scorecardresearch
Latest News

Samsung Galaxy F42 5G: സാംസങ് ഗാലക്സി എഫ്42 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു; വിലയും സവിശേഷതകളും അറിയാം

സാംസങ് ഗാലക്‌സി എഫ്42 5ജി ഒക്ടോബർ 3നാണ് ഇന്ത്യയിൽ വിൽപ്പനക്കെത്തുക

Samsung Galaxy F42 5G: സാംസങ് ഗാലക്സി എഫ്42 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു; വിലയും സവിശേഷതകളും അറിയാം

Samsung Galaxy F42 5G specifications, features price in India, sale date, and offers: സാംസങ് ഗാലക്സി എഫ്42 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു. ഗാലക്‌സി എഫ് 41ന്റെ തുടർച്ച ആയിട്ടാണ് പുതിയ മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ എത്തുന്നത്, 5 ജി കണക്ടിവിറ്റി, ഡോൾബി അറ്റ്മോസ് പിന്തുണ ഉയർന്ന റിഫ്രഷ് നിരക്കുള്ള മികച്ച ഡിസ്പ്ലേ എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകൾ. പുതിയ സാംസങ് ഫോണിനെക്കുറിച്ച് കൂടുതലറിയാൻ തുടർന്ന് വായിക്കുക.

Samsung Galaxy F42 5G: Price in India, sale date, and offers : സാംസങ് ഗാലക്സി എഫ്42 5ജി, വിലയും ഓഫറുകളും

സാംസങ് ഗാലക്സി എഫ്42 5ജി ഇന്ത്യയിലെ വില 20,999 രൂപയാണ്, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വരുന്ന മോഡലിന്റെ വിലയാണിത്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വരുന്ന മോഡലിന് 22,999 രൂപയാണ് വില വരുന്നത്. ഫോൺ സ്റ്റാൻഡേർഡ്, മാറ്റ് അക്വാ, മാറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ലഭ്യമാകും.

സാംസങ് ഗാലക്‌സി എഫ്42 5ജി ഒക്ടോബർ 3നാണ് ഇന്ത്യയിൽ വിൽപ്പനക്കെത്തുക. ഫ്ലിപ്കാർട്ട്, സാംസങ് ഓൺലൈൻ സ്റ്റോർ, എന്നിവയിൽ നിന്നും തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകളിൽ നിന്നും ഫോൺ വാങ്ങാനാവും. പുതിയ സാംസങ് ഗാലക്സി എഫ് സീരീസ് ഫോൺ 17,999 രൂപ പ്രാരംഭ വിലയിൽ ഓഫറിൽ ലഭ്യമാകും, അടിസ്ഥാന മോഡലിന്റെ വിലയാണിത്. ടോപ്പ് എൻഡ് 8 ജിബി മോഡലിന് 19,999 രൂപയായിരിക്കും വില.

ഈ ഓഫറുകൾ പരിമിത കാലയളവിലേക്ക് മാത്രമാണ്. ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേ സെയിൽ സമയത്ത് പ്രത്യേക ഓഫറുകൾ ലഭ്യമാകുമെന്നും കമ്പനി ചൂണ്ടിക്കാട്ടി. നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും എക്സ്ചേഞ്ച് ഡിസ്കൗണ്ടുകളും ഉണ്ടാകും.

Samsung Galaxy F42 5G specifications, features – സാംസങ് ഗാലക്സി എഫ്42 5ജി സവിശേഷതകൾ

സാംസങ് ഗാലക്‌സി എഫ്42 5ജി വൺ യുഐ 3.1 യിലാണ് വരുന്നത്, ഇത് ആൻഡ്രോയിഡ് 11നെ അടിസ്ഥാമാക്കിയാണ് പ്രവർത്തിക്കുന്നത്. 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.6 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്പ്ലേയാണ് ഫോണിന് നൽകിയിരിക്കുന്നത്. വാട്ടർ ഡ്രോപ്പ് സ്റ്റൈൽ നോച്ച് ഡിസ്പ്ലേയാണ് ഈ മിഡ് റേഞ്ച് ഫോണിലേത്. മീഡിയാടെക് ഡൈമെൻസിറ്റി 700 പ്രൊസസ്സറാണ് ഫോണിനു കരുത്തു നൽകുന്നത്.

64 എംപി പ്രൈമറി സെൻസർ, 5 എംപി അൾട്രാ വൈഡ് ക്യാമറ, 2 എംപി ഡെപ്ത് സെൻസർ എന്നിവ അടങ്ങിയ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് ഫോണിന് പിന്നിൽ നൽകിയിരിക്കുന്നത്. മുൻവശത്ത് 8 എംപി സെൽഫി ക്യാമറയും നൽകിയിരിക്കുന്നു.

15വാട്ട് ഫാസ്റ്റ് ചാർജിംഗ് പിന്തുണ നൽകുന്ന 5,000 എംഎഎച്ച് ബാറ്ററിയുമായാണ് സാംസങ് സ്മാർട്ട്ഫോൺ എത്തുന്നത്. കണക്റ്റിവിറ്റിക്കായി 5ജി, 4ജി എൽടിഇ, വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയുണ്ട്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഡോൾബി അറ്റ്മോസ് പിന്തുണയും നൽകിയിട്ടുണ്ട്.

Also Read: Samsung Galaxy M52 5G: സാംസങ് ഗാലക്‌സി എം52 5ജി ഇന്ത്യയിൽ പുറത്തിറങ്ങി; വിലയും സവിശേഷതകളും അറിയാം

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Samsung galaxy f42 5g launched in india price starts from rs 20999 sale date offers specifications