/indian-express-malayalam/media/media_files/uploads/2021/03/xiaomi-mi-band-6-launch-date-announced-check-expected-features-india-launch-475204-FI.jpg)
ഷവോമിയുടെ ഏറ്റവും പുതിയ ബാൻഡായ മി ബാൻഡ് 6 ന്റെ ലോഞ്ചിങ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 29 ന് ഇറങ്ങാനിരിക്കുന്ന മി ബാൻഡ് 5 ന്റെ പിന്മുറക്കാരനായാണ് മി ബാൻഡ് 6 വിപണിയിലെത്തുക. ഷവോമി മി 11, മി 11 അൾട്രാ, മി മിക്സ് തുടങ്ങിയ സ്മാർട്ഫോണുകൾ ഉൾപ്പടെയാണ് ഷവോമി ഒരു മെഗാ ലോഞ്ചിലൂടെ അവതരിപ്പിക്കാൻ പോകുന്നത്. കമ്പനിയുടെ മി നോട്ട് പ്രോ ലാപ്ടോപ്പുകളും ഇതേ പരിപാടിയിൽ അവതരിപ്പിക്കുമെന്ന് കരുതുന്നു.
മാർച്ച് 29 ന് ഇന്ത്യൻ സമയം വൈകുന്നേരം അഞ്ചു മണിയോടെയാണ് ഷവോമിയുടെ 2021 ലെ ഉത്പന്നങ്ങളുടെ ലോഞ്ച് പ്രഖ്യാപിച്ചിരിക്കുന്നത്. മി ബാൻഡ് 6 ന്റെ ചില ഫീച്ചറുകലും ഇതിനു പിന്നാലെ ഓൺലൈനിൽ ലീക്കായിരിക്കുകയാണ്. ഷവോമിയുടെ മാർക്കറ്റിങ് ഹെഡും, വക്താവുമായ അബി ഗോ ലോഞ്ച് സംബന്ധിച്ച ടീസർ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. വ്യത്യസ്ത കളറുകളിൽ പുതിയ ബാൻഡ് ലഭ്യമാകുമെന്നാണ് വിഡിയോയിൽ നിന്നും മനസിലാകുന്നത്. മി ബാൻഡ് 6 ന്റെ ചില ഫീച്ചറുകലും ഇതിനു പിന്നാലെ ഓൺലൈനിൽ ലീക്കായിരിക്കുകയാണ്.
Read Also: ലെനോവോയുടെ ഭാരം കുറഞ്ഞ നോട്ട്ബുക്ക് യോഗ സ്ലിം 7i ഇന്ത്യൻ വിപണിയിലേക്ക്
ഷവോമി ബാൻഡ് 6: പ്രതീക്ഷിക്കുന്ന ഫീച്ചറുകളും സ്പെസിഫിക്കേഷൻസും
ഇതുവരെ ലീക്കായിരിക്കുന്ന കാര്യങ്ങളിൽ നിന്നും മനസിലാകുന്നത് ഷവോമി ബാൻഡ് 6 ൽ ബ്ലഡ് ഓക്സിജൻ അളവ് തിരിച്ചറിയാനുള്ള സംവിധാനം (SpO2 മോണിറ്ററിങ്) നൽകിയിട്ടുണ്ടെന്നാണ്. മി ബാൻഡ് 5 ൽ ഇല്ലാതിരുന്ന ഒരു ഫീച്ചറാണിത്. മുൻപ് ഇറങ്ങിയ മി ബാൻഡുകളിൽ നിന്ന് വ്യത്യസ്തമായി വലിയ ഡിസ്‌പ്ലേയിൽ വരുന്ന ഫിറ്റ്നസ് ട്രാക്കറും ഇതിൽ പ്രതീക്ഷിക്കുന്നു.
Are you ready for the brand new #MiSmartBand6?
It’s time to start making your new exercise plans!
Don't miss the Xiaomi 2021 New Product Launch at 19:30 (GMT+8) on March 29.
Stay #OneStepAhead and discover all during the #XiaomiMegaLaunchpic.twitter.com/xB7mceUT3a
— Xiaomi (@Xiaomi) March 26, 2021
മുപ്പത് വ്യത്യസ്ത സ്പോർട്സ് മോഡുകൾ ഇതിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. സ്റ്റാൻഡേർഡ്, എൻഎഫ്‍സി എന്നീ വേരിയന്റുകളിൽ ഏത് ലഭ്യമാകും. 24 മണിക്കൂർ ഹാർട്ട് റേറ്റും രാത്രി ഉറക്കവും ട്രാക്ക് ചെയ്യാൻ സാധിക്കുന്ന ഉയർന്ന നിലവാരത്തിലുള്ള ജിപിഎസ് സംവിധാനവുമായിട്ടാണ് മി ബാൻഡ് 6 എത്തുക. ഉപയോക്താക്കൾക്ക് അവരുടെ ഉറക്കം സംബന്ധിച്ച വിവരങ്ങൾ ബാൻഡ് വഴി ലഭിക്കും.
ജിമെയിൽ, ഡിസ്കോഡ്, മെസ്സഞ്ചർ, ഇൻസ്റ്റഗ്രാം, തുടങ്ങി ഒട്ടുമിക്ക ആപ്പുകളിൽ നിന്നുള്ള നോട്ടിഫിക്കേഷനുകൾ പരിശോധിക്കാനും ഇതിൽ സാധിക്കും. ഷവോമി മി ബാൻഡ് 6 ന്റെ രാജ്യാന്തര പതിപ്പ് അലക്സാ വോയിസ് സംവിധാനവും ഉൾപ്പെടുത്തിയാകും എത്തുകയെന്ന അഭ്യൂഹങ്ങളുമുണ്ട്. അതിന്റെ ചൈനീസ് പതിപ്പിൽ ഷവോമി ഷവോ AI സംവിധാനമാകും ഉണ്ടാവുക.
മറ്റു മി ബാൻഡുകൾ ഇന്ത്യയിൽ ഇറക്കിയ ഷവോമി മി ബാൻഡ് 6 ഉം ഇന്ത്യയിൽ ഇറക്കാനാണ് സാധ്യത. എന്നാൽ ഇത് ഇന്ത്യയിൽ എപ്പോൾ ഇറങ്ങും എന്നത് സംബന്ധിച്ച് നിലവിൽ റിപ്പോർട്ടുകളില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.