scorecardresearch

Xiaomi 11 Lite NE 5G: ഷവോമി 11 ലൈറ്റ് എൻഇ 5ജി ഇന്ത്യയിൽ പുറത്തിറങ്ങി; അറിയേണ്ടതെല്ലാം

'എംഐ' ബ്രാന്ഡിങ് മാറ്റിയ ശേഷം ഇന്ത്യയിൽ പുറത്തിറങ്ങുന്ന ആദ്യ സ്മാർട്ട്ഫോണാണിത്

'എംഐ' ബ്രാന്ഡിങ് മാറ്റിയ ശേഷം ഇന്ത്യയിൽ പുറത്തിറങ്ങുന്ന ആദ്യ സ്മാർട്ട്ഫോണാണിത്

author-image
Tech Desk
New Update
Xiaomi 11 Lite NE 5G: ഷവോമി 11 ലൈറ്റ് എൻഇ 5ജി ഇന്ത്യയിൽ പുറത്തിറങ്ങി; അറിയേണ്ടതെല്ലാം

Xiaomi 11 Lite NE 5G: ഷവോമിയുടെ ഏറ്റവും പുതിയ 5ജി മൊബൈൽ ഷവോമി 11 ലൈറ്റ് എൻഇ 5ജി പുറത്തിറങ്ങി. 'എംഐ' ബ്രാന്ഡിങ് മാറ്റിയ ശേഷം ഇന്ത്യയിൽ പുറത്തിറങ്ങുന്ന ആദ്യ സ്മാർട്ട്ഫോണാണിത്. ഫോണിനെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

Advertisment

Xiaomi 11 Lite NE 5G: Specifications - ഷവോമി 11 ലൈറ്റ് എൻഇ 5ജി: സവിശേഷതകൾ

ഷവോമി 11 ലൈറ്റ് എൻഇ 5ജി 6.55 ഇഞ്ച് പോഒഎൽഇഡി ഡിസ്പ്ലേയിലാണ് വരുന്നത്, അതിൽ 90ഹേർട്സ് റിഫ്രഷ് നിരക്കും 240ഹേർട്സ് ടച്ച് സാമ്പിൾ നിരക്കും ഈ ഫോൺ വാഗ്ദാനം ചെയുന്നു. 10-ബിറ്റ് വരുന്ന സ്ക്രീനിന് കോർണിംഗ് ഗൊറില്ല ഗ്ലാസിന്റെ സംരക്ഷണവും ഉണ്ട്. 6.81 മില്ലീമീറ്റർ കട്ടിയുള്ള ഫോൺ ഏറ്റവും കനം കുറഞ്ഞ ഫോണുകളിൽ ഒന്നാണ്. ഫ്രെയിമിനായി ഉപയോഗിച്ചിരിക്കുന്ന മഗ്നീഷ്യം അലോയ് ആണ് ഇതിന്റെ ഭാരം കുറക്കുന്നത്, 158 ഗ്രാമാണ് ഫോണിന്റെ ഭാരം.

ക്വാൽകോം സ്നാപ്ഡ്രാഗൺ 778ജി 5ജി പ്രോസസറാണ് ഫോണിനു കരുത്ത് നൽകുന്നത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജും ഫോണിൽ വരുന്നു. 3 വർഷത്തോളം ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും നാല് വർഷത്തോളം സുരക്ഷാ അപ്‌ഡേറ്റുകളും വാഗ്ദാനം ചെയ്യുന്ന ഷവോമി ഫോണിന് കൂടുതൽ സോഫ്റ്റ്വെയർ അപ്‌ഡേറ്റുകളും വാഗ്ദാനം ചെയ്യുന്നു.

Advertisment

64 എംപി പ്രൈമറി ക്യാമറ, 8 എംപി അൾട്രാ വൈഡ് ക്യാമറ, 2 എംപി മാക്രോ ക്യാമറ എന്നിങ്ങനെ ട്രിപ്പിൾ റിയർ ക്യമാറ സജ്ജീകരണമാണ് ഒരുക്കിയിരിക്കുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 20 എംപി മുൻ ക്യാമറയും നൽകിയിരിക്കുന്നു. ക്രിയേറ്റീവ് ഫോട്ടോഗ്രാഫിക്കായി ക്യാമറ ആപ്ലിക്കേഷനിൽ തന്നെ നിരവധി ഡയറക്ടർ മോഡ് ഇഫക്റ്റുകൾ ഷവോമി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഷാവോമി 11 ലൈറ്റ് എൻഇ 5 ജിയിൽ 33വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള. 4,250 എംഎഎച്ച് ബാറ്ററിയാണ് വരുന്നത്. ഫോണിൽ എൻ‌എഫ്‌സി പ്രവർത്തനക്ഷമമാണ് കൂടാതെ 12 5ജി ബാൻഡുകളും സപ്പോർട്ട് ചെയ്യുന്നു.

Also Read: Samsung Galaxy F42 5G: സാംസങ് ഗാലക്സി എഫ്42 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു; വിലയും സവിശേഷതകളും അറിയാം

Xiaomi 11 Lite NE 5G: Pricing - ഷവോമി 11 ലൈറ്റ് എൻഇ 5ജി: വില

ഷവോമി 11 ലൈറ്റ് എൻഇ 5ജി 6ജിബി /128ജിബി വേരിയന്റിന് 26,999 രൂപയാണ്. 8ജിബി /128ജിബി വേരിയന്റിന് 28,999 രൂപയാണ് വില. ഷവോമി 2,000 രൂപയുടെ ബാങ്ക് ഓഫറുകളും 1500 രൂപയുടെ പ്രത്യേക ദീപാവലി ഡിസ്കൗണ്ടും നൽകുന്നുണ്ട്. ടസ്‌കാനി കോറൽ, വിനൈൽ ബ്ലാക്ക്, ജാസ് ബ്ലൂ, ഡയമണ്ട് ഡാസൽ എന്നിങ്ങനെ നാല് നിറങ്ങളിൽ ഫോൺ ലഭിക്കും. ആമസോൺ, എംഐ.കോം, എംഐ ഹോം സ്റ്റോറുകൾ ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ നിന്നും ഒക്ടോബർ 2 മുതൽ ഫോൺ വാങ്ങാവുന്നതാണ്.

Xiaomi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: