ഐഫോൺ 11, ഗ്യാലക്സി എം 51 അടക്കമുള്ള ഫോണുകൾക്ക് ആമസോണിൽ വിലക്കിഴിവ്

51,999 രൂപയ്ക്ക് വരെ ഐഫോൺ 11 ലഭ്യമാവും, മറ്റു ഫോണുകളിലും വിലക്കിഴിവുകൾ ലഭ്യമാക്കിയിട്ടുണ്ട്

iphone 11 amazon sale price, iphone 11 lowest price, iphone 11 sale price revealed, iphone 11 biggest discount, iphone 11 price great indian festival sale, ആപ്പിൾ, ആമസോൺ, ie malayalam

നിരവധി സ്മാർട്ട്ഫോൺ മോഡലുകളിൽ ഡിസ്കൗണ്ട് നൽകുകയാണ് ഓൺലൈൻ ഷോപ്പിങ് സേവന ദാതാക്കളായ സാംസങ് ഇപ്പോൾ. ഓഫറുകൾ ഡിസംബർ 31 വരെ തുടരുമെന്ന് കമ്പനി പറയുന്നു. എക്‌സ്‌ചേഞ്ച് ഓഫറുകളും ബാങ്ക് കാർഡ് ഓഫറുകളും ഡിസ്‌കൗണ്ടുകളും കമ്പനി നൽകുന്നുണ്ട്.

ആപ്പിൾ ഐഫോൺ 11 മോഡലിന്റെ 64 ജിബി സ്റ്റോറേജ് മോഡൽ 51,999 രൂപയ്ക്കാണ് ഓഫർ പ്രകാരം ആമസോണിൽ വിൽക്കുന്നത്. ആപ്പിൾ ആദ്യം ഐഫോൺ 11 ഇന്ത്യയിൽ 64,900 രൂപയ്ക്കാണ് പുറത്തിറക്കിയത്, ഇപ്പോൾ ഇത് ആമസോണിൽ വളരെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. 128 ജിബി സ്റ്റോറേജ് വേരിയന്റിന് 58,999 രൂപയാണ് ആമസോണിൽ വില.

യെസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഇഎംഐ ഇടപാടുകൾക്ക് 1,750 രൂപ വരെ തൽക്ഷണകിഴിവും ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ് കാർഡ് ഇഎംഐ ഇടപാടുകൾക്ക് 1,500 രൂപ വരെ തൽക്ഷണ കിഴിവും സൈറ്റിൽ ലഭ്യമാണ്. നിങ്ങളുടെ പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്യുകയാണെങ്കിൽ 11,050 രൂപ വരെ കിഴിവു ലഭിക്കും. അതേസമയം ആമസോണിന് പുറമെ ഫ്ലിപ്കാർട്ടും ഐഫോൺ 11 വിലക്കുറവിൽ ലഭ്യമാക്കുന്നുണ്ട്. എന്നാൽ ആമസോണിലേതിനേക്കാൾ കുറച്ച് കൂടുതലാണ് വില. 54,900 രൂപയ്ക്കാണ് ഐഫോൺ 11 ഫ്ലിപ്കാർട്ടിൽ ലഭിക്കുന്നത്.

അടുത്തിടെ ലോഞ്ച് ചെയ്ത ഐഫോൺ 12 നിലവിൽ 79,900 രൂപയ്ക്ക് ആമസോണിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ്, ക്രെഡിറ്റ് ഇഎംഐ, ഡെബിറ്റ് ഇഎംഐ ഇടപാടുകൾ എന്നിവയിൽ നിങ്ങൾക്ക് 6,000 രൂപ തൽക്ഷണ കിഴിവ് ലഭിക്കും. അതായത് 73,900 രൂപയ്ക്ക് നിങ്ങൾക്ക് ഐഫോൺ 12 വാങ്ങാൻ കഴിയും. എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ് ഇഎംഐ ഇടപാടുകളിൽ ആമസോണിൽ 1,500 രൂപ കിഴിവ് ലഭിക്കും. ഈ ഓഫറുകൾ കൂടാതെ, ഉപഭോക്താക്കൾക്ക് എക്സ്ചേഞ്ചിൽ 11,050 രൂപ വരെ കിഴിവ് ലഭിക്കും. അതായത് 70,000 രൂപയിൽ താഴെയുള്ള വിലക്ക് എക്സ്ചേഞ്ച് ഓഫർ വഴി ഏറ്റവും പുതിയ ഐഫോൺ 12 നിങ്ങൾക്ക് വാങ്ങാൻ കഴിയും.

ആൻഡ്രോയ്ഡ് ഫോണുകളെ സംബന്ധിച്ച്, എം51 മോഡലിൽ കിഴിവുകളുണ്ട്. എം51ന്റെ 128 ജിബി സ്റ്റോറേജ് മോഡൽ 22,999 രൂപയ്ക്ക് ലഭ്യമാവും. അമോലെഡ് ഡിസ്പ്ലേ, സ്‌നാപ്ഡ്രാഗൺ 730 ജി ചിപ്‌സെറ്റ്, ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് എന്നിവ അടക്കമുള്ള ഫീച്ചറുകൾ ഗാലക്‌സി എം 51 ഫോണിനുണ്ട്. 25വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 7,000 എംഎഎച്ച് ബാറ്ററി നൽകുന്ന ലോകത്തിലെ ഏക സ്മാർട്ട്‌ഫോൺ ഇതാണ്.

4 ജിബി റാം + 64 ജിബി സ്റ്റോറേജ് വരുന്ന ഷവോമി റെഡ്മി നോട്ട് 9 പ്രോയ്ക്ക് ഓഫറിൽ 13,999 രൂപയാണ് വില. റെഡ്മി നോട്ട് 9 പ്രോ മാക്സ് മോഡലിൽ വിലക്കിഴിവ് ഇല്ല. എന്നാൽ നിങ്ങൾക്ക് എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ്, ക്രെഡിറ്റ് ഇഎംഐ, ഡെബിറ്റ് ഇഎംഐ ഇടപാടുകൾ എന്നിവയിൽ 1,250 രൂപ തൽക്ഷണ കിഴിവ് ലഭിക്കും. നിങ്ങളുടെ ബജറ്റ് 10,000 രൂപയിൽ താഴെയാണെങ്കിൽ, നിങ്ങൾക്ക് ഷവോമി റെഡ്മി 9 പ്രൈം നോക്കാം, ഇത് 9,999 രൂപയെന്ന കുറഞ്ഞ വിലയിൽ ലഭ്യമാണ്.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Iphone 11 samsung galaxy m51 and other phones discounted on amazon

Next Story
വാട്‌സാപ്പ് വെബിലും ഇനി വീഡിയോ കോൾ, ചെയ്യേണ്ട കാര്യങ്ങൾwhatsapp, വാട്‌സാപ്പ്, whatsapp web, വാട്‌സാപ്പ് വെബ്, whatsapp video call, വാട്‌സാപ്പ് വീഡിയോ കോള്‍, whatsapp web video call, whatsapp web video call support, whatsapp web video support, whatsapp web video call, whatsapp web video call support, വാട്‌സാപ്പ് വെബില്‍ വീഡിയോ കോള്‍ സൗകര്യം, how to whatsapp web video call support, വാട്‌സാപ്പ് വെബില്‍ എങ്ങനെ വീഡിയോ കോള്‍ ചെയ്യാം, whatsapp web video, whatsapp web video call, വാട്‌സാപ്പ് വെബ് വീഡിയോ കോള്‍, whatsapp web voice call, whatsapp web voice call support, വാട്‌സാപ്പ് വെബ് വോയ്‌സ് കോള്‍, whatsapp web update, വാട്‌സാപ്പ് വെബ് അപ്‌ഡേറ്റ്, whatsapp web news, വാട്‌സാപ്പ് വെബ് വാര്‍ത്തകള്‍, whatsapp call, വാട്‌സാപ്പ് കോള്‍ ,tech news, ടെക് വാര്‍ത്തകള്‍,tech news in malayalam, ടെക് വാര്‍ത്തകള്‍ മലയാളത്തില്‍,malayalam news, news malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, വാര്‍ത്തകള്‍ മലയാളത്തില്‍, kerala news headlines, കേരള വാര്‍ത്തകള്‍, latest news, പുതിയ വാര്‍ത്തകള്‍, katest malayalam news, പുതിയ മലയാളം വാര്‍ത്തകള്‍, indian express malayalam, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം,ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com