ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് അശ്വതി ശ്രീകാന്ത്. റേഡിയോ ജോക്കിയായിരുന്ന അശ്വതി ഫ്ളവേഴ്സ് ഒരുക്കിയ ‘ കോമഡി സൂപ്പര്‍ നൈറ്റ്’ എന്ന ഷോയിലൂടെയാണ് ശ്രദ്ധ നേടുന്നത്. സോഷ്യല്‍ മീഡിയയില്‍ ആക്റ്റിവായ അശ്വതി ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
അശ്വതിയുടെ ഇളയമകള്‍ കമലയുടെ പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ ‘ കമല ടേണ്‍സ് വണ്‍’ എന്ന അടിക്കുറിപ്പോടെയാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. കുടുംബത്തോടൊപ്പമുളള ചിത്രങ്ങളും വീഡിയോകളും അശ്വതി ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. ഗായകന് വിധു പ്രതാപ്, നടി ശ്രുതി രജനികാന്ത് എന്നിവര്‍ കമലയ്ക്ക് ആശംസകളുമായി കമന്റ് ബോക്സില്‍ എത്തിയിട്ടുണ്ട്.
അവതാരികയായ അശ്വതി ഗാനരചന, അഭിനയം എന്നീ മേഖലകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കുഞ്ഞെല്‍ദോ എന്ന ചിത്രത്തിലെ ‘പെണ്പൂവേ’, ഫെയര്‍വെല്‍ സോങ്’ എന്നിവ രചിച്ചത് അശ്വതിയാണ്. ചക്കപ്പഴം എന്ന സീരിയലില്‍ പ്രധാന കഥാപാത്രം അവതരിപ്പിക്കുന്ന അശ്വതിയെ തേടി സംസ്ഥാന അവാര്‍ഡും എത്തിയിരുന്നു.