scorecardresearch

പോസ്റ്റിനു താഴെ മോശമായി കമന്റു ചെയ്തയാള്‍ക്കെതിരെ പരാതിയുമായി ലക്ഷ്മി മേനോന്‍;വീഡിയോ

സോഷ്യല്‍ മീഡിയ പോസ്റ്റിനു താഴെ മോശമായി കമന്റു ചെയ്ത ആള്‍ക്കെതിരെ ദുബായ് പോലീസിനു ലക്ഷ്മി പരാതി നല്‍കി

സോഷ്യല്‍ മീഡിയ പോസ്റ്റിനു താഴെ മോശമായി കമന്റു ചെയ്ത ആള്‍ക്കെതിരെ ദുബായ് പോലീസിനു ലക്ഷ്മി പരാതി നല്‍കി

author-image
Television Desk
New Update
Lakshmi Menon, Artist, Cyber attack

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുളള താരമാണ് അവതാരകന്‍ മിഥുന്റെ ഭാര്യയും ഇന്‍ഫ്‌ളുവന്‍സറുമായ ലക്ഷ്മി മേനോന്‍. തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിനു താഴെ മോശമായി കമന്റു ചെയ്ത ആള്‍ക്കെതിരെ ദുബായ് പോലീസില്‍ ലക്ഷ്മി പരാതി നല്‍കി. പിന്നീട് അയാള്‍ മാപ്പു പറഞ്ഞ സാഹചര്യത്തിന്‍ പരാതി പിന്‍വലിക്കുകയായിരുന്നു.

Advertisment

' എന്നെ ട്രോളു ചെയ്തതു കൊണ്ടല്ല.എന്റെ കുടുംബത്തെ ഇതിലേയ്ക്കു വലിച്ചിഴച്ചു. അതു ഞാന്‍ സമ്മതിക്കില്ല. ദുബായ് പോലീസില്‍ ഞാന്‍ പരാതി നല്‍കി. പക്ഷെ അയാള്‍ എന്നോടു മാപ്പു പറഞ്ഞു കൊണ്ട് കുറെ വോയിസ് നോട്ടു അയച്ചു. അതുകൊണ്ട് ഞാന്‍ പരാതി പിന്‍വലിച്ചു. എനിക്കു ആരുടെയും ജോലി നഷ്ടപ്പെടണമെന്ന ആഗ്രഹമൊന്നുമില്ല' ലക്ഷ്മി പറഞ്ഞു. ഇത്തരത്തില്‍ പെരുമാറുന്നവര്‍ക്കു ഇതൊരു പാഠമായിരിക്കണമെന്നും ലക്ഷ്മി പറയുന്നു. മാപ്പു പറഞ്ഞുകൊണ്ടുളള ശബ്ദ ശകലങ്ങളും വീഡിയോയ്ക്കു അവസാനം കേള്‍ക്കാം.

ലക്ഷ്മിയെ അഭിനന്ദിച്ചു കൊണ്ട് അനവധി പേര്‍ വീഡിയോയ്ക്കു താഴെ എത്തിയിട്ടുണ്ട്. ഭര്‍ത്താവ് മിഥുനും മകള്‍ തന്‍വിയ്ക്കുമൊപ്പം ദുബായിലാണ് ലക്ഷ്മി താമസമാക്കിയിരിക്കുന്നത്‌.

Social Media Cyber Attack Artist

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: