scorecardresearch

കുലസ്ത്രീ ചേച്ചിമാരോടു സഹതാപം മാത്രം; വിവാഹ ദിവസം നേരിട്ട വിമർശനങ്ങൾക്ക് മറുപടിയുമായി ഗൗരി കൃഷ്ണൻ

വിവാഹ ദിവസം നേരിട്ട വിമർശനങ്ങൾക്കു മറുപടി നൽകി തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ ഒരു പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് ഗൗരി

വിവാഹ ദിവസം നേരിട്ട വിമർശനങ്ങൾക്കു മറുപടി നൽകി തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ ഒരു പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് ഗൗരി

author-image
Television Desk
New Update
Gowri Krishnan, Serial Artist, Wedding

സീരിയൽ നടി ഗൗരി കൃഷ്ണൻ കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്. ഗൗരി നായികയായ 'പൗർണമിത്തിങ്കൾ' സീരിയലിന്റെ സംവിധായകനും തിരുവനന്തപുരം സ്വദേശിയുമായ മനോജ് പേയാട് ആയിരുന്നു വരൻ. ഗൗരിയുടെ കോട്ടയത്തെ കുടുംബക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം.

Advertisment

എന്നാൽ വിവാഹ ദിവസം ഗൗരി മാധ്യമങ്ങളോടു ദേഷ്യപ്പെട്ടു എന്ന രീതിയിലുളള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് മറുപടിയെന്നോണം തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ ഒരു പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് ഗൗരി. ഓൺലൈൻ മാധ്യമങ്ങൾ വിവാഹ വേദിയ്ക്ക് ചുറ്റും ക്യാമറയുമായി നിൽക്കുന്ന ചിത്രം പങ്കുവച്ച് കൊണ്ട് ഗൗരി കുറിച്ചത് ഇങ്ങനെയാണ്, "വിമർശിക്കുന്ന എല്ലാവർക്കുമായി ഈ പോസ്റ്റ് ഷേയർ ചെയ്യുന്നു. വിളിച്ചു വരുത്തിയ അതിഥികൾക്ക് കല്യാണം കാണാൻ പറ്റാത്ത പോലെ ഇങ്ങനെ നിന്ന മീഡിയകാരോട് മാറി രണ്ട് സൈഡിലോട്ടോ താഴെ നിന്ന് എടുക്കാനോ പറഞ്ഞത് തെറ്റാണെന്ന് എന്റെ മനസാക്ഷിക് തോന്നിയിട്ടില്ല…കല്യാണം കാണാൻ വന്നവരോട് മറുപടി പറയേണ്ടത് ഞങ്ങൾ ആണ്.. കല്യാണദിവസം പെണ്ണ് കാര്യങ്ങൾ നോക്കുന്നു നാണിച്ചു നിന്നില്ല.. എന്നൊക്കെ പറയുന്ന കുലസ്ത്രീ ചേച്ചി മാറോടു സഹതാപം മാത്രം" ഗൗരി കുറിച്ചു. അനവധി താരങ്ങളും ഗൗരിയെ അനുകൂലിച്ച് കൊണ്ട് പോസ്റ്റിനു താഴെ കമന്റു ചെയ്തിട്ടുണ്ട്.

Advertisment

വിവാഹ ശേഷം സീരിയൽ താരങ്ങൾ ഒന്നിച്ചെത്തിയ റിസപ്ഷനും സംഘടിപ്പിച്ചിരുന്നു.

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന അനിയത്തി എന്ന സീരിയലിലൂടെയാണ് ഗൗരി കൃഷ്ണ സീരിയൽ രംഗത്തേക്ക് എത്തുന്നത്. പിന്നീട് കാണാ കണ്മണി, മാമാങ്കം, സീത, എന്ന് സ്വന്തം ജാനി, അയ്യപ്പ ശരണം തുടങ്ങി പത്തില്‍ അധികം സീരിയലുകള്‍ അഭിനയിച്ചു. പൗര്‍ണി തിങ്കളിലെ വേഷത്തിലൂടെയാണ് ഗൗരി കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

Serial Artist Wedding

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: