scorecardresearch
Latest News
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്ദന്‍ അന്തരിച്ചു

സാരിയിൽ അതിസുന്ദരിയായി സൂര്യ; ചിത്രങ്ങൾ വൈറൽ

മണവാട്ടിയെ പോലെ​ അണിഞ്ഞൊരുങ്ങിയ സൂര്യയെ ആണ് ചിത്രങ്ങളിൽ കാണാനാവുക

Soorya Menon, Soorya Menon photos, Soorya Menon photoshoot, Bigg Boss, Soorya Menon tamil movie, സൂര്യ മേനോൻ, ബിഗ് ബോസ്, Manikuttan Soorya, Soorya Menon cyber attack, Bigg Boss Malayalam

‘ബിഗ്ബോസ് മലയാളം’ സീസൺ മൂന്നിലെ പ്രധാന മത്സരാർഥികളിൽ ഒരാളായിരുന്നു സൂര്യ മേനോൻ. മുൻപ് തന്നെ സിനിമാ, സീരിയലുകളിലൂടെ അഭിനയ രംഗത്തും മോഡലിംഗിലും ടെലിവിഷൻ ഷോകളിൽ അവതാരകയായുമെല്ലാം സജീവമായിരുന്നെങ്കിലും ബിഗ് ബോസിൽ എത്തിയതോടെയാണ് സൂര്യ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നത്.

മോഡലിംഗ് രംഗത്തേയും സജീവസാന്നിധ്യമാണ് സൂര്യ. ഇപ്പോഴിതാ, സൂര്യ പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. മണവാട്ടിയെ പോലെ​ അണിഞ്ഞൊരുങ്ങിയ സൂര്യയെ ആണ് ചിത്രങ്ങളിൽ കാണാനാവുക.

Read more: മണികുട്ടനോടൊപ്പം സെൽഫി എടുത്തില്ലേ?, ചോദ്യത്തിനു മറുപടിയുമായി സൂര്യ

അടുത്തിടെ താൻ കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് പടത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സൂര്യ ഷെയർ ചെയ്തിരുന്നു.

“അങ്ങനെ ഒരു സ്വപ്നം കൂടി ഈശ്വരൻ യാഥാർഥ്യം ആക്കി തരുന്നു. ഞാൻ ആദ്യമായി കഥ എഴുതി അഭിനയിക്കുന്ന തമിഴ് പടത്തിന്റെ ആദ്യ പോസ്റ്റർ ആണ് ഇത്. ചിങ്ങത്തിൽ ഷൂട്ടിംഗ് തുടങ്ങും. എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ടാകും എന്നു വിശ്വസിക്കുന്നു.”

ബിഗ് ബോസ് പരിപാടിയ്ക്കിടയിൽ ഈ ചിത്രത്തെ കുറിച്ച് സൂര്യ സംസാരിച്ചിരുന്നു. താനേറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണിതെന്നാണ് സൂര്യ അന്നു പറഞ്ഞത്. സൂര്യയ്ക്ക് ആശംസകളുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

Read more: ഐശ്വര്യയെ അനുകരിച്ചു സൂര്യ; വീഡിയോ

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam contestant soorya menon bridal photoshoot