/indian-express-malayalam/media/media_files/uploads/2021/07/Chef-Suresh-pillai.jpg)
രുചിപെരുമയാൽ അന്തർദ്ദേശീയ തലത്തിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സുരേഷ് പിള്ള. ബിബിസിയുടെ മാസ്റ്റർ ഷെഫ് പ്രഫഷനലിൽ പങ്കെടുക്കുകയും ജേതാവാകുകയും ചെയ്ത അപൂർവം ഇന്ത്യക്കാരിൽ ഒരാൾ കൂടിയാണ് സുരേഷ് പിള്ള. ഇപ്പോഴിതാ, അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുകയാണ് സുരേഷ് പിള്ള. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന 'മൗനരാഗം' എന്ന സീരിയലിലാണ് സുരേഷ് പിള്ള അഭിനയിക്കുന്നത്.
/indian-express-malayalam/media/media_files/uploads/2021/07/Suresh-Pillai-in-Mounaragam.jpg)
ചവറ സ്വദേശിയായ സുരേഷ് ശശിധരൻ പിള്ള ഏറെനാൾ ഇംഗ്ലണ്ടിൽ ഷെഫായി പ്രവർത്തിക്കുകയായിരുന്നു. ലണ്ടനിലെ പ്രശസ്തമായ ഹൂപ്പേഴ്സ് ലണ്ടൻ റസ്റ്ററന്റ് ശൃംഖലയിലെ ഹെഡ് ഷെഫായി പ്രവർത്തിച്ചിരുന്നു. ലോകപ്രശസ്തമായ വീരാസ്വാമി റസ്റ്റോറന്റ്, ലീലാ പാലസ്, റാവിസ് എന്നിവിടങ്ങളിലെല്ലാം ഷെഫായി പ്രവർത്തിച്ച സുരേഷ് പിള്ള സോഷ്യൽ മീഡിയയിലെയും താരമാണ്.
Read more: മണവാട്ടിയെ പോലെ ഐശ്വര്യ, കല്യാണിയുടെ കല്യാണം കഴിഞ്ഞോയെന്ന് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.