വ്യത്യസ്ഥങ്ങളായ യൂട്യൂബ് വീഡിയോകളിലൂടെ ആരാധക വൃന്ദത്തെ സ്വന്തമാക്കിയ താരമാണ് കാർത്തിക് സൂര്യ. യൂട്യൂബർ എന്ന നിലയിൽ മാത്രമല്ല അവതാരകനായി മിനിസ്ക്രീനിലും തന്റെ സാന്നിധ്യം കാർത്തിക് അറിയിച്ചിട്ടുണ്ട് . മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ഒരു ‘ചിരി ഇരു ചിരി ബമ്പർ ചിരി’ എന്ന ഷോയുടെ അവതരാകനാണ് താരം. കാർത്തിക് വിവാഹിതനാകുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
പുതിയ വ്ളോഗിലൂടെയാണ് കാർത്തിക് തന്റെ വിവാഹകാര്യം ആരാധകരെ അറിയിച്ചത്. പെണ്ണുകാണാനായി പോകുന്ന വ്ളോഗിൽ വധുവിന്റെ മുഖമോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. മാതാപിതാക്കൾ തമ്മിൽ സംസാരിക്കുന്ന ദൃശ്യങ്ങളും വീഡിയോയിൽ കാണാം. സമയമാകുമ്പോൾ പെൺകുട്ടിയുടെ മുഖം ചാനലിലൂടെ കാണിക്കും എന്നാണ് കാർത്തിക് പറയുന്നത്. താൻ തന്നെയാണ പെൺകുട്ടിയെ കണ്ടുപിടിച്ചതെന്ന് കാർത്തി നേരത്തെ പറഞ്ഞിരുന്നു.
അനവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമൻറുമായി എത്തിയിരിക്കുന്നത്. ‘പെൺകുട്ടിയെ കാണാൻ കാത്തിരിക്കുന്നു’ എന്ന കമൻറകളും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിനു താഴെ കാണാം.