scorecardresearch

നാസയിലെ ഇന്ത്യൻ വംശജനായ ബഹിരാകാശ യാത്രികൻ; ആരാണ് അനിൽ മേനോൻ

നാസയ്ക്കു വേണ്ടി ഫ്ലൈറ്റ് സർജനായി സേവനം ആരംഭിച്ച അനിൽ മേനോൻ, നാസയുടെയും സ്പേസ് എക്സിന്റെയും ഒന്നിലധികം ബഹിരാകാശ പ്രോഗ്രാമുകളിൽ ഭാഗമായി

നാസയ്ക്കു വേണ്ടി ഫ്ലൈറ്റ് സർജനായി സേവനം ആരംഭിച്ച അനിൽ മേനോൻ, നാസയുടെയും സ്പേസ് എക്സിന്റെയും ഒന്നിലധികം ബഹിരാകാശ പ്രോഗ്രാമുകളിൽ ഭാഗമായി

author-image
Tech Desk
New Update
Dr Anil Menon, Astronaut

ഏറ്റവും വലിയ റോക്കറ്റായ സ്റ്റാർഷിപ്പ് വികസിപ്പിക്കുന്നതിലും അനിൽ ഭാഗമായി (ചിത്രം: നാസ)

നാസ നടത്തിയ ബഹിരാകാശയാത്രിക കാൻഡിഡേറ്റ് ക്ലാസിൽ ലഭിച്ച 12000 അപേക്ഷകരിൽ തിരഞ്ഞെടുക്കപ്പെട്ട 10 പേരിൽ ഒരാളായിരുന്നു ഇന്ത്യൻ വംശജനായ അനിൽ മേനോൻ. രണ്ട് വർഷത്തെ കഠിനമായ പരിശീലനത്തിന് ഒടുവിൽ ബിരുദം നേടിയ അനിൽ മേനോൻ, യുഎസ് എയർഫോഴ്‌സിലെ പൈലറ്റും സർജനും ലെഫ്റ്റനന്റ് കേണലുമാണ്.

Advertisment

മിനസോട്ടയിലെ മിനിയാപൊളിസിൽ ജനിച്ച ഡോ അനിൽ മേനോന്റെ മാതാപിതാക്കൾ ഇന്ത്യൻ-​ഉക്രയിൻ സ്വദേശികളാണ്. ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ന്യൂറോബയോളജിയിൽ ബിരുദവും, സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദവും, സ്റ്റാൻഫോർഡ് മെഡിക്കൽ സ്കൂളിൽ നിന്ന് ഡോക്ടർ ഓഫ് മെഡിസിൻ ബിരുദവും. കൂടാതെ പബ്ലിക് ഹെൽത്തിൽ ബിരുദാനന്തര ബിരുദം ഉള്ള ഡോ അനിൽ എയ്‌റോസ്‌പേസ്, എമർജൻസി മെഡിസിൻ എന്നിവയിൽ അംഗീകാരവും നേടിയിട്ടുണ്ട്.

നാസയ്ക്കു വേണ്ടി ഫ്ലൈറ്റ് സർജനായി സേവനമാരംഭിച്ച ഡോക്ടർ അനിൽ, നാസയുടെയും സ്പേസ് എക്സിന്റെയും ഒന്നിലധികം ബഹിരാകാശ പ്രോഗ്രാമുകളിലും ഭാഗമായി. 2014ലാണ് നാസയിൽ ഫ്ലൈറ്റ് സർജനായി സ്ഥാനമുറപ്പിക്കുന്നത്. നാസയുടെ സോയൂസ് 39, സോയൂസ് 43 ദൗത്യങ്ങളുടെ ഡെപ്യൂട്ടി ക്രൂ സർജനായും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള സോയൂസ് 52 ദൗത്യത്തിന്റെ പ്രൈം ക്രൂ സർജനായും സേവനമനുഷ്ഠിച്ചു.

Advertisment

നാസയിലെ ഹ്യൂമൻ ഹെൽത്ത് ആന്റ് പെർഫോമൻസ് ഡയറക്ടറേറ്റിലും അനിൽ മേനോൻ അംഗമായിരുന്നു, ഇതിന്റെ ഭാഗമായി ഹെൽത്ത് മെയിന്റനൻസ് സിസ്റ്റത്തിന്റെ മെഡിക്കൽ ലീഡറായും അദ്ദേഹം പ്രവർത്തിച്ചു.

തുടർന്ന് നാല് വർഷത്തിന് ശേഷമാണ് 2018ൽ, ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എയ്‌റോസ്‌പേസ് കമ്പനിയായ സ്‌പേസ് എക്‌സിൽ ചേർന്നു, ഡെമോ-2 ദൗത്യത്തിൽ സ്‌പെയ്‌സ് എക്‌സിന്റെ ആദ്യത്തെ ക്രൂഡ് ടെസ്റ്റ് ഫ്ലൈറ്റ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വിക്ഷേപിക്കുന്നതിൽ സഹായിക്കുന്നതിനിടയിൽ അദ്ദേഹം ആദ്യ മെഡിക്കൽ പ്രോഗ്രാം ആരംഭിച്ചു. പിന്നീട് സ്‌പേസ് എക്‌സിന്റെ മെഡിക്കൽ ഡയറക്ടറായി നിയമിതനായി.

സ്‌പേസ് എക്‌സിനൊപ്പമുള്ള സമയത്ത് അനിൽ മേനോൻ, അഞ്ച് വിക്ഷേപണങ്ങളിൽ ലീഡ് ഫ്ലൈറ്റ് സർജനായി സേവനമനുഷ്ഠിച്ചു. കൂടാതെ ഒരു ഗവേഷണ പരിപാടി ആരംഭിക്കുന്നതിനും സഹായിച്ചു. ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലുതും ശക്തവുമായ റോക്കറ്റ് എന്ന് അവകാശപ്പെടുന്ന സ്റ്റാർഷിപ്പ് വികസിപ്പിക്കുന്നതിലും അദ്ദേഹം ഭാഗമായി.

യുഎസ് എയർഫോഴ്‌സിൽ ലെഫ്റ്റനന്റ് കേണൽ എന്ന നിലയിൽ, 45-ാം സ്പേസ് വിങ്ങിലും അദ്ദേഹം ഫ്ലൈറ്റ് സർജനായി സേവനമനുഷ്ഠിച്ചു. 1000 മണിക്കൂറിലധികം പൊലറ്റായ ലോഗ് ഇൻ ചെയ്തിട്ടുള്ള അനിൽ അംഗീകൃത ഫ്ലൈറ്റ് ഇൻസ്ട്രക്ടറുമാണ്. തന്റെ മെഡിക്കൽ ജീവിതത്തിനിടയിൽ, 2010ലെ ഹെയ്തി ഭൂകമ്പം, 2015ലെ നേപ്പാൾ ഭൂകമ്പം, 2011ലെ റെനോ എയർ ഷോ തുടങ്ങിയ അപകടങ്ങളിലും പ്രഥമ പ്രതികരണ വിഭാഗമായി പ്രവർത്തിച്ചു.

Check out More Technology News Here 

Nasa Spacecraft

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: