‘കടുവ’യ്ക്കു ശേഷം ഷാജി കൈലാസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘കാപ്പ’ . പൃഥ്വിരാജ്, അപര്‍ണ ബാലമുരളി, ആസിഫ് അലി, അന്ന ബെന്‍, ഇന്ദ്രന്‍സ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പൃഥ്വിരാജും അപര്‍ണയും ഒന്നിച്ചു നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കാപ്പ ചിത്രത്തിലെ ഇരുവരുടെയും ലുക്കിനെ സംബന്ധിച്ചാണ് ചര്‍ച്ചകള്‍ ഉയരുന്നത്. ‘ഈ ജോഡി കൊള്ളാമല്ലോ’ എന്ന അഭിപ്രായങ്ങളാണ് ആരാധകര്‍ക്കിടയില്‍ നിറയുന്നത്.

ചിത്രത്തില്‍ ‘കൊട്ട മധു’ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ സമീപിക്കുന്നത്. ഫെഫ്ക്ക യൂണിയന്‍ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ജി.ആര്‍ ഇന്ദുഗോപനാണ്.