ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്കിലൂടെ ശ്രദ്ധ നേടി താരമാണ് അനുമോൾ. സോഷ്യൽ മീഡിയയിലും സജീവമായ അനു ഫൊട്ടൊഷൂട്ട് ചിത്രങ്ങളും മറ്റും പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ രസകരമായ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഒരു സലൂണിലെത്തിയതാണ് അനുമോൾ. തനിക്ക് ഡാൻസ് പഠിപ്പിച്ചു തരുമോ എന്ന് സ്റ്റൈലിസ്റ്റ് ചോദിക്കുന്നുണ്ട്. പഠിപ്പിച്ചു തരാം പക്ഷെ ദക്ഷിണ തരണമെന്നാണ് അനുവിന്റെ മറുപടി. ഒടുവിൽ ഇരുവരും ഒന്നിച്ച് നൃത്തം ചെയ്യുന്നതും വീഡിയോയിൽ കാണാം. താൻ നൃത്ത ലോകത്തേക്ക് പിച്ചവച്ചു തുടങ്ങുന്നതേയുള്ളൂ എന്നാണ് അനു കമന്റ് ബോക്സിൽ പറയുന്നത്.
സുഹൃത്തുക്കൾക്കൊപ്പമുള്ള ഡാൻസ് വീഡിയോകൾ അനു സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ആരാധകർ വീഡിയോകൾ ഏറ്റെടുക്കാറുമുണ്ട്.
നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ‘ടമാർ പടാർ’, ‘സ്റ്റാർ മാജിക്’ എന്നീ ഷോകളിലൂടെയാണ് അനുമോൾ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായത്. മഴവിൽ മനോരമയിലെ ‘അനിയത്തി’ എന്ന സീരിയലിലൂടെയായിരുന്നു അനുമോളുടെ മിനിസ്ക്രീൻ അരങ്ങേറ്റം. ‘സുരഭിയും സുഹാസിനിയും’ എന്ന സീരിയലിലാണ് അനു ഇപ്പോൾ അഭിനയിക്കുന്നത്.