scorecardresearch

യൂട്യൂബിലൂടെ പണം നേടാം; പുതിയ ഫീച്ചർ പുറത്തിറക്കി

ഇന്ത്യയിലെ കണ്ടന്റ് ക്രിയേറ്റേഴ്സിന് കൂടുതൽ വരുമാനം നേടാനാവുന്ന മാറ്റങ്ങളാണ് യൂട്യൂബ് അടുത്തിടെ പുറത്തിറക്കിയത്, ഇതിൽ പോഡ്കാസ്റ്റുകൾക്കും അവസരം ഒരുങ്ങും

ഇന്ത്യയിലെ കണ്ടന്റ് ക്രിയേറ്റേഴ്സിന് കൂടുതൽ വരുമാനം നേടാനാവുന്ന മാറ്റങ്ങളാണ് യൂട്യൂബ് അടുത്തിടെ പുറത്തിറക്കിയത്, ഇതിൽ പോഡ്കാസ്റ്റുകൾക്കും അവസരം ഒരുങ്ങും

author-image
Tech Desk
New Update
Youtube Podcast

ഇന്ത്യയിൽ യൂട്യൂബ് വാഗ്ദാനം ചെയ്യുന്ന പുതിയ ഫീച്ചറുകളും അവസരങ്ങളും പരിശോധിക്കുക (ചിത്രം: യൂട്യൂബ്)

പോഡ്കാസ്റ്റേഴ്സിനും, കണ്ടന്റ് ക്രിയേറ്റേഴ്സിനും കൂടുതൽ ആകർഷണമായ അവസരങ്ങൾ ഒരുക്കുകയാണ് യൂട്യൂബ്. പുതിയ ഫീച്ചറിലൂടെ പോസ്കാസ്റ്റുകൾ പ്രസിദ്ധീകരിക്കുന്ന ഉപയോക്താക്കൾക്ക് എളുപ്പത്തിൽ അവരുടെ കണ്ടന്റ് കാഴ്ചക്കാരിലേക്ക് എത്തിക്കാം. കൂടാതെ ബ്രാന്റഡ് കണ്ടന്റുകൾക്കായി പുതിയ സംവിധാനവും കമ്പനി പുറത്തിറക്കും.

Advertisment

ശ്രോതാക്കളുമായി കഥകൾ, അഭിപ്രായങ്ങൾ, സ്ഥിതിവിവരക്കണക്കുകൾ എന്നിവ പങ്കിടുന്നതിനുള്ള ഒരു ജനപ്രിയ മാർഗമാണ് പോഡ്‌കാസ്റ്റുകൾ. ധീർഘകാലമായി ധാരാളം പോഡ്‌കാസ്റ്റുകൾ യൂട്യൂബിൽ ശ്രദ്ധനേടുന്നുണ്ട് എന്നാൽ ഇപ്പോൾ വീഡിയോയിൽ നിന്ന് കൂടുതൽ വരുമാനം നേടാനും കൂടുതൽ ഉപയോക്താക്കളിലേക്ക് എത്തിക്കാനുമാണ് യൂട്യൂബ് ആവസരമൊരുക്കുന്നത്.   

യൂട്യൂബ്, യൂട്യൂബ് മ്യൂസിക് തുടങ്ങിയ സേവനങ്ങളിൽ പോഡ്കാസ്റ്റുകൾ എളുപ്പത്തിൽ പ്രസിദ്ധീകരിക്കാൻ അനുവദിക്കുന്ന പുതിയ ഫീച്ചറാണ് യൂട്യൂബ് സ്റ്റുഡിയോയിൽ പുതിയതായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തിൽ യൂട്യൂബ് മ്യൂസിക്കിൽ പോഡ്കാസ്റ്റുകൾ ലഭിച്ചു തുടങ്ങിയാൽ അത് കൂടുതൽ ഉപയോക്താക്കളെ ഇത്തരം കണ്ടന്റുകളിലേക്ക് അകർഷിക്കും. മറ്റു വീഡിയോ കണ്ടന്റുകളെ അപേക്ഷിച്ച് സംസാരത്തിനും ശബ്ദങ്ങൾക്കും പ്രാധാന്യം നൽകുന്ന പോഡ്കാസ്റ്റുകൾ ഗാനങ്ങൾ കേൾക്കിന്നതു പോലെ ആസ്വദിക്കനും സാധിക്കും.  

ALSO READ:പഴയ മെസേജുകൾ തിരഞ്ഞ് മടുത്തോ? പുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ്

യൂട്യൂബ് മ്യൂസികിൽ അവതരിപ്പിക്കുന്ന പോഡ്കാസ്റ്റുകൾ, ഓഫ് ലൈനിലും, ബാക്ക്ഗ്രൗണ്ടിലും, ഓൺ-ഡിമാന്റ് ആയിട്ടും കേൾക്കാം. ഇതിലൂടെ സ്രിഷ്ടാക്കൾക്ക്, പരസ്യങ്ങളിൽ നിന്നും സബ്‌സ്‌ക്രിപ്‌ഷനുകളിൽ നിന്നും കൂടുതൽ വരുമാനം നേടാനാകുമെന്നതും ശ്രദ്ധേയമാണ്.

Advertisment

കണ്ടന്റ് ക്രിയേറ്റേഴ്സിനു കാഴ്ചക്കാരിൽ നിന്ന് കൂടുതൽ വരുമാനം നേടാനുള്ള പദ്ധതികളും യൂട്യൂബ് പ്രോത്സാഹിപ്പിക്കുന്നുണ്ട്. ലൈവ് സ്ട്രീമിംഗുകളിലെ സൂപ്പർ ചാറ്റുകൾ, സ്പോൺസേർഡ് കണ്ടന്റ് തുടങ്ങിയവ മികച്ച സാമ്പത്തിക നേട്ടമാണ് ഇന്ത്യയിൽ ഉണ്ടാക്കുന്നത്. ലൈവ് സ്ട്രീമിംഗിൽ നിന്ന് വരുമാനം ഉണ്ടാക്കുന്നവരിൽ 10 ശതമാനം കൂടുതൽ വർദ്ധനവുണ്ടായെന്നും കമ്പനി പറയുന്നു. 

Youtube

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: