Latest News
വിസ്മയയെ മര്‍ദിച്ചതായി കിരണിന്റെ മൊഴി; അറസ്റ്റ് രേഖപ്പെടുത്തി
വിഴിഞ്ഞത്ത് യുവതി മരിച്ച സംഭവം: മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ്
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ വിടവാങ്ങി
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് മൂന്നാം ജയം
കൂടുതല്‍ ഇളവുകള്‍; തീരുമാനം ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍
അതിവേഗം വാക്സിനേഷന്‍; ഇന്നലെ കുത്തിവയ്പ്പെടുത്തത് 82.7 ലക്ഷം പേര്‍
42,640 പുതിയ കേസുകള്‍; 91 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്ക്
ഇന്നും നാളെയും മഴ തുടരും; തീരദേശവാസികള്‍ ജാഗ്രത പാലിക്കണം

ആരാവും ബിഗ് ബോസ് വിജയി? സോഷ്യൽ മീഡിയയുടെ പ്രവചനമിങ്ങനെ

Bigg Boss Malayalam Season 3: മണിക്കുട്ടനാവും ഈ സീസണിലെ വിജയി എന്നാണ് സോഷ്യൽ മീഡിയയുടെ പ്രവചനം

Bigg Boss, Bigg Boss Malayalam, Bigg Boss Malayalam winner, Bigg Boss Malayalam season 3 winner, Bigg Boss Malayalam winner manikuttan, manikuttan videos, manikuttan photos, manikuttan dimpal friendship, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend

Bigg Boss Malayalam Season 3: ബിഗ് ബോസ് മലയാളം സീസൺ മൂന്നിന്റെ വിജയി ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. 29-ാം തീയതി രാത്രിയോടെയാണ് ബിഗ് ബോസ് ടൈറ്റിൽ വിന്നറിനെ കണ്ടെത്താനുള്ള വോട്ടെടുപ്പ് അവസാനിച്ചത്. ബിഗ് ബോസിന്റെ ചരിത്രത്തിൽ ആദ്യമായി ടൈറ്റിൽ വിന്നർ സ്ഥാനത്തേക്ക് എട്ടു പേർ ഒന്നിച്ച് മത്സരിച്ച ഒരു സീസൺ ആണ് ഇത്തവണ മലയാളത്തിൽ കണ്ടത്.

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ 95-ാം ദിവസം ഷോയുടെ ചിത്രീകരണം നിർത്തിവയ്ക്കേണ്ടതിനെ തുടർന്നാണ് വിജയിയെ വോട്ടിംഗിലൂടെ തിരഞ്ഞെടുക്കാനുള്ള അവസരം പ്രേക്ഷകരിലേക്ക് എത്തിയത്. ഷോയുടെ ചിത്രീകരണം നിർത്തിവയ്ക്കുമ്പോൾ ബിഗ് ബോസ് ഹൗസിൽ ബാക്കിയുണ്ടായിരുന്ന എട്ടു മത്സരാർത്ഥികളെയും ഉൾപ്പെടുത്തി വോട്ടിംഗിലൂടെ വിജയിയെ കണ്ടെത്താമെന്ന് ബിഗ് ബോസ് പ്രവർത്തകർ തീരുമാനിക്കുകയായിരുന്നു.

ഓരോ മത്സരാർത്ഥിയ്ക്കും ഗംഭീരമായ പിന്തുണയാണ് ഇത്തവണ സോഷ്യൽ മീഡിയ നൽകിയത് എന്നതിനാൽ തന്നെ വീറും വാശിയും നിറഞ്ഞൊരു ആഴ്ചയാണ് കടന്നുപോയത്. പ്രേക്ഷകരും ആർമികളും പിആറുകളുമെല്ലാം വാശിയോടെ രംഗത്ത് ഇറങ്ങി വോട്ടിംഗ് കൊഴുപ്പിച്ച കാഴ്ചയും സോഷ്യൽ മീഡിയ കണ്ടു.

വോട്ടിംഗ് പൂർത്തിയായി കഴിഞ്ഞതിനു പിന്നാലെ ആരാണ് ബിഗ് ബോസ് വിജയി ആവുക? എന്ന അന്വേഷണങ്ങളും ചോദ്യങ്ങളും സോഷ്യൽ മീഡിയയിൽ സജീവമാണ്. സോഷ്യൽ മീഡിയയെ ഏറ്റവും സ്വാധീനിച്ച മണിക്കുട്ടൻ, ഡിംപൽ ഭാൽ, സായി വിഷ്ണു എന്നിവരാണ് വിജയിക്കാൻ സാധ്യതയുള്ള മത്സരാർത്ഥികൾ എന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്. ഇതിൽ തന്നെ മണിക്കുട്ടനാവും വിജയി എന്നു പ്രവചിക്കുന്നവരാണ് ഏറിയപങ്കും.

ഈ സീസണിൽ ഏറ്റവും കൂടുതൽ സെലബ്രേറ്റ് ചെയ്യപ്പെട്ട ബിഗ് ബോസ് മത്സരാർത്ഥികളിൽ ഒരാൾ മണിക്കുട്ടനാണ്. അതിനുള്ള പ്രധാന തെളിവാണ്, സോഷ്യൽ മീഡിയയിൽ താരത്തിനുള്ള ജനപ്രീതി.ബിഗ് ബോസിൽ പോവും മുൻപ് 600 പേർ മാത്രമുണ്ടായിരുന്ന മണിക്കുട്ടന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിനിപ്പോൾ ഒന്നരലക്ഷം ഫോളോവേഴ്സ് ഉണ്ട്. ഫിസിക്കൽ, എന്റന്റടെയിൻമെന്റ് ടാസ്കുകളിലെല്ലാം മികച്ച പ്രകടനം കാഴ്ച വച്ചതാണ് മണിക്കുട്ടൻ എന്ന മത്സരാർത്ഥിയുടെ പ്ലസ് പോയിന്റ്. ഇടയ്ക്ക് ഷോ ക്വിറ്റ് ചെയ്ത് പുറത്തുപോയെങ്കിലും മണിക്കുട്ടനെ തിരികെ കൊണ്ടുവരണമെന്ന വ്യാപകമായ പ്രേക്ഷക അഭ്യർത്ഥന മാനിച്ച് ഷോയിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു. മാനസിക സമ്മർദ്ദം താങ്ങാനാവാതെ ഷോ ക്വിറ്റ് ചെയ്തു എന്നത് മാത്രമാണ് നിലവിൽ മണിക്കുട്ടന് എതിരെ ഉയരുന്ന വിമർശനം. എങ്കിലും പ്രേക്ഷകപ്രീതിയിലും വോട്ടിംഗിലും ഏറെ മുന്നിലുള്ള മണിക്കുട്ടൻ തന്നെ ഇത്തവണ ടൈറ്റിൽ വിന്നർ ആവുമെന്നാണ് നല്ലൊരു വിഭാഗം പ്രേക്ഷകരും ഉറച്ചുവിശ്വസിക്കുന്നത്.

Read more: ഈ വർഷം കല്യാണമുണ്ടാവുമോ? മറുപടിയുമായി മണിക്കുട്ടൻ

ഫീനിക്സ് പക്ഷിയെ പോലെ പ്രേക്ഷകരെ ആകർഷിച്ച മത്സരാർത്ഥിയാണ് ഡിംപൽ. വേദനകളെയും അസുഖങ്ങളെയും അതിജീവിച്ച് വളരെ പോസിറ്റിവിറ്റിയോടെ ജീവിതത്തിലെ സമീപിക്കുന്ന ഡിംപലിന്റെ ആറ്റിറ്റ്യൂഡും സ്പോർട്സ്മാൻ സ്പിരിറ്റും ഏറെ കയ്യടി നേടിയിരുന്നു. ശാരീരികമായി പരിമിതികൾ ഉണ്ടായിട്ടും ഫിസിക്കൽ ടാസ്കുകളിൽ ഡിംപൽ കാണിച്ച അർപ്പണമനോഭാവം മോഹൻലാൽ അടക്കമുള്ളവരുടെ പ്രശംസ നേടിയിരുന്നു.

ടൈറ്റിൽ വിന്നർ സ്ഥാനത്തേക്ക് വരാൻ സാധ്യത ലിസ്റ്റിലുള്ള മറ്റൊരാൾ സായി വിഷ്ണുവാണ്. ഷോയുടെ തുടക്കത്തിൽ പ്രേക്ഷകരുടെയും ഹൌസ് മെമ്പേഴ്സിന്റെയും വെറുപ്പ് സമ്പാദിച്ച മത്സരാർത്ഥിയാണെങ്കിലും പിന്നീട് തന്റെ തെറ്റുകൾ തിരുത്തി മുന്നോട്ട് പോവാൻ സായി തയ്യാറായതോടെ ജനപിന്തുണയും ഏറി. ബിഗ് ബോസ് ഹൗസിലെ ഗ്രൂപ്പിസത്തിൽ പെടാതെ തനിയെ നിന്ന് കളിച്ച സായി തന്റെ നിലപാടുകൾ ഉറക്കെ പറഞ്ഞപ്പോഴെല്ലാം പ്രേക്ഷകരുടെ കയ്യടി നേടി. കോടതി വിസ്താരം ടാസ്കിനിടെ കിടിലം ഫിറോസ്- റംസാൻ- നോബി ടീമിനെതിരെ സായി തൊടുത്തുവിട്ട ചോദ്യങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു.

സാധാരണക്കാരുടെ പ്രതിനിധി എന്ന രീതിയിൽ പ്രേക്ഷകർ കാണുന്ന രണ്ടു മത്സരാർത്ഥികളാണ് സായി വിഷ്ണുവും മണിക്കുട്ടനും. ഇവരിൽ ആരെയാണ് ഭാഗ്യം തുണയ്ക്കുക എന്നറിയാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കി.

Read more: ആ ട്രോളുകൾ എന്നെ വേദനിപ്പിച്ചു; മനസ്സ് തുറന്ന് സൂര്യ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 winner manikuttan might win the title social media predictions

Next Story
പാചകവേളകൾ ആനന്ദകരമാക്കി ശ്രുതിയുടെ ഡാൻസ്; വീഡിയോSruthi Rajinikanth, chakkapazham serial painkili, Chakkapazham serial pinky, Sruthi rajanikanth video, Chakkappazham, Chakkappazham latest episode
The moderation of comments is automated and not cleared manually by malayalam.indianexpress.com