/indian-express-malayalam/media/media_files/uploads/2022/08/iPhone-FB.jpg)
ഐഫോണ്‍ 13 പ്രോ മാക്സ് 2021 ലെ ഏറ്റവും മികച്ച സ്മാര്‍ട്ട്ഫോണായിരുന്നു. അത് നിഷേധിക്കാനാവില്ല. എന്നാല്‍ ഐഫോണ്‍ 13 സീരീസിന് അതിന്റേതായ പ്രാധാന്യമുണ്ട്. അത് ഉപേക്ഷിക്കാനുള്ള സമയമാണിത്. ഐഫോണ്‍ 14, ഐഫോണ്‍ 14 പ്രോ എന്നിവ ഒരു മാസത്തിനുള്ളില്‍ പുറത്തിറങ്ങാന്‍ സാധ്യതയുള്ളതിനാല്‍, നാം ഐഫോണ്‍ 13 സീരീസ് കടന്ന് ഒരു പുതിയ സീസണിലേക്ക് കടക്കുകയാണ്.
പല കാരണങ്ങളാല്‍, നിങ്ങളുടെ നിലവിലുള്ള ഫോണ്‍ നഷ്ടപ്പെടുകയോ കേടാകുകയോ ചെയ്തില്ലെങ്കില്‍ ഈ നിമിഷം ഒരു പുതിയ ഐഫോണ്‍ വാങ്ങുന്നത് വിഡ്ഢിത്തമാണ്. വിലക്കിഴിവില്‍ ഒരു ഐഫോണ്‍ വാങ്ങുന്നത് പോലും ഇപ്പോള്‍ മോശം തീരുമാനമാകും.
ഐഫോണ്‍ 14 ഇറങ്ങുന്നതിനായി കാത്തിരിക്കണോ?
ആപ്പിള്‍ പലപ്പോഴും സെപ്റ്റംബറില്‍ പുതിയ ഐഫോണുകള്‍ പ്രഖ്യാപിക്കുന്നുണ്ട്. ഈ വര്‍ഷം, നാല് പുതിയ ഐഫോണ്‍ മോഡലുകള്‍ പ്രഖ്യാപിക്കുമെന്നും റിപോര്‍ട്ടുകളുണ്ടായിരുന്നു. സാധാരണ ഐഫോണ്‍ 14, ഐഫോണ്‍ 14 മാക്‌സ്, ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്‌സ്. എന്നിവയായിണവ. ഈ വര്‍ഷം, 'നോണ്‍-പ്രോ', 'പ്രോ' മോഡലുകള്‍ തമ്മിലുള്ള ഇടവേള വര്‍ദ്ധിപ്പിക്കും, എന്നാല്‍ ഒരു പുതിയ ഐഫോണ്‍ സ്വന്തമാക്കാനുള്ള തിരഞ്ഞെടുപ്പ് ലളിതമായിരിക്കും. അഭ്യൂഹങ്ങള്‍ ശരിയാണെങ്കില്‍, ഐഫോണ്‍ 14, ഐഫോണ്‍ 14 മാകസ് എന്നിവ ഐഫോണ്‍ 13 ന് ഏതാണ്ട് സമാനമായിരിക്കും. ഇവയ്ക്ക് നോച്ച് സ്‌ക്രീന്‍, 60Hz ഡിസ്പ്ലേകള്‍, ഡ്യുവല്‍ റിയര്‍ ക്യാമറകള്‍ എന്നിവയുണ്ട്. എന്നിരുന്നാലും കുറഞ്ഞത് 'മാക്‌സ്' മോഡലിലെങ്കിലും ബാറ്ററി വലുതായിരിക്കും. മിനി മോഡലായ 5.4 ഇഞ്ച് ഐഫോണ്‍ മാക്‌സ് മോഡലിന് അനുകൂലമായി നിര്‍ത്തലാക്കാന്‍ പോകുന്നു.
ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്സ് എന്നിവയെ സംബന്ധിച്ചിടത്തോളം, രണ്ട് മോഡലുകള്‍ക്കും ആന്‍ഡ്രോയിഡ് ശൈലിയിലുള്ള ഹോള്‍-പഞ്ച് ക്യാമറയും മുന്‍വശത്ത് ഒരു ഫേസ് ഐഡി അറേയും ഉണ്ടായിരിക്കും. പ്രോ മോഡലുകള്‍ക്ക് 48 മെഗാപിക്‌സല്‍ ബാക്ക് ക്യാമറയും ഉണ്ടായിരിക്കാം, A16 'ഐഫോണ്‍ 14 പ്രോക്കായി റിസര്‍വ് ചെയ്യാം, അതേസമയം A15 സാധാരണ മോഡലുകള്‍ക്കായി വീണ്ടും ഉപയോഗിക്കും. പ്രോ, നോണ്‍-പ്രോ മോഡലുകള്‍ തമ്മില്‍ വേര്‍തിരിക്കാനുള്ള മറ്റൊരു മാര്‍ഗം. എല്ലാ ഐഫോണ്‍ 14 മോഡലുകള്‍ക്കും മെച്ചപ്പെട്ട ഫ്രണ്ട് ക്യാമറ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ആപ്പിള്‍ ഐഫോണ്‍ 14 പുറത്തിറക്കുന്നതിന് മുമ്പ് ഐഫോണ്‍ 13 വാങ്ങുന്നതില്‍ അര്‍ത്ഥമില്ല. വാസ്തവത്തില്‍, നിങ്ങള്‍ ഇപ്പോള്‍ ആമസോണിലോ ഫ്‌ലിപ്കാര്‍ട്ടിലോ കുറഞ്ഞ വിലയ്ക്ക് ഐഫോണ്‍ 13 കാണാനാകുമെങ്കില്‍ നിങ്ങള്‍ക്ക് ഫോണ്‍ വാങ്ങാന്‍ തീരുമാനം എടുക്കാം. സാധാരണഗതിയില്‍ ഐഫോണ്‍ 14 വിപണിയില്‍ എത്തിയാല്‍ ഐഫോണ്‍ 13ന്റെ വില കുറയും. പുതിയ ഐഫോണ്‍ പുറത്തിറങ്ങിക്കഴിഞ്ഞാല്‍ പഴയ ഐഫോണ്‍ മോഡലുകള്‍ക്ക് വില കുറയും. വരും ആഴ്ചകളില്‍ ഐഫോണ്‍ 13, ഐഫോണ്‍ 13 മിനി എന്നിവയില്‍ കൂടുതല്‍ വില കിഴിവുകള്‍ക്കായി കാത്തിരിക്കുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.