scorecardresearch

Aliyans: മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അളിയന്മാർ

Aliyan Vs Aliyan: രണ്ടു അളിയൻമാർ തമ്മിലുള്ള തീരാവഴക്കുകളുടെയും നർമ്മമുഹൂർത്തങ്ങളുടെയും കഥപറയുന്ന 'അളിയൻസി'ന് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറെ ആരാധകരാനുള്ളത്

Aliyan Vs Aliyan: രണ്ടു അളിയൻമാർ തമ്മിലുള്ള തീരാവഴക്കുകളുടെയും നർമ്മമുഹൂർത്തങ്ങളുടെയും കഥപറയുന്ന 'അളിയൻസി'ന് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറെ ആരാധകരാനുള്ളത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Aliyans, Aliyans serial, അളിയൻസ്, അളിയൻസ് സീരിയൽ, Aliyan serial cast, Aneesh Ravi, Aneesh Ravi, Kanakan Cleatus aliyans, Riyas Narmakala, Manju Pathrose

Aliyans serial, Aliyan Vs Aliyan: ലോക്ക്ഡൗൺകാലത്ത് സമൂഹമാധ്യമങ്ങളിൽ ട്രെൻഡിംഗ് ആവുകയും മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയും ചെയ്ത സീരിയലുകളിൽ ഒന്നാണ് കൗമുദി ടിവിയിൽ സംപ്രേക്ഷണ ചെയ്തുവരുന്ന 'അളിയൻസ്'. രണ്ടു അളിയൻമാർ തമ്മിലുള്ള തീരാവഴക്കുകളുടെയും നർമ്മമുഹൂർത്തങ്ങളുടെയും കഥപറയുന്ന 'അളിയൻസി'ന് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറെ ആരാധകരുണ്ട്. 2020 ഫെബ്രുവരി 24 നാണ് 'അളിയൻസ്' സംപ്രേക്ഷണം ആരംഭിച്ചത്. തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 7 മണിക്കാണ് സംപ്രേഷണം. പുനഃസംപ്രേഷണം രാത്രി 10 മണിക്ക്.

Advertisment

അമൃത ടിവിയിൽ 2017 ഫെബ്രുവരി 17 മുതൽ 2019 ഏപ്രിൽ 25 വരെ സംപ്രേക്ഷണം ചെയ്ത 'അളിയൻസ് Vs അളിയൻസ്' എന്ന പരിപാടിയുടെ സ്വീകൽ ആണ് 'അളിയൻസ്'. രാജേഷ് തളച്ചിറ സംവിധാനം ചെയ്യുന്ന അളിയൻസ് കനകൻ, ക്ലീറ്റസ് എന്നീ കഥാപാത്രങ്ങളുടെ കുടുംബക്കാഴ്ചകളിലേക്കാണ് പ്രേക്ഷകരെ കൂട്ടികൊണ്ടുപോകുന്നത്. അനീഷ് രവി, റിയാസ് നർമകല, മഞ്ജു പത്രോസ്, സൗമ്യ ഭാഗ്യനാഥൻ, സേതുലക്ഷ്മി, അക്ഷയ എന്നിവരാണ് യഥാക്രമം കനകൻ, ക്ലീറ്റസ്, തങ്കം, ലില്ലിക്കുട്ടി, രത്നമ്മ, മുത്ത് തുടങ്ങിയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനീഷ് രവി ഇരട്ടവേഷത്തിലാണ് സീരിയലിൽ പ്രത്യക്ഷപ്പെടുന്നത്. കനകൻ ആയും കനകന്റെ അച്ഛൻ ഹവിൽദാർ വീരഭദ്രൻ ആയും എത്തുന്നത് അനീഷ് രവിയാണ്.

അഭിനേതാക്കളുടെ പ്രകടനം തന്നെയാണ് 'അളിയൻസി'നെ ശ്രദ്ധേയമാക്കുന്നത്. പ്രത്യേകിച്ചും അളിയന്മാരായെത്തുന്ന കനകൻ- ക്ലീറ്റസ് ടീമിന്റെ പ്രകടനം. കോമ്പിനേഷൻ . പരദൂഷണം, കുശുമ്പ് , അസൂയ, വൈരാഗ്യം, മൃഗീയ ചിന്തകൾ, പ്രവർത്തികൾ ഒന്നും പ്രചരിപ്പിക്കാത്ത മാന്യമായ സീരിയലുകളിലൊന്ന് എന്നാണ് 'അളിയൻസ്' ഫാൻസായ പ്രേക്ഷകരുടെ പ്രതികരണം. നാട്ടിൻപുറത്തിന്റെ അന്തരീക്ഷമാണ് 'അളിയൻസി'ന് പശ്ചാത്തലമാവുന്നത്.

Read more: ബിഗ് ബോസ് താരം പ്രദീപ് ചന്ദ്രൻ വിവാഹിതനായി

Television Serial Artist Serial

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: