scorecardresearch

കര്‍വ ചൗത് ഫൊട്ടൊഷൂട്ട് ചിത്രങ്ങളുമായി അപര്‍ണയും ജീവയും

ഉത്തരേന്ത്യയില്‍ ആഘോഷിച്ചു വരുന്ന കര്‍വ ചൗത് ഉത്സവത്തിന്റെ തീമില്‍ ഇരുവരും ഒന്നിച്ചു ചെയ്ത ഫൊട്ടൊഷൂട്ട് ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്

ഉത്തരേന്ത്യയില്‍ ആഘോഷിച്ചു വരുന്ന കര്‍വ ചൗത് ഉത്സവത്തിന്റെ തീമില്‍ ഇരുവരും ഒന്നിച്ചു ചെയ്ത ഫൊട്ടൊഷൂട്ട് ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Aparna Thomas, Jeeva Joseph, Photoshoot

ടെലിവിഷന്‍ പ്രേക്ഷകര്‍ക്കു ഏറെ സുപരിചിതരാണ് അപര്‍ണ- ജീവ താരദമ്പതികള്‍. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ ഇരുവരും ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. ഉത്തരേന്ത്യയില്‍ ആഘോഷിച്ചു വരുന്ന കര്‍വ ചൗത് ഉത്സവത്തിന്റെ തീമില്‍ ഇരുവരും ഒന്നിച്ചു ചെയ്ത ഫൊട്ടൊഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

Advertisment

നോര്‍ത്ത് ഇന്ത്യന്‍ വസ്ത്ര ശൈലിയും സ്റ്റൈലിങ്ങുമൊക്കെയാണ് ഇരുവരും തിരഞ്ഞെടുത്തിരിക്കുന്നത്. സെലിബ്രിറ്റി ഫാഷന്‍ സ്റ്റൈലിസ്റ്റായ ശബരിനാഥിന്റേതാണ് ഷൂട്ടിന്റെ ആശയം.

Advertisment

ആരാധകര്‍ ഇരുവരുടെയും ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.ഷൂട്ടിന്റെ പിന്നാമ്പുറ ദൃശ്യങ്ങള്‍ അപര്‍ണ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ചിട്ടുണ്ട്.

അവതാരകനും നടനുമായ ജീവ പ്രീസ്റ്റ്, 21 ഗ്രാംസ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന ഫാമിലി ഷോയുടെ അവതാരകനാണിപ്പോള്‍ ജീവ. യൂട്യൂബ് ചാനലൊക്കെയായി ആക്റ്റീവായ അപര്‍ണ ഒരു സോഷ്യല്‍ മീഡിയ ഇന്‍വ്‌ളുവന്‍സറാണ്.

Television Photo Shoot Artist

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: