/indian-express-malayalam/media/media_files/uploads/2019/12/msngr.jpg)
ന്യൂഡൽഹി: ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലാതെ ഇനി മെസഞ്ചർ ആപ്ലിക്കേഷൻ ഉപയോഗിക്കാനാവില്ല. പുതിയ മെസഞ്ചർ ഉപഭോക്താക്കൾക്ക് ചങ്ങാതിമാരുമായി ചാറ്റ് ചെയ്യാൻ ഫേസ്ബുക്ക് അക്കൗണ്ട് നിർബന്ധമാക്കി.
മാറ്റം പ്രതിഫലിപ്പിക്കുന്നതിനായി ഫേസ്ബുക്ക് അതിന്റെ ഹെൽപ്പ് സെന്റർ പേജ് പരിഷ്കരിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് മെസഞ്ചർ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ ഫേസ്ബുക്ക് അക്കൗണ്ട് സൃഷ്ടിക്കേണ്ടതുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു.
മെസഞ്ചർ ഉപയോഗിക്കുന്ന ബഹുഭൂരിപക്ഷം ആളുകളും ഇതിനകം തന്നെ ഫേസ്ബുക്കിൽ ലോഗിൻ ചെയ്തിട്ടുണ്ടെന്നത് കണ്ടെത്തിയതായി സമൂഹമാധ്യമ വക്താവ് പറഞ്ഞു.
Read Also: നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ലോഗ്ഔട്ട് ചെയ്യപ്പെട്ടോ?; എങ്കിൽ അത് സുരക്ഷ വീഴ്ച കാരണമാണ്
നേരത്തെ ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലെങ്കിലും മെസഞ്ചറിൽ സൈൻ അപ്പ് സാധിക്കുമായിരുന്നു. അതായത് ഫോൺ നമ്പർ ഉപയോഗിച്ച് മെസഞ്ചർ ഉപയോഗിക്കാൻ കഴിയുകയും ഇത് എസ്എംഎസ് ആപ്ലിക്കേഷനായി ഉപയോഗിക്കാമെന്നും ചുരുക്കം. എന്നാൽ ഈ സേവനമാണ് കമ്പനി ഇപ്പോൾ നിർത്തലാക്കിയിരിക്കുന്നത്.
ഈ വർഷം ആദ്യം കമ്പനി പ്രഖ്യാപിച്ച വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് മെസഞ്ചർ, ഇൻസ്റ്റാഗ്രാം മെസേജിങ് എന്നിവ സംയോജിപ്പിക്കുന്നതിനുള്ള ആദ്യപടിയാകുമിതെന്നാണ് സൂചന. ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗ് തന്റെ സ്വകാര്യ പേജിൽ വിശദമായ ഒരു കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.
അതിൽ ഫേസ്ബുക്ക് ഉപഭോക്താക്കൾക്ക് അവരുടെ സേവനങ്ങൾ ഉപയോഗിച്ച് അവരുടെ കോൺടാക്റ്റുകളിലേക്ക് സന്ദേശങ്ങൾ അയയ്ക്കുന്നത് സാധ്യമാക്കണമെന്ന് കമ്പനി ആഗ്രഹിക്കുന്നു. എസ്എംഎസിലേക്കും പ്രവർത്തനക്ഷമത വ്യാപിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.