/indian-express-malayalam/media/media_files/voxrJIJTPZk1zXGtK3Bp.jpg)
മികച്ച ഉപയോക്തൃ-സൗഹൃദ അനുഭവം ഉറപ്പാക്കൻ വിവിധ ഫീച്ചറുകളാണ് മെറ്റ പുറത്തിറക്കുന്നത്
ലോകമെമ്പാടും പ്രചാരമുള്ള ജനപ്രിയ ഇൻസ്റ്റന്റ് മെസേജ് ആപ്ലിക്കേഷനാണ് വാട്സ്ആപ്പ്. മെറ്റ ഉടമസ്ഥതയിലുള്ള ആപ്പ്, ഉപയോക്താക്കളുടെ ആവശ്യങ്ങൾ മനസിലാക്കി നിരവധി മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. മികച്ച ഉപയോക്തൃ-സൗഹൃദ അനുഭവം ഉറപ്പാക്കൻ വിവിധ ഫീച്ചറുകൾ കമ്പനി ആപ്പ് ഇന്റർഫേസിൽ പരീക്ഷിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് പഴയ സന്ദേശങ്ങൾ തിരയുന്നത് എളുപ്പമാക്കാൻ കലണ്ടർ ഫീച്ചർ പുറത്തിറക്കാൻ കമ്പനി തയ്യാറെടുക്കുന്നത്.
കീവേഡുകൾ ഓർമ്മയില്ലെങ്കിൽ, പഴയ സന്ദേശങ്ങൾ തിരയുന്നത് വാട്സ്ആപ്പിനെ സംമ്പന്ധിച്ച് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്, എന്നാൽ ഈ പോരായ്മ മറികടക്കുന്ന ഫീച്ചറാണ് കമ്പനി പുറത്തിറക്കാൻ ഒരുങ്ങുന്നത്. 'AndroidPolice.com' റിപ്പോർട്ടുചെയ്യുന്നതനുസരിച്ച്, ഫീച്ചർ ഇപ്പോൾ ആൻഡ്രോയിഡ് ആപ്പിന്റെ ബീറ്റാ പതിപ്പിൽ ലഭ്യമാണ്.
വ്യക്തിഗത, ഗ്രൂപ്പ് ചാറ്റുകളിലെ സർച്ച് ബാറിൽ പുതിയ ഫീച്ചർ വരുന്നതോടെ ഒരു കലണ്ടർ ഐക്കൺ പ്രത്യക്ഷമാകും. ഇതിൽ ഏതു തീയതിയിലെ മെസേജാണ് കണ്ടെത്തേണ്ടതെന്ന് തിരഞ്ഞെടുക്കാം. ബീറ്റാ ചാനൽ റിപ്പോർട്ടുചെയ്യാത്തത്കൊണ്ട് ഇത് ചിലപ്പോൾ സെർവ്വർ സൈഡ് മാറ്റമാകാമെന്നും, റിപ്പോർട്ട് പറയുന്നു.
ഫീച്ചർ പുറത്തിറങ്ങിയാൽ, ചാറ്റ് ഹിസ്റ്ററികളിൽ നിന്ന് സന്ദേശങ്ങൾ തിരയുന്നത് എളുപ്പമാകും. മാത്രമല്ല, സമീപകാല ബീറ്റ പതിപ്പുകൾ സൂചിപ്പിക്കുന്നത് പോലെ, ആകർഷകമായ മറ്റ് നിരവധി സവിശേഷതകളും വാട്ട്‌സ്ആപ്പ് ഉടൻ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.
കലണ്ടർ സെർച്ചിൽ വാട്ട്‌സ്ആപ്പ് പരീക്ഷണം നടത്തുന്നതായി റിപ്പോർട്ടുകൾ വരുന്നത് ഇതാദ്യമല്ല. 2020 ജൂൺ മുതൽ ഐഫോണുകൾക്കായി വാട്ട്‌സ്ആപ്പ് സമാനമായ പ്രവർത്തനത്തിൽ പരീക്ഷണം നടത്തുന്നുണ്ടെന്ന വാർത്തകൾ പുറത്തുവന്നിരുന്നു.
Check out More Technology News Here
- ജോലി കിട്ടില്ല, കാശ് പോകും; ഇൻസ്റ്റഗ്രാമിൽ വരുന്ന ജോലി ഓഫറുകൾ പലതും തട്ടിപ്പാണേ
- ഗൂഗിൾ ക്രോം' സ്പീഡാക്കണോ? ഈ സെറ്റിങ്ങ്സ് 'ഓൺ' ആക്കിയാൽ മതി
- 'സീക്രട്ട് കോഡ്' ഉപയോഗിച്ച് വാട്സ്ആപ്പ് ചാറ്റുകൾ എങ്ങനെ 'ഹൈഡ്' ചെയ്യാം?
- ഇനി മെസേജ് എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിന്റെ ചുവടുപിടിച്ച് ഗൂഗിളും
- ഇൻസ്റ്റഗ്രാമിൽ നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടോ? അറിയാൻ മാർഗ്ഗമുണ്ട്
- ഗൂഗിൾ മെസേജിൽ 'ഫോട്ടോമോജി'; എങ്ങനെ ഉപയോഗിക്കാം?
- നിങ്ങളുടെ ഫോണിലെ 'ഗൂഗിൾ ക്രോം' ഉടനെ അപ്രത്യക്ഷമായേക്കാം
- സൗജന്യ സേവനം അവസാനിപ്പിച്ച് വാട്സ്ആപ്പ്; ബാക്കപ്പ് ഉപയോഗിക്കാൻ വരിസംഖ്യ നൽകണം
- വാട്സ്ആപ്പിലെ ഈ മെസേജുകൾ സൂക്ഷിക്കണം; നിങ്ങൾക്കും പണം നഷ്ടപ്പെടാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.