്റ് ചെയ്യണം. ഇതായിരുന്നു ഇത്തവണത്തെ നോമിനേഷൻ രീതി.

ദയയും എലീനയും ഒന്നിച്ചാണ് കൺഫഷൻ റൂമിലേക്ക് എത്തിയത്. ദയയുടെ അനുമതിയോടെ എലീന ദയയുടെ പേര് നോമിനേറ്റ് ചെയ്‌തു. എലീന തുടർന്നും ബിഗ് ബോസിൽ ഉണ്ടാകണമെന്നും ദയ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ, വളരെ അടുപ്പമുള്ള എലീനക്കൊപ്പം തന്നെ വിട്ടതിൽ ദയ പരാതി പറഞ്ഞു. ഒരാളെ നോമിനേറ്റ് ചെയ്യണമെന്നായിരുന്നേൽ അമൃതക്കൊപ്പം വന്ന് അമൃതയെ നോമിനേറ്റ് ചെയ്‌തേനെ എന്നു ദയ പറഞ്ഞു. അതിനു ദയ ചൂണ്ടിക്കാട്ടിയ കാര്യം അമൃതക്ക് വൃത്തിയും വെടിപ്പും ഇല്ലെന്നാണ്.

ദയ പറഞ്ഞത് ഇങ്ങനെ: “അമൃതയുടെ കൂടെ നിന്നാൽ മതിയായിരുന്നു. എലിനയെ എനിക്ക് ഭയങ്കര ഇഷ്‌ടമാണ്. കുറവുകൾ ഉള്ളവർ പുറത്തുനിൽക്കുന്നുണ്ട്. അമൃതയുടെ പേരേ ഞാൻ പറയൂ. അവളിട്ട ഡ്രസ് ഇതുവരെ അലക്കിയിട്ടില്ല. ബിഗ് ബോസിൽ വന്നപ്പോൾ ഇട്ട ഡ്രസ് അന്നുതൊട്ട് അഴുക്കൊക്കെ പിടിച്ച് ബെഡിന്റെ തലയ്‌ക്കാപുറത്ത് കിടക്കുന്നുണ്ട്. അതിന്റെ മണം കാരണം ഉറങ്ങാൻ പറ്റുന്നില്ല. കൊതുക് കടിച്ചിട്ട് അവിടെ ഇരിക്കാൻ പറ്റാത്ത അവസ്ഥയാണ്. 29 വയസ്സായ സ്ത്രീയല്ലേ…ഒരു വൃത്തിയും വെടിപ്പുമില്ല. കെെക്ക് വയ്യാതെ ഇരിക്കുന്ന മാഷ് പോലും (രജിത്) അലക്കി. മാഷിന്റെ കൂടെ എപ്പോഴും നടക്കുന്ന ആളല്ലേ. ആ മാഷിന്റെ ഡ്രസ് അലക്കി കൊടുത്തൂടെ. കണ്ണിനു വയ്യാതെ പോയില്ലായിരുന്നേൽ മാഷിനു കെെക്ക് സുഖമില്ലാത്തപ്പോൾ ഞാൻ അലക്കി കൊടുത്തേനെ. ഇവിടെ നിന്ന് പുറത്താകണമെങ്കിൽ ഞാൻ അമൃതയുടെ പേര് പറയും. പാട്ട് പാടലൊന്നുമല്ല വലിയ കാര്യം. ബിഗ് ബോസ് വീട്ടിൽ വേണ്ടത് വൃത്തിയും വെടിപ്പുമാണ്. അത് അമൃതക്കും അശ്വതിക്കും തീരെ ഇല്ല ബിഗ് ബോസേ…”

Read Also: പെൺകുട്ടി തനിച്ച് ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നതിനോട് യോജിപ്പില്ലെന്ന് രജിത് കുമാർ

നോമിനേഷൻ സമയത്ത് ആദ്യമെത്തിയത് ഷാജിയും ആര്യയുമാണ്. നിങ്ങളിൽ ഒരാളെ പരസ്‌പരം രണ്ടുപേരും ആലോചിച്ച് തീരുമാനിക്കണമെന്ന് ഷാജിയോടും ആര്യയോടും പറഞ്ഞു. ഒടുവിൽ ഷാജിയെ നോമിനേറ്റ് ചെയ്‌തു. ഏറെ ദുഃഖമുണ്ടെന്ന് പറഞ്ഞാണ് ആര്യ ഷാജിയെ നോമിനേറ്റ് ചെയ്‌തത്. തന്നെ നോമിനേറ്റ് ചെയ്യണമെന്ന് ഷാജി ആവശ്യപ്പെടുകയായിരുന്നു. പിന്നീട് രഘുവും സുജോയും ഒരുമിച്ചെത്തി. തന്നെ നോമിനേറ്റ് ചെയ്യണമെന്ന് സുജോയോട് രഘു പറഞ്ഞു. ഫുക്രുവും രേഷ്‌മയും ഒന്നിച്ചെത്തി. താൻ നോമിനേഷനിൽ എത്തിയാൽ പ്രശ്‌നമാകുമെന്നും രേഷ്‌മ നോമിനേഷനിൽ എത്തിയാൽ പ്രശ്‌നമില്ലെന്നും ഫുക്രു പറഞ്ഞു. ഒടുവിൽ രേഷ്‌മ രേഷ്‌മയെ തന്നെ നോമിനേറ്റ് ചെയ്‌തു.

അമൃതയും അശ്വതിയും ഒന്നിച്ചെത്തി, അവർക്കൊപ്പം വന്നത് അലസാണ്ട്രയായിരുന്നു. അമൃതയും അശ്വതിയും അവരെ തന്നെ നോമിനേറ്റ് ചെയ്‌തു. ദയയും എലീനയും ഒന്നിച്ചെത്തി. ദയയുടെ അനുമതിയോടെ എലീന ദയയുടെ പേര് നോമിനേറ്റ് ചെയ്‌തു. ഷാജി, രഘു, രേഷ്‌മ, ദയ, അമൃതയും അഭിരാമിയും എന്നിവരാണ് ഇത്തവണത്തെ എവിക്ഷൻ പ്രക്രിയയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടത്.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Daya against amrita bigg boss malayalam 2

Next Story
Bigg Boss Malayalam 2: പെൺകുട്ടി തനിച്ച് ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നതിനോട് യോജിപ്പില്ലെന്ന് രജിത് കുമാർ
The moderation of comments is automated and not cleared manually by malayalam.indianexpress.com