scorecardresearch

പവര്‍ ബാങ്ക് വാങ്ങിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങള്‍

സ്മാര്‍ട്ട്ഫോണ്‍ ഉപയോക്തക്കള്‍ക്ക് ഏറെ ആവശ്യമുള്ള ഒന്നാണ് പവര്‍ ബാങ്ക്, പ്രത്യേകിച്ചു ഒരുപാട് യാത്ര ചെയ്യുന്നവര്‍ക്ക്

പവര്‍ ബാങ്ക് വാങ്ങിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങള്‍

സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്ക് എപ്പോഴും ആവശ്യമായി വരാന്‍ സാധ്യതയുള്ള ഒന്നാണ് പവര്‍ ബാങ്ക്. പ്രത്യേകിച്ചും ഒരുപാട് യാത്ര ചെയ്യുന്നവരും വൈദ്യുതി എപ്പോഴും കട്ടാകാന്‍ സാധ്യതയുള്ള പ്രദേശത്ത് താമസിക്കുന്നവരും. എന്നാല്‍ പവര്‍ ബാങ്ക് വാങ്ങിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

ചാര്‍ജിങ് പോര്‍ട്ടുകളുടെ എണ്ണം

ചാര്‍ജിങ് പോര്‍ട്ടുകള്‍ എത്ര കൂടുതലുണ്ടോ അത്രയും കൂടുതല്‍ ഡിവൈസുകള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. സ്മാര്‍ട്ട്ഫോണുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ടാബ്ലറ്റുകള്‍, ക്യാമറകള്‍ തുടങ്ങിയവയെല്ലാം ചാര്‍ജ് ചെയ്യാന്‍ കഴിയും. അതിനാല്‍ കൂടുതല്‍ പോര്‍ട്ടുകള്‍ ഉള്ളത് വാങ്ങുന്നത് അഭികാമ്യമായിരിക്കും.

ഔട്ട്പുട്ട് വോള്‍ട്ടേജ്

പവര്‍ ബാങ്ക് വാങ്ങുന്നതിന് മുന്‍പ് ഔട്ട്പുട്ട് വോള്‍ട്ടേജ് നിങ്ങളുടെ ഡിവൈസിന് യോജിച്ചതാണോ എന്ന് നോക്കണം. ചാര്‍ജറിനേക്കാന്‍ ഔട്ട്പൗട്ട് വോള്‍ട്ടേജ് കുറവാണെങ്കില്‍ പവര്‍ബാങ്ക് പ്രവര്‍ത്തിക്കുകയില്ല.

ബാറ്ററി കപ്പാസിറ്റി

സ്മാര്‍ട്ട്ഫോണിന്റെ ബാറ്ററിയുടെ കപ്പാസിറ്റിയേക്കാള്‍ ഇരട്ടിയുണ്ടായിരിക്കണം പവര്‍ബാങ്കിന്റെ കപ്പാസിറ്റി. ഉദാഹരണത്തിന് നിങ്ങളുടെ സ്മാര്‍ട്ട്ഫോണിന്റെ ബാറ്ററി 3,000 എംഎഎച്ച് ആണെങ്കില്‍ പവര്‍ബാങ്കിന്റെ കപ്പാസിറ്റി കുറഞ്ഞത് 6,000 എംഎഎച്ചെങ്കിലും ആയിരിക്കണം.

എല്‍ഇഡി ഇന്‍ഡിക്കേറ്ററുകള്‍

എന്‍ഇഡി ഇന്‍ഡിക്കേറുകള്‍ ഉണ്ടെങ്കില്‍ പവര്‍ബാങ്കില്‍ എത്രത്തോളം ചാര്‍ജുണ്ടെന്ന് അറിയാന്‍ കഴിയും. പവര്‍ബാങ്ക് ചാര്‍ജ് ചെയ്യുമ്പോഴും ഇത് സഹായകമാണ്.

ബ്രാന്‍ഡ്

മികച്ച ബ്രാന്‍ഡുകളുടെ പവര്‍ബാങ്ക് അല്ലെങ്കില്‍ അവ സ്മാര്‍ട്ട്ഫോണിന് കേടുപാടുകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ പവര്‍ബാങ്ക് വാങ്ങുകള്‍ ബ്രാന്‍ഡ് ശ്രദ്ധിക്കുക.

ഉയർന്ന നിലവാരമുള്ള ലിഥിയം-പോളിമർ ബാറ്ററി

ചില പവർ ബാങ്കുകൾക്കുള്ളിൽ ഘടിപ്പിച്ചിരിക്കുന്ന നിലവാരം കുറഞ്ഞ പവർ സെല്ലുകൾ അമിത ചാർജിങ് മൂലം പൊട്ടിത്തെറിച്ചേക്കാം. അതുകൊണ്ടാണ് ഉയർന്ന നിലവാരമുള്ള ലിഥിയം-പോളിമർ ബാറ്ററിയുള്ള ഒരു പവർ ബാങ്ക് വാങ്ങുക. ഷോർട്ട് സർക്യൂട്ടുകൾ, അമിത ചാർജിങ്, ഹീറ്റിങ് എന്നിവയ്ക്കെതിരെ പരിരക്ഷ നല്‍കുന്ന പവര്‍ബാങ്കുകളും വിപണിയിലുണ്ട്.

ആമ്പിയർ കൗണ്ട്

ചാർജറിൽ നിന്ന് ചാർജ് ചെയ്യുന്ന ഉൽപ്പന്നത്തിലേക്ക് വിതരണം ചെയ്യുന്ന കറന്റാണ് ആമ്പിയർ കൗണ്ട്. ചാർജറിന്റെയും ചാർജ് ചെയ്യേണ്ട ഉപകരണത്തിന്റെയും ആമ്പിയർ കൗണ്ട് പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക. ചാർജറിന്റെ ആമ്പിയർ കൗണ്ട് കൂടുതലാണെങ്കിൽ, പ്രശ്‌നമില്ല, എന്നാൽ കുറവാണെങ്കിൽ സാവധാനമാകും ചാര്‍ജ് കയറുക.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Tech tips things to keep in mind before buying a power bank