ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് അശ്വതി ശ്രീകാന്ത്. റേഡിയോ ജോക്കിയായിരുന്ന അശ്വതി ഫ്‌ളവേഴ്‌സ് ഒരുക്കിയ ' കോമഡി സൂപ്പര്‍ നൈറ്റ്' എന്ന ഷോയിലൂടെയാണ് ശ്രദ്ധ നേടുന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമാണ് അശ്വതി.
Advertisment
തന്റെ സോഷ്യൽ മീഡിയ പ്രെഫൈലിലൂടെ അശ്വതി പങ്കുവച്ച ചിത്രത്തിനു താഴെയുളള കമൻറുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വളരെ കളർഫുൾ വസ്ത്രമണിഞ്ഞ് നാടോടി ലുക്കിലുളള ചിത്രമാണ് അശ്വതി ഷെയർ ചെയ്തത്. 'ഇത് കാർത്തുമ്പിയോ അതോ ബസന്തിയോ' എന്ന രീതിയിലുളള കമന്റുകളാണ് ഫൊട്ടൊയ്ക്ക് താഴെ നിറയുന്നത്. അശ്വതി ചെയ്യുന്ന 'ചക്കപ്പഴം' എന്ന സീരിയലിലെ ഷൂട്ടിങ്ങിന്റെ ഭാഗമായാണ് വ്യത്യസ്തമായ വേഷത്തിലുളള ചിത്രം അശ്വതി പങ്കുവച്ചിരിക്കുന്നത്. 'ചക്കപ്പഴ'ത്തിലെ അശ്വതിയുടെ സഹപ്രവർത്തകരായ ശ്രുതി രജ്നികാന്തും, അമൽ ദേവും ചിത്രത്തിനു താഴെ കമൻറു ചെയ്തിട്ടുണ്ട്.
അവതാരകയായ അശ്വതി ഗാനരചന, അഭിനയം എന്നീ മേഖലകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കുഞ്ഞെല്‍ദോ എന്ന ചിത്രത്തിലെ 'പെണ്‍പൂവേ', ഫെയര്‍വെല്‍ സോങ്' എന്നിവ രചിച്ചത് അശ്വതിയാണ്. ചക്കപ്പഴം എന്ന സീരിയലില്‍ പ്രധാന കഥാപാത്രം അവതരിപ്പിക്കുന്ന അശ്വതിയെ തേടി സംസ്ഥാന അവാര്‍ഡും എത്തിയിരുന്നു.സീ കേരളയിൽ സംപ്രേഷണം ചെയ്യുന്ന 'ഞാനും എൻറാളും' എന്ന റിയാലിറ്റി ഷോയുടെ അവതാരകയാണിപ്പോൾ അശ്വതി.
നാടോടി ലുക്കിൽ അശ്വതി; ഇത് കാർത്തുമ്പിയോ അതോ ബസന്തിയോ എന്ന് ആരാധകർ
തന്റെ സോഷ്യൽ മീഡിയ പ്രെഫൈലിലൂടെ അശ്വതി പങ്കുവച്ച ചിത്രത്തിനു താഴെയുളള കമന്റുകളാണ് ശ്രദ്ധ നേടുന്നത്

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.