scorecardresearch

ഇനി തരികിട നടക്കില്ല; നടപടി കടുപ്പിച്ച് യൂട്യൂബ്

ആഡ്ബ്ലോക്കറുകളെ തടയുന്ന നടപടികൾ കൂടുതൽ ഉപയോക്താക്കളിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങി യൂട്യൂബ്

ആഡ്ബ്ലോക്കറുകളെ തടയുന്ന നടപടികൾ കൂടുതൽ ഉപയോക്താക്കളിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങി യൂട്യൂബ്

author-image
Tech Desk
New Update
YouTube |  YouTube video recommendations | teens mental health

യൂട്യൂബിന്റെ പ്രധാന വരുമാന സ്രോതസ്സുകളിൽ ഒന്നാണ് പരസ്യം

യൂട്യൂബിൽ വീഡിയോ കാണുന്നതിനിടെ അലോസരമായെത്തുന്ന പരസ്യങ്ങൾ തടയാൻ ചില ഉപയോക്താക്കൾ ഉപയോഗിക്കുന്ന തരികിട വിദ്യയാണ് ആഡ് ബ്ലോക്കർ. എന്നാൽ ഇത്തരം അനധികൃത ആഡ്ബ്ലോക്കറുകളെ തടയാൻ വിവിധ നടപടികളും യൂട്യൂബ് സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി കമ്പനി കഴിഞ്ഞ വർഷം അവസാനം ആഡ്ബ്ലോക്കർ ഉപയോഗിക്കുന്ന കാഴ്ചക്കാരിൽ, സൈറ്റിനെ കൃതൃമമായി മന്ദഗതിയിലാക്കിയിരുന്നു.

Advertisment

ഇപ്പോഴിതാ കൂടുതൽ ഉപയോക്താക്കളിലേക്ക് നടപടി വ്യാപിപ്പിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. യൂട്യൂബിന്റെ പ്രധാന വരുമാന സ്രോതസ്സുകളിൽ ഒന്നാണ് പരസ്യം, അതുകൊണ്ടുതന്നെ പരസ്യം തടയുന്ന നടപടികൾ യൂട്യൂബ് നിരുത്സാഹപ്പെടുത്തുന്നതിൽ അതിശയമില്ല. കൂടാതെ പരസ്യം ഒഴിവാക്കാനായി പ്ലാറ്റ്ഫോമിൽ തന്നെ പ്രതിമാസ വരിസംഖ്യ ഈടാക്കുന്ന സാഹചര്യത്തിൽ മറ്റ് ഉപയോക്താക്കളിൽ നിന്നുള്ള പരാതികൾക്കും ഇത് വഴിവയ്ക്കും.

നടപടികളുടെ ആദ്യഘട്ടമായി, "ആഡ് ബ്ലോക്കറുകൾ യൂട്യൂബ് സേവന നിബന്ധനകൾ ലംഘിക്കുന്നു" എന്ന നോട്ടിഫിക്കേഷനാണ് ഇത്തരം ഉപയോക്താക്കൾക്ക് ലഭിക്കുക. ഈ മുന്നറിയിപ്പും ലംഘിച്ച് പ്രവർത്തനം തുടരുന്ന ഉപയാക്താക്കൾക്ക് യൂട്യൂബ് ഉപയോഗിക്കുമ്പോൾ ലാഗ്, ബഫറിംഗ് പ്രശ്‌നങ്ങൾ, മറ്റ് തകരാറുകൾ അനുഭവിക്കേണ്ടി വരുമെന്ന് "9to5Google" റിപ്പോർട്ടു ചെയ്തു.

പരസ്യം കാണുന്നതിലും അരോചകമായ രീതിയിലായിരിക്കും ഈ നടപടിയിലൂടെ വീഡിയോ കാണാനുള്ള കാലതാമസം നേരിടേണ്ടി വരുന്നത്. കഴിഞ്ഞ വർഷം ആരംഭിച്ച നടപടിക്രമങ്ങൾ വീണ്ടും വ്യാപിപ്പിക്കുന്നതിലൂടെ കൂടുതൽ ഉപയോക്താക്കൾ ആഡ്ബ്ലോക്കർ ഉപേക്ഷിക്കാനും, പ്രീമിയം വരികാകരാകാനും സാധ്യതയുണ്ടെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്.

Advertisment

Check out More Technology News Here 

Youtube

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: