വീഡിയോ സ്ട്രീമിങിനായി ഉപയോഗിക്കുന്ന ജനപ്രിയമായ ആപ്ലിക്കേഷനുകളില്‍ ഒന്നാണ് വിഎല്‍സി മീഡിയ പ്ലെയര്‍. 90-കളിലോ 2000-കളുടെ തുടക്കത്തിലോ കമ്പൂട്ടര് ഉപയോഗിച്ചിട്ടുള്ള ആര്‍ക്കും ഇത് ഏറെ പരിചിതമാണ്. എന്നാല്‍ വിഎല്‍സി മീഡിയ പ്ലെയര്‍ ഇന്ത്യയില്‍ നിരോധിച്ചതായുള്ള റിപോര്‍ട്ടുകള്‍ പുറത്ത് വരുകയാണ്. മീഡിയനാമയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഈ വര്‍ഷം മാര്‍ച്ച് മുതല്‍ നിരോധനം നിലവിലുണ്ട്.
എന്നാല്‍ വെബ്സൈറ്റ് നിരോധിച്ചതിന്റെ കാരണം എന്താണ്? ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്(ഐഎഫ്എഫ്) നല്കിയ വിവരാവകാശ അപേക്ഷയില്‍ വിഎല്‍സി മീഡിയ പ്ലെയര്‍ നിരോധനത്തിന്റെ കാരണം എന്താണെന്ന് ആര്‍ക്കും അറിയില്ല എന്നാണ്. വെബ്സൈറ്റ് നിരോധിച്ചതിനെക്കുറിച്ച് കൂടുതലറിയാന്‍ ടെലികോം വകുപ്പിന് ജൂണ്‍ മാസത്തില്‍ വിവരാവകാശ രേഖ സമര്‍പ്പിച്ചതായാണ് ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന് (ഐഎഫ്എഫ്) ട്വീറ്റ് ചെയ്തത്. വിഡിയോലാന്‍.ഓര്‍ഗ് വെബ്സൈറ്റ് വഴിയാണ് കംപ്യൂട്ടറുകളിലേക്ക് വിഎല്‍സി പ്ലെയര്‍ ഡൗണ്‍ലോഡ് ചെയ്യുന്നത്. തങ്ങള്‍ക്കു കേന്ദ്രത്തില്‍ നിന്നു ലഭിച്ച മറുപടി അടക്കം എസ്എഫ്എല്‍സി.ഇന്‍ ട്വീറ്റു ചെയ്തിരുന്നു.
വിഎല്‍സി മീഡിയ പ്ലെയര്‍ നിരോധനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവിരങ്ങള്‍ക്കായി ഇന്ത്യന്‍ എക്സപ്രസ് ഐഎഫ്എഫ്നെ സമീപിച്ചു. വെബ്സൈറ്റ് ആക്സസ് ചെയ്യാന്‍ കഴിയില്ലെന്ന് മാത്രമാണ് ഇപ്പോള്‍ ഞങ്ങള്‍ക്ക് അറിയാവുന്നത്. നിങ്ങള്‍ക്ക് ഇപ്പോഴും ആപ്പ് സ്റ്റോറില്‍ നിന്നോ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. നിങ്ങളുടെ ലാപ്ടോപ്പില്‍ പ്ലേയര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍, അത് സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും.http://വിവോ വി25 പ്രോ വ്യത്യസ്തമാകുന്നതെങ്ങനെ? ഈ മാസം 25 മുതല്‍ വിപണിയില്‍
വിഎല്‍സി മീഡിയ പ്ലെയറിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടും വിലക്കിനെക്കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്, സഹായം അഭ്യര്‍ത്ഥിക്കുകയും ഈ വിലക്കിന്റെ കാരണത്തെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് തോന്നുന്നു. എന്തുകൊണ്ടാണ് ഇന്ത്യയില്‍ വെബ്സൈറ്റ് ആക്സസ് ചെയ്യാന്‍ കഴിയാത്തത് എന്നതിനെക്കുറിച്ച് കുറച്ച് വ്യക്തത ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ട്വീറ്റ് പറയുന്നു.