scorecardresearch

ഓർമകളെ ഇങ്ങനെയും അടയാളപ്പെടുത്താമല്ലോ?; ചിത്രവുമായി സുഹാസിനി

മണിരത്നത്തിന്റെ കരിയറിലെയും ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായ പൊന്നിയിൻ സെൽവൻ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്

ഓർമകളെ ഇങ്ങനെയും അടയാളപ്പെടുത്താമല്ലോ?; ചിത്രവുമായി സുഹാസിനി

ബോക്സോഫീസിൽ പുതിയ റെക്കോർഡുകൾ കുറിച്ച് വിജയകരമായി പ്രദർശനം തുടരുകയാണ് പൊന്നിയിൻ സെൽവൻ. കമൽഹാസന്റെ വിക്രമിനെ മറികടന്ന് തമിഴ് സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി പൊന്നിയിൻ സെൽവൻ മാറിയിരുന്നു. 200 കോടിയിലേറെയാണ് ഇതിനകം തമിഴ്നാട്ടിൽ നിന്നുമാത്രം ചിത്രം കളക്റ്റ് ചെയ്തത്. മണിരത്നത്തിന്റെ കരിയറിലെയും ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ് പൊന്നിയിൻ സെൽവൻ.

ഇപ്പോഴിതാ, ഏറ്റവും പ്രിയപ്പെട്ട പൊന്നിയിൻ സെൽവനെ മനോഹരമായൊരു ഓർമയായി കൂടെകൂട്ടുകയാണ് നടിയും സംവിധായികയുമായ സുഹാസിനി മണിരത്നം. പൊന്നിയിൻ സെൽവൻ തീമിലുള്ള ഫോൺ കവർ ആരാധകർക്കായി പരിചയപ്പെടുത്തുകയാണ് സുഹാസിനി.

വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാർത്തി, ഐശ്വര്യ റായ്, തൃഷ, ഐശ്വര്യ ലക്ഷ്മി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച പൊന്നിയിൻ സെൽവൻ 1 സെപ്റ്റംബർ 30നാണ് തിയേറ്ററുകളിലെത്തിയത്. റിലീസ് ദിവസം തന്നെ തമിഴ്‌നാട് ബോക്‌സ് ഓഫീസിൽ നിന്നും 22 കോടിയിലധികം ചിത്രം കളക്ഷൻ നേടിയിരുന്നു. ലോകമെമ്പാടുമുള്ള ആദ്യ ദിനത്തിലെ ഗ്രോസ് ഏകദേശം 80 കോടി രൂപയായിരുന്നു.

കൽക്കി കൃഷ്ണമൂർത്തിയുടെ പൊന്നിയിൻ സെൽവൻ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. ഇന്ത്യയിലെ ഏറ്റവും വലിയ സാമ്രാജ്യങ്ങളിലൊന്നിന്റെ രാജാവായി അരുൾമൊഴി വർമ്മൻ അഥവാ രാജ രാജ ചോളൻ കയറിയതിന്റെ സാങ്കൽപ്പിക വിവരണമാണിത്. ചിത്രത്തിന്റെ രണ്ടാം ഭാഗം 2023ൽ എത്തുമെന്നാണ് അണിയറപ്രവത്തകർ പറയുന്നത്.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Suhasini ponniyin selvan phone cover