/indian-express-malayalam/media/media_files/uploads/2023/08/Anumol-Jeevan-Gopal.jpg)
പരസ്പരമുള്ള സൗഹൃദത്തെ കുറിച്ച് മനസ്സു തുറന്ന് അനുമോളും ജീവനും
ഫ്ളവേഴ്സിലെ 'സ്റ്റാർ മാജിക്' എന്ന ഷോയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് അനുമോൾ. അനുമോളും നടൻ ജീവൻ ഗോപാലും പ്രണയത്തിൽ, ഇരുവരും വിവാഹത്തിനൊരുങ്ങുന്നു തുടങ്ങിയ ഗോസിപ്പുകൾ ഏറെ നാളായി പ്രചരിക്കുന്നുണ്ട്. ഇരുവരുടെയും റീലുകൾക്കും ചിത്രങ്ങൾക്കുമെല്ലാം താഴെ ആരാധകർ നിരന്തരം ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യവും ഇതാണ്.
ജീവനുമായി പ്രണയത്തിലോ? വാർത്തകളോട് പ്രതികരിക്കുകയാണ് അനുമോൾ ഇപ്പോൾ. അഭി വെഡ്‌സ് മഹി സ്റ്റോറി എന്ന പരിപാടിയിലൂടെയാണ് ജീവനും അനുമോളും പരിചയപ്പെടുന്നത്. ജീവനുമായുള്ള സൗഹൃദത്തെ കുറിച്ചും ഗോസിപ്പുകളെ കുറിച്ചും ജാങ്കോ സ്പേസിനു നൽകിയ അഭിമുഖത്തിനിടയിലാണ് അനുമോൾ മനസ്സു തുറന്നത്. അഭിമുഖത്തിൽ അനുമോൾക്കൊപ്പം ജീവനും പങ്കെടുത്തിരുന്നു.
/indian-express-malayalam/media/media_files/uploads/2023/08/Anumol.jpg)
നിങ്ങൾ നല്ല മാച്ചാണല്ലോ, വിവാഹം കഴിക്കാൻ പോവുന്നു എന്ന വാർത്തകളോട് എങ്ങനെ പ്രതികരിക്കുന്നു? എന്ന അവതാരകയുടെ ചോദ്യത്തിന്, "ഞങ്ങൾ അടിപൊളിയാണെന്നു ഞങ്ങൾക്കറിയാം. സ്വന്തമായി കാവ്യാമാധവനെന്നു പറയുന്ന ആളും ദിലീപേട്ടന്റെ ഫിഗറുള്ള ഞാനും നല്ല പെയറല്ലേ?" എന്നായിരുന്നു ജീവന്റെ മറുപടി.
"ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. ഞങ്ങളുടെ റീലൊക്കെ കണ്ടിട്ടാവും ആളുകൾ അങ്ങനെ വിചാരിക്കുന്നത്. 2019 മുതൽ ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. അഭി വെഡ്‌സ് മഹി സ്റ്റോറിയുടെ ലൊക്കേഷനിൽ വച്ചാണ് ഞങ്ങൾ ആദ്യം കണ്ടത്. അന്ന് എന്നെ ജീവന് അറിയില്ലായിരുന്നു. സിനിമയിൽ ഒക്കെ അഭിനയിച്ച ആളായതിനാൽ ജീവനെ എനിക്ക് അറിയാമായിരുന്നു. അഭി വെഡ്‌സ് മഹി സ്റ്റോറിയുടെ ലൊക്കേഷനിൽ പരിചയപ്പെട്ടെങ്കിലും ഒരു വർഷത്തോളം ഞങ്ങൾ അധികം മിണ്ടാറൊന്നുമില്ലായിരുന്നു. പിന്നീട് അതിലെ ഒരു പാട്ട് സീൻ ചിത്രീകരിച്ച സമയത്ത് എന്നോട് കൂടുതൽ സംസാരിച്ചു. പക്ഷേ പിറ്റേ ദിവസം കണ്ടിട്ട് വലിയ മൈൻഡ് ഒന്നുമില്ല താനും. വല്ലാതെ ഡിസ്റ്റന്റ് ഇട്ടു നടക്കുന്നു. എനിക്കു വിഷമമായി. ഞാൻ വിളിച്ചു പരാതി പറഞ്ഞു. പിന്നീട് കൊവിഡ് സമയത്ത് ഞാനെന്നും അങ്ങോട്ട് വിളിച്ചു സംസാരിക്കും. അങ്ങനെ ഞങ്ങൾ നല്ല കമ്പനിയായി," ജീവനുമായുള്ള സൗഹൃദത്തെ കുറിച്ച് അനുമോൾ.
നിരവധി സീരിയലുകളിൽ​ അഭിനയിച്ചിട്ടുണ്ടെങ്കിലും ‘ടമാർ പടാർ’, 'സ്റ്റാർ മാജിക്' എന്നീ ഷോകളിലൂടെയാണ് അനുമോൾ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായത്. മഴവിൽ മനോരമയിലെ ‘അനിയത്തി’ എന്ന സീരിയലിലൂടെയായിരുന്നു അനുമോളുടെ മിനിസ്ക്രീൻ അരങ്ങേറ്റം. തിരുവനന്തപുരത്തെ നെടുമങ്ങാട് ആര്യനാട് സ്വദേശിയാണ് അനുമോള്‍. ഒരിടത്ത് ഒരു രാജകുമാരി, സീത തുടങ്ങിയ പരമ്പരകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അനുമോൾ അവതരിപ്പിച്ചിരുന്നു. കുസൃതി നിറഞ്ഞ സംസാരവും ചിരിയുമൊക്കെയായി ക്യാമറക്കണ്ണുകളുടെ ഇഷ്ടം കവരുന്ന അനുമോൾ സ്റ്റാർ മാജിക് ടീമിനും പ്രേക്ഷകർക്കുമൊക്കെ ഏറെ പ്രിയങ്കരിയാണ്.
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ‘അലാവുദ്ദീന്റെ അത്ഭുതവിളക്ക്’ എന്ന പരമ്പരയിൽ ‘ജീം ബൂ ബാ’ എന്ന ജിന്നായി എത്തിയാണ് ജീവൻ ജീവൻ മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായത്. അമ്മ, ദേവി മഹാത്മ്യം, അനന്തം, മക്കൾ തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച മാസ്റ്റർ ജീവൻ ഇപ്പോൾ ജീവൻ ഗോപാൽ ആണ്. രാപ്പകൽ, മൈ ബോസ്, മമ്മി ആൻഡ് മീ എന്നീ ചിത്രങ്ങളിലും ജീവൻ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.