scorecardresearch

'അന്ന്‌ ജോയ്‌ക്കൊപ്പം വന്ന പയ്യനെ ഞാൻ ശ്രദ്ധിച്ചിരുന്നു', ഗായിക ജ്യോത്സനയ്‌ക്കൊപ്പമുളള ഓർമ്മകൾ പറഞ്ഞ് ഗായത്രി

ഗായത്രി അരുണിന്റെ യൂട്യൂബ് ചാനലിലെ പുതിയ എപ്പിസോഡില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ജ്യോത്സന

ഗായത്രി അരുണിന്റെ യൂട്യൂബ് ചാനലിലെ പുതിയ എപ്പിസോഡില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ജ്യോത്സന

author-image
Television Desk
New Update
Gayathri Arun, Jyotsna Radhakrishnan, Television

'പരസ്പരം' ടെലിവിഷന്‍ സീരിയലിലൂടെ സുപരിചിതയായി മാറിയ താരമാണ് ഗായത്രി അരുണ്‍. ദീപ്തി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഗായത്രിയെ പ്രേക്ഷകര്‍ ഇരുകൈയ്യുംനീട്ടി സ്വീകരിച്ചു. പിന്നീട് സര്‍വോപരി പാലാക്കാരന്‍, ഓര്‍മ്മ, തൃശൂര്‍ പൂരം, വണ്‍ എന്നീ ചിത്രങ്ങളിലൂടെ സിനിമ മേഖലയിലും ഗായത്രി തന്റെ സാന്നിധ്യം അറിയിച്ചു.

Advertisment

സോഷ്യല്‍ മീഡിയയില്‍ സജീവമായ ഗായത്രി സ്വന്തമായൊരു യൂട്യൂബ് ചാനല്‍ ആരംഭിച്ചിട്ടുണ്ട്. ' ലൈഫ് സ്റ്റോറീസ് വിത്ത് ഗായത്രി അരുണ്‍' എന്നാണ് ചാനലിനു നല്‍കിയിരിക്കുന്ന പേര്. ഗായത്രിയുടെ ജീവിത യാത്രയിലെ നാള്‍വഴികള്‍ പങ്കുവയ്ക്കുന്ന ചാനലിന്റെ പുതിയ എപ്പിസോഡിലെ ചില ദൃശ്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഗായിക ജ്യോത്സനയും നര്‍ത്തകിയും ഗായകന്‍ വിധു പ്രതാപിന്റെ ഭാര്യ ദീപ്തിയുമാണ് എപ്പിസോഡില്‍ അതിഥികളായി എത്തുന്നത്.

ഗായത്രി പണ്ടു ടെലിവിഷന്‍ അവതാരകയായിരുന്ന സമയത്തു ജ്യോത്സനയെ അഭിമുഖം ചെയ്ത കാര്യങ്ങള്‍ ഇരുവരും ഓര്‍ത്തെടുക്കുന്നുണ്ട്. ' അന്നു ജോയ്‌ക്കൊപ്പം ഒരു പയ്യനുണ്ടായിരുന്നു. ചോദിച്ചപ്പോള്‍ കസിനാണെന്നാണ് പറഞ്ഞത്. ഞാന്‍ ആ പയ്യനെ അന്നു ശ്രദ്ധിച്ചിരുന്നു . പിന്നീട് ഒരു മാസത്തിനു ശേഷം ആ പയ്യനും ജോയുമായുളള വിവാഹവും കഴിഞ്ഞു' ദീപ്തി പറഞ്ഞു. ജ്യോത്സനയുടെ ഭര്‍ത്താവായ ശ്രീകാന്താണ് അന്നു കൂടെയുണ്ടായിരുന്ന പയ്യന്‍.ദീപ്തിയും ജ്യോത്സനയും ഒന്നിച്ചു ചെയ്ത
'മായിക' എന്ന മ്യൂസിക് ആല്‍ബത്തിന്റെ വിശേഷങ്ങളും എപ്പിസോഡില്‍ പങ്കുവയ്ക്കുന്നുണ്ട്.

Advertisment
Serial Artist Singer

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: