scorecardresearch

സീതാകല്യാണത്തിലേക്ക് ഇനിയില്ല; അനൂപ് കൃഷ്ണൻ പറയുന്നു

ബിഗ് ബോസിന്റെ ഷൂട്ടിംഗ് പൂർത്തിയായ സാഹചര്യത്തിൽ അനൂപ് സീരിയലിലേക്ക് തിരികെ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു പ്രേക്ഷകർ

ബിഗ് ബോസിന്റെ ഷൂട്ടിംഗ് പൂർത്തിയായ സാഹചര്യത്തിൽ അനൂപ് സീരിയലിലേക്ക് തിരികെ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു പ്രേക്ഷകർ

author-image
Television Desk
New Update
anoop krishnan, anoop krishnan bigg boss, anoop krishnan seetha kalyanam

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരകളിൽ ഒന്നാണ് 'സീത കല്യാണം'. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഈ പരമ്പരയിൽ നായകനായ കല്യാണിനെ അവതരിപ്പിച്ചത് അനൂപ് കൃഷ്ണനും നായിക സീതയായി എത്തിയത് ധന്യ മേരി വർഗീസുമാണ്. മികച്ച പ്രേക്ഷക പിന്തുണയോടെ സീരിയൽ മുന്നേറുന്നതിനിടയിലാണ് അനൂപിന് ബിഗ് ബോസ് മലയാളം സീസൺ മൂന്നിൽ നിന്നും അവസരം ലഭിക്കുന്നത്. സീരിയലിന് ഇടവേള നൽകി അനൂപ് ബിഗ് ബോസ് ഷോയിലേക്ക് പോവുകയായിരുന്നു.

Advertisment

ബിഗ് ബോസിന്റെ ഷൂട്ട് പൂർത്തിയായ സാഹചര്യത്തിൽ അനൂപ് സീരിയലിലേക്ക് തിരികെ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു പ്രേക്ഷകർ. എന്നാൽ ഇനി സീതാകല്യാണത്തിലേക്ക് എത്താൻ സാധ്യതയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അനൂപ്. കഴിഞ്ഞ ദിവസം ലൈവിൽ ആരാധകരോട് സംസാരിക്കുമ്പോഴാണ് അനൂപ് ഇക്കാര്യം തുറന്നു പറഞ്ഞത്. മിനിസ്‌ക്രീനില്‍ മാത്രമല്ല ബിഗ് സ്‌ക്രീനിലെ അവസരങ്ങളും താൻ നോക്കുകയാണെന്നും മികച്ച അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണന്നും എല്ലാവരുടെയും പിന്തുണ തുടർന്നുമുണ്ടാവണമെന്നും അനൂപ് പറഞ്ഞു.

അനൂപ് 'സീതാകല്യാണം' വിട്ടുപോയെങ്കിലും കല്യാൺ എന്ന കഥാപാത്രത്തിന് പകരക്കാരനെ കൊണ്ടുവന്നിട്ടില്ലായിരുന്നു അണിയറപ്രവർത്തകർ. മറ്റു കഥാപാത്രങ്ങളുടെ കഥ പറഞ്ഞുപോവുമ്പോഴും കഥയിൽ കല്യാൺ എന്ന പേരിന് പ്രാധാന്യം നൽകികൊണ്ടായിരുന്നു കഥ മുന്നോട്ട് കൊണ്ടുപോയത്.​അതിനാൽ തന്നെ അനൂപ് സീരിയലിലേക്ക് തിരികെയെത്തുമെന്ന പ്രതീക്ഷ ആരാധകർക്കുമുണ്ടായിരുന്നു.

ബിഗ് ബോസ് സീസൺ മൂന്നിലെ കരുത്തുറ്റ മത്സരാർത്ഥികളിൽ ഒരാളായിരുന്നു അനൂപ്. ഫിസിക്കൽ ടാസ്കുകളിലും മറ്റു ആക്റ്റിവിറ്റികളിലുമെല്ലാം മികച്ച പ്രകടനം കാഴ്ച വച്ച അനൂപ് ആദ്യദിനം മുതൽ അവസാനം വരെ ഒരേ രീതിയിൽ കളിച്ചുമുന്നേറുന്ന കാഴ്ചയാണ് പ്രേക്ഷകർ കണ്ടത്. 95-ാം ദിവസം കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഷോ അവസാനിപ്പിക്കേണ്ടി വന്നപ്പോഴും ഗെയിമിൽ മികച്ച സ്കോർ നേടി മുന്നേറുകയായിരുന്നു അനൂപ്.

Advertisment

Read more: ആരാവും ബിഗ് ബോസ് വിജയി? സോഷ്യൽ മീഡിയയുടെ പ്രവചനമിങ്ങനെ

Big Boss Serial Artist

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: