/indian-express-malayalam/media/media_files/uploads/2022/09/aswathy-with-daughters.png)
ഓണം പ്രമാണിച്ച് താരങ്ങളുടെയെല്ലാം സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ ഫൊട്ടൊഷൂട്ട് ചിത്രങ്ങള്‍ നിറയുകയാണ്. കേരള തനിമയോടെ എത്തുന്ന താരങ്ങളുടെ ഫൊട്ടൊകള്‍ പെട്ടെന്നു തന്നെ വൈറലാകാറുമുണ്ട്. അത്തരത്തില്‍ ശ്രദ്ധിക്കപ്പെടുകയാണ് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് ഷെയർ ചെയ്ത ചിത്രങ്ങള്‍.
തന്റെ പൊന്നോമനകളോടൊപ്പമുളള ഓണചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ്
അശ്വതി. മക്കളായ പത്മ, കമല എന്നിവരെ ചിത്രങ്ങളില്‍ കാണാം. 'ഉത്രാടച്ചിരി' എന്ന അടിക്കുറിപ്പാണ് അശ്വതി ചിത്രങ്ങള്‍ക്കു നല്‍കിയിരിക്കുന്നത്. പട്ടുപാവാട അണിഞ്ഞ് ഫൊട്ടോയ്ക്കു പോസ് ചെയ്യുന്ന പത്മയും കമലയും ക്യൂട്ടായിട്ടുണ്ടെന്ന് ആരാധകര്‍ പറയുന്നു. അശ്വതിയുടെ ഹെയര്‍സ്റ്റൈല്‍, സാരി എന്നിവയെക്കുറിച്ചു വാചാലാകുന്നവരും കമന്റ് ബോക്‌സിലുണ്ട്.
കമലയുടെ ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങളും അശ്വതി ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു.
അവതാരികയായ അശ്വതി ഗാനരചന, അഭിനയം എന്നീ മേഖലകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കുഞ്ഞെല്‍ദോ എന്ന ചിത്രത്തിലെ 'പെണ്‍പൂവേ', ഫെയര്‍വെല്‍ സോങ്' എന്നിവ രചിച്ചത് അശ്വതിയാണ്. ചക്കപ്പഴം എന്ന സീരിയലില്‍ പ്രധാന കഥാപാത്രം അവതരിപ്പിക്കുന്ന അശ്വതിയെ തേടി സംസ്ഥാന അവാര്‍ഡും എത്തിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.