/indian-express-malayalam/media/media_files/uploads/2020/12/WhatsAPP.jpg)
വാട്‌സാപ്പ് വെബിലും ഇനി മുതൽ വീഡിയോ കോൾ ചെയ്യാൻ സാധിക്കും. നേരത്തെ മൊബൈൽ ഫോണിലൂടെ മാത്രമേ വാട്‌സാപ്പ് വീഡിയോ കോൾ സാധ്യമായിരുന്നുള്ളൂ.
പുതിയ അപ്‌ഡേഷനിൽ വാട്‌സാപ്പ് ബന്ധപ്പെടുത്തിയിട്ടുള്ള സിസ്റ്റത്തിലും ( കംപ്യട്ടർ, ലാപ്‌ടോപ്പ്, ടാബ് ) എന്നിവയിലും വാട്‌സാപ്പ് വീഡിയോ കോൾ സാധ്യമാകും. മൊബൈൽ ഫോണിലൂടെയുള്ള വാട്‌സാപ്പ് വീഡിയോ കോളിൽ പരമാവധി എട്ട് പേരെ മാത്രമേ ഉൾക്കൊള്ളിക്കാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ, വാട്‌സാപ്പ് വെബ് വീഡിയോ കോളിൽ പരമാവധി 50 പേരെ വരെ ഉൾക്കൊള്ളിക്കാം.
Also Read: ഗൂഗിളിൽ ഇന്ത്യ തിരഞ്ഞത് കോവിഡല്ല, പിന്നെയോ?
ഇതിനായി ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ ലാപ്‌ടോപ്പിലോ കംപ്യൂട്ടറിലോ ആദ്യം വാട്‌സാപ്പ് ബന്ധിപ്പിക്കുക. ഇടതു ഭാഗത്ത് ഏറ്റവും മുകളിലെ കോണിലായി മൂന്ന് കുത്തുകൾ കാണാം. അതിൽ ക്ലിക് ചെയ്യുക. അതിൽ 'ക്രിയേറ്റ് റൂം' എന്ന ഓപ്‌ഷനുണ്ടായിരിക്കും. അതിൽ ക്ലിക് ചെയ്യുക.
ഫെയ്‌സ്‌ബുക്ക് ലോഗിൻ ചെയ്‌ത് കിടപ്പുണ്ടെങ്കിൽ നേരെ ക്രിയേറ്റ് റൂമിലേക്ക് പോകും. ശേഷം ‘Create Room As XXXX’ എന്ന് കാണാം. അതിൽ ക്ലിക് ചെയ്യണം. ഈ വീഡിയോ ലിങ്ക് വാട്‌സാപ്പിലൂടെ ഷെയർ ചെയ്യാം. ആരെയെല്ലാം വീഡിയോ കോളിൽ ഉൾപ്പെടുത്തണമോ അവർക്കെല്ലാം ലിങ്ക് അയക്കണം. ഈ ലിങ്കിൽ ക്ലിക് ചെയ്ത് അവർക്ക് വീഡിയോ കോളിൽ പ്രവേശിക്കാൻ സാധിക്കും.
- കൂടുതൽ ടെക് വാർത്തകൾ ഇവിടെ വായിക്കാം: https://malayalam.indianexpress.com/tech/
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.