scorecardresearch

ഷവോമി എംഐ 11 ഡിസംബർ 29ന്?

ഒട്ടേറെ ഫീച്ചറുകളുമായാണ് ഷവോമി എംഐ 11 ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്

ഒട്ടേറെ ഫീച്ചറുകളുമായാണ് ഷവോമി എംഐ 11 ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്

author-image
Tech Desk
New Update
mi 11, mi 11 release date, ഷവോമി എംഐ 11 , mi 11 launch date india, ലോഞ്ചിങ്, mi 11 price india, mi 11 camera, mi 11 specs, mi 11 features, mi 11 pro launch date

ജനപ്രിയ സ്മാർട്ഫോൺ നിർമാതാക്കളായ ഷവോമി അവരുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോൺ വിപണിയിലെത്തിക്കാനൊരുങ്ങുന്നു. ഉപഭോക്താക്കൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷവോമി എംഐ 11 ഡിസംബർ 29ന് കമ്പനി അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. ഒട്ടേറെ ഫീച്ചറുകളുമായാണ് ഷവോമി എംഐ 11 ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്.

Advertisment

Also Read: ഐഫോൺ 11, ഗ്യാലക്സി എം 51 അടക്കമുള്ള ഫോണുകൾക്ക് ആമസോണിൽ വിലക്കിഴിവ്

ഏറ്റവും പുതിയ ക്വൂവൽകോം സ്നാപ്ഡ്രാഗൻ 888 പ്രൊസസറിലായിരിക്കും ഫോണിന്റെ പ്രവർത്തനമെന്ന് ഷവോമി സഹസ്ഥാപകനും സിഇഒയുമായ ലെയ് ജുൻ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. അടുത്തിടെ റെഡ്മി പ്രൊഡക്ട് ഡയറക്ടർ വാങ് തേങ് തോമസ് പങ്കുവച്ച ക്യാമറയുടെ ഫീച്ചേഴ്സും വരാനിരിക്കുന്ന ഫോണിന്റെ ആകാംക്ഷ വർധിപ്പിക്കുന്നു.

Also Read: വാട്‌സാപ്പ് വെബിലും ഇനി വീഡിയോ കോൾ, ചെയ്യേണ്ട കാര്യങ്ങൾ

ഇതോടൊപ്പം നിരവധി റൂമറുകളും ടെക് ലോകത്ത് പ്രചരിക്കുന്നുണ്ട്. 55W ഫാസ്റ്റ് ചാർജിങ് ഫീച്ചറുമായിട്ടായിരിക്കും ഫോണെത്തുകയെന്ന് കരുതുന്നു. നേരത്തെ പുറത്ത് വന്ന ക്യാമറയുടെ ചിത്രങ്ങൾ ഷവോമി എംഐ 11ന്റേതാണെങ്കിൽ മുന്നിൽ പഞ്ച് ഹോൾ ഡിസൈനിലും പിന്നിൽ ട്രിപ്പൾ ക്യാമറ സെറ്റപ്പിലുമായിരിക്കും ഫോണെത്തുക. ടെലിഫൊട്ടോ ക്യമറ ഉൾപ്പടെ രണ്ട് വലിയ സെൻസറുകും ഒരു മാക്രോ സെൻസറുമടങ്ങുന്നതാണ് റിയർ ക്യമറ.

Advertisment

Also Read: ഗൂഗിളിൽ ഇന്ത്യ തിരഞ്ഞത് കോവിഡല്ല, പിന്നെയോ?

ക്യുഎച്ച്ഡി+ അമോഎൽഇഡി ഡിസ്‌പ്ലേയോടുകൂടിയെത്തുന്ന ഫോൺ മൂന്ന് വ്യത്യസ്ത മെമ്മറി പാക്കേജിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. അടിസ്ഥാന മോഡലിന് 44,984 രൂപയും ഉയർന്ന മോഡലുകൾക്ക് യഥാക്രമം 50,610 രൂപയും 59,608 രൂപയുമാണ് പ്രതീക്ഷിക്കുന്നത്.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: