/indian-express-malayalam/media/media_files/uploads/2022/11/Twitter-Blue-with-paid-verifications.jpg)
കാലിഫോര്‍ണിയ: ഇലോണ്‍ മസ്‌ക് ട്വിറ്ററിനെ അടമുടി മാറ്റുന്നതിന്റെ സൂചന നല്‍കി ആയിരക്കണക്കിന് സെലിബ്രിറ്റികളുടെയും രാഷ്ട്രീയക്കാരുടെയും പത്രപ്രവര്‍ത്തകരുടെയും പ്രൊഫൈലുകളില്‍ നിന്ന് വ്യാഴാഴ്ച മുതല്‍ ബ്ലൂ ടിക്ക് ഐക്കണുകള്‍ ട്വിറ്റര്‍ നീക്കം ചെയ്യാന്‍ തുടങ്ങി.
വര്‍ഷങ്ങളായി ഒരു അക്കൗണ്ടിന് ബ്ലൂ ടിക്ക് അര്‍ത്ഥമാക്കുന്നത് ട്വിറ്റര്‍ ഉപയോക്താവിന്റെ ഐഡന്റിറ്റി പരിശോധിച്ചുവെന്നാണ്. കൂടാതെ ഐക്കണ്‍ ഒരു സ്റ്റാറ്റസ് ചിഹ്നമായി കണക്കാക്കപ്പെടുന്നു. എന്നാല്‍ ഒക്ടോബറില്‍ 44 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ വാങ്ങിയ മസ്‌കിന്റെ കീഴില്‍, സോഷ്യല്‍ മീഡിയ സേവനം വ്യക്തികളുടെ വേരിഫിക്കേഷന്‍ നിലനിര്‍ത്താന്‍ പ്രതിമാസം 8 ഡോളര്‍ ഈടാക്കാന്‍ തുടങ്ങി. പണം നല്‍കാത്തവര്‍ക്ക് ബ്ലൂ ടിക്ക് നഷ്ടപ്പെടുമെന്ന് മസ്‌ക് പറഞ്ഞിരുന്നു.
ട്വിറ്റര്‍ വ്യാഴാഴ്ച അക്കൗണ്ടുകളില്‍ നിന്ന് ചെക്ക് മാര്‍ക്കുകള്‍ നീക്കം ചെയ്യാന്‍ തുടങ്ങിയപ്പോള്‍, ചില ഉപയോക്താക്കള്‍ തങ്ങളുടെ പ്രൊഫൈലുകളില്‍ ചിഹ്നങ്ങള്‍ അപ്രത്യക്ഷമാകുന്നതും പിന്നീട് വീണ്ടും പ്രത്യക്ഷപ്പെടുന്നതും ശ്രദ്ധയില്‍പ്പെട്ടതായി പറഞ്ഞു. അക്കൗണ്ടുകളുടെ പരിശോധനയെ തുടര്‍ന്ന് ചെക്ക്മാര്‍ക്കുകള്‍ നീക്കം ചെയ്യുന്നതായി കമ്പനി ട്വിറ്ററില്‍ പ്രസ്താവനയിലൂടെ പറഞ്ഞു.
ഇന്ത്യയിലെ ഉപയോക്താക്കള്‍ അവരുടെ ട്വിറ്റര്‍ ബ്ലൂ സബ്സ്‌ക്രിപ്ഷന്‍ സജീവമാക്കി നിലനിര്‍ത്താനും അധിക ഫീച്ചറുകള്‍ ഉപയോഗിക്കാനും പ്രതിമാസം നല്‍കേണ്ടത് 900 രൂപയാണ്. വെബിലെ ഒരു സബ്സ്‌ക്രിപ്ഷന്‍ പ്ലാനിന് പ്രതിമാസം 650 രൂപ ചിലവാകും. വെബ് ഉപയോക്താക്കള്‍ക്ക് പ്രതിവര്‍ഷം 6,800 രൂപയ്ക്ക് വാര്‍ഷിക സബ്സ്‌ക്രിപ്ഷന്‍ പ്ലാനും കമ്പനി മുന്നോട്ട് വച്ചിട്ടുണ്ട്. ട്വിറ്റര്‍ ബ്ലൂവിലേക്കുള്ള പുതിയ സബ്സ്‌ക്രിപ്ഷനുകള്‍ നിലവില്‍ ഇന്ത്യ, യുഎസ്, കാനഡ, ജപ്പാന്‍, ഇന്തോനേഷ്യ, ന്യൂസിലാന്‍ഡ്, ബ്രസീല്‍, യുകെ, സൗദി അറേബ്യ, ഫ്രാന്‍സ്, ജര്‍മ്മനി, ഓസ്‌ട്രേലിയ, ഇറ്റലി, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, എന്നിവിടങ്ങളില്‍ ലഭ്യമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.