/indian-express-malayalam/media/media_files/uploads/2022/08/CyberOne.jpg)
ചൈനീസ് ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി സൈബര്‍ വണ്‍ എന്ന പേരില്‍ പൂര്‍ണ്ണ വലിപ്പമുള്ള ഹ്യൂമനോയിഡ് റോബോട്ട് പുറത്തിറക്കി. മാനുഷിക വികാരങ്ങള്‍ അറിയുന്നതിനും ലോകത്തെ 3ഡി വിഷ്വല്‍ പ്രാതിനിധ്യം സൃഷ്ടിക്കാനും റോബോട്ടിന് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.
സിഇഒ ലീ ജുനിന് പൂവ് നല്‍കി വേദിയിലെത്തിയ സൈബര്‍ വണ്‍ കാണികളെ അത്ഭുതപ്പെടുത്തി. നൂതനമായ കാലുകളും കൈകളും ഘടിപ്പിച്ചിരിക്കുന്ന ഈ റോബോട്ട് ബൈപെഡല്‍-മോഷന്‍ പോസ്ചര്‍ ബാലന്‍സിംഗിനെ പിന്തുണയ്ക്കുന്നു, കൂടാതെ 300Nm പീക്ക് ടോര്‍ക്കും ഉണ്ട്.
സെബര്‍വണിന്റെ എഎല്‍, യാന്ത്രിക മികവുകള്‍ എന്നിവയെല്ലാം ഷവോമി റോബോട്ടിക്സ് ലാബ് സ്വയം വികസിപ്പിച്ചതാണ്. സോഫ്റ്റ്വെയര്‍, ഹാര്‍ഡ്വെയര്‍, അല്‍ഗോരിതം നവീകരണം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ വ്യാപിച്ചുകിടക്കുന്ന ഗവേഷണ-വികസനത്തില്‍ കമ്പനി വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. എല്‍ അതിന്റെ കാതലും പൂര്‍ണ്ണ വലുപ്പത്തിലുള്ള ഹ്യൂമനോയിഡ് ഫ്രെയിമും അതിന് കരുത്തായി.
പുതിയ കാല്‍വെയ്പ് ഷവോമിയുടെ ഭാവി സാങ്കേതിക ആവാസവ്യവസ്ഥയുടെ സാധ്യതകളുടെ പര്യവേക്ഷണവും കമ്പനിക്ക് ഒരു പുതിയ വഴിത്തിരിവുമാണ്,' ഷവോമി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനും സിഇഒയുമായ ലെയ് ജുന്‍ പറഞ്ഞു.
I was both nervous and thrilled to interact with him on stage. What did you think of his performance tonight? #CyberOnepic.twitter.com/Je1eXDYEGR
— Lei Jun (@leijun) August 11, 2022
സൈബര്‍ വണ്ണിന് 52 കിലോഗ്രാം ഭാരവും 177 സെന്റീമീറ്റര്‍ ഉയരവും 168 സെന്റീമീറ്റര്‍ ആം സ്പാനും ഉണ്ടെന്നും കമ്പനി വെളിപ്പെടുത്തി. സൈബര്‍ വണ്ണിന് 21 ഡിഗ്രി ചലിക്കാനാകും്, ഓരോ ഡിഗ്രിക്കും 0.5ms എന്ന തത്സമയ പ്രതികരണ വേഗത, മനുഷ്യ ചലനങ്ങളെ എളുപ്പത്തില്‍ അനുകരിക്കാന്‍ സഹായിക്കുന്നതാണ്. ഇതൊരു ഡെമോ ആയിരുന്നതിനാല്‍, സൈബര്‍ വണ്‍ എന്ന ആശയത്തിന്റെ തെളിവായി നിലനില്‍ക്കുമോ അതോ കമ്പനിക്ക് ഹ്യൂമനോയിഡ് വന്‍തോതില്‍ നിര്‍മ്മിക്കാന്‍ കഴിയുമോ എന്ന് കണ്ടറിയണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.