scorecardresearch
Latest News

സീരിയൽ താരം ഗൗരി കൃഷ്ണന്‍ വിവാഹിതയായി

സീരിയൽ സംവിധായകനായ മനോജ് പേയാട് ആണ് വരൻ

സീരിയൽ താരം ഗൗരി കൃഷ്ണന്‍ വിവാഹിതയായി

സീരിയൽ നടി ഗൗരി കൃഷ്ണൻ വിവാഹിതയായി. ഗൗരി നായികയായ ‘പൗർണമിത്തിങ്കൾ’ സീരിയലിന്റെ സംവിധായകനും തിരുവനന്തപുരം സ്വദേശിയുമായ മനോജ് പേയാട് ആണ് വരൻ. ഗൗരിയുടെ കോട്ടയത്തെ കുടുംബക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം.

കഴിഞ്ഞ ദിവസം നടന്ന ഹൽദി ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്.

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന അനിയത്തി എന്ന സീരിയലിലൂടെയാണ് ഗൗരി കൃഷ്ണ സീരിയൽ രംഗത്തേക്ക് എത്തുന്നത്. പിന്നീട് കാണാ കണ്മണി, മാമാങ്കം, സീത, എന്ന് സ്വന്തം ജാനി, അയ്യപ്പ ശരണം തുടങ്ങി പത്തില്‍ അധികം സീരിയലുകള്‍ അഭിനയിച്ചു. പൗര്‍ണി തിങ്കളിലെ വേഷത്തിലൂടെയാണ് ഗൗരി കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Gowri krishnan got married wedding photos videos