/indian-express-malayalam/media/media_files/uploads/2021/10/surya-menon.jpg)
നടിയായും, മോഡലായും തിളങ്ങിയ താരമാണ് സൂര്യ മേനോൻ. നല്ലൊരു നർത്തകി കൂടിയാണ് സൂര്യ. ബിഗ് ബോസ് സീസൺ 3 റിയാലിറ്റി ഷോയാണ് സൂര്യയെ കൂടുതൽ പ്രശസ്തയാക്കിയത്. ചിലർ ചേർന്ന് തനിക്ക് വന്ന സിനിമാ അവസരങ്ങൾ നഷ്ടമാക്കിയെന്ന് ലൈവിൽ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞിരിക്കുകയാണ് സൂര്യ.
ഒരുപാട് സൈബർ ആക്രമണങ്ങൾ താൻ നേരിടേണ്ടി വന്നു. തന്നെ വെറുക്കുന്നവർ ചേർന്ന് തനിക്കു വന്ന രണ്ട് സിനിമാ അവസരങ്ങൾ നഷ്ടമാക്കി എന്നെല്ലാം പറയുന്ന സൂര്യയുടെ ലൈവ് വീഡിയോ ഇപ്പോൾ വൈറലാവുകയാണ്.
''ആരെയും വിഷമിപ്പിക്കാനോ വേദനിപ്പിക്കാനോ അല്ല ഞാൻ വന്നിട്ടുള്ളത്. ഒരാളോടുള്ള ഇഷ്ടം തുറന്നു പറഞ്ഞു. അതിന്റെ പേരിൽ ഞാൻ കേട്ട പഴികൾ ചെറുതൊന്നുമല്ല. എന്റെ മാതാപിതാക്കളെ പോലും അവർ വെറുതെ വിടുന്നില്ല. എന്നെ വെറുക്കുന്നവർ കാരണം നഷ്ടമായത് രണ്ട് സിനിമയാണ്. നിങ്ങൾക്ക് എന്നെ ഇഷ്ടമല്ല എന്നു കരുതി ദയവായി എന്നെ പഴി പറയാതിരിക്കൂ. ഇതെല്ലാം നിങ്ങൾക്ക് നേരെ വരുമ്പോൾ അതിന്റെ വിഷമം അറിയും,'' സൂര്യ ലൈവിൽ പറഞ്ഞു.
രണ്ട് ദിവസം മുൻപ് എനിക്കൊരു തമിഴ് സിനിമാ ഓഫർ വന്നിരുന്നു. ചിലർ അതിന്റെ നിർമ്മാതാവിനെയും അവരുടെ കുടുംബത്തേയും ചീത്ത പറഞ്ഞിരുന്നു. അത്തരം പ്രവണതകൾ നന്നല്ല എന്നും സൂര്യ പറയുന്നുണ്ട്. സൂര്യയുടെ പുതിയ ചിത്രത്തിന്റെ നിർമ്മാതാവും ലൈവിൽ സൂര്യയോടൊപ്പം വരുന്നുണ്ട്. ഞാൻ എന്ത് ചെയ്യണമെന്ന് ഞാൻ തീരുമാനിക്കും, അതിൽ നിങ്ങൾ ഇടപെടേണ്ട. എനിക്കെതിരെ പറയാൻ നിങ്ങൾക്ക് അവകാശമില്ലെന്ന് സൂര്യയെ പിന്തുണച്ചുകൊണ്ട് പറഞ്ഞു.
തന്റെ ആരാധകരോട് സ്നേഹവും നന്ദിയും പ്രകടിപ്പിച്ചു കൊണ്ടാണ് സൂര്യ ലൈവ് വീഡിയോ അവസാനിപ്പിക്കുന്നത്. "എന്നെ സ്നേഹിക്കുന്നവർക്ക് സപ്പോർട്ട് ചെയ്യുന്നവർക്ക് നന്ദി. ഒപ്പം വെറുക്കുന്നവർക്കും നന്ദി," സൂര്യ പറയുന്നു.
Read More: സാരിയിൽ അതിസുന്ദരിയായി സൂര്യ; ചിത്രങ്ങൾ വൈറൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us