scorecardresearch

'ഇതെന്ത് പണിയാ വാട്സാപ്പേ?'; അപ്ഡേഷനിൽ പണികിട്ടി ഉപയോക്താക്കൾ

ഐഫോൺ, വൺപ്ലസ്, സാംസങ്, ഷവോമി, ഗൂഗിൾ പിക്സൽ എന്നീ ഫോണുകൾ ഉപയോഗിക്കുന്നവരാണ് പ്രതിസന്ധി നേരിടുന്നത്

ഐഫോൺ, വൺപ്ലസ്, സാംസങ്, ഷവോമി, ഗൂഗിൾ പിക്സൽ എന്നീ ഫോണുകൾ ഉപയോഗിക്കുന്നവരാണ് പ്രതിസന്ധി നേരിടുന്നത്

author-image
Tech Desk
New Update
'ഇതെന്ത് പണിയാ വാട്സാപ്പേ?'; അപ്ഡേഷനിൽ പണികിട്ടി ഉപയോക്താക്കൾ

ന്യൂഡൽഹി: വാട്സാപ്പിന്റെ പുതിയ അപ്ഡേഷൻ വന്നതോടെ പണികിട്ടി ഉപയോക്താക്കൾ. അപ്ഡേഷൻ പൂർത്തിയായതോടെ ഫോണിൽനിന്നു വലിയ രീതിയിൽ ബാറ്ററി ചോർച്ചയുണ്ടാകുന്നുവെന്നാണ് പരാതി. ഫോണിന്റെ ബാറ്ററി ചാർജ് വേഗത്തിൽ നഷ്ടമാകുന്നുവെന്ന പരാതിയുമായി നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. ആപ്ലിക്കേഷന്റെ ബാക്ക്ഗ്രൗണ്ട് പ്രവർത്തനങ്ങൾ വർധിച്ചതാണ് ബാറ്ററി ചോർച്ചയ്ക്ക് കാരണമെന്ന് വാട്സാപ് ബീറ്റ ഇൻഫോ ട്വീറ്റ് ചെയ്യുന്നു.

Also Read:'ഇനി അത് പറ്റില്ല'; പുതിയ പരിഷ്കരണവുമായി വാട്സാപ്

Advertisment

"ഞാനുൾപ്പടെയുള്ള ഉപയോക്താക്കൾ പുതിയ അപ്ഡേഷൻ വന്നതോടെ ഫോണിൽനിന്നു വലിയ ബാറ്ററി ചോർച്ച നേരിടുകയാണ്. ആപ്ലിക്കേഷന്റെ ബാക്ക്ഗ്രൗണ്ട് പ്രവർത്തനങ്ങൾ വർധിച്ചതാണ് കൂടിയ ബാറ്ററി ഉപഭോഗത്തിന് കാരണം," വാട്സാപ് ബീറ്റ ഇൻഫോയുടെ ട്വീറ്റിൽ പറയുന്നു.

ഇതിന പിന്നാലെ നിരവധി ആളുകളാണ് വാട്സാപ്പിനെതിരെ പരാതിയുമായി സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയിരിക്കുന്നത്. സ്ക്രീൻ ഷോട്ടുകളും സ്ക്രീൻ റെക്കോർഡുകളുമുൾപ്പടെയുള്ള തെളിവുകൾ നിരത്തിയാണ് ആളുകൾ പരാതി ഉന്നയിക്കുന്നത്. ഐഫോൺ, വൺപ്ലസ്, സാംസങ്, ഷവോമി, ഗൂഗിൾ പിക്സൽ,വിവോ,ഒപ്പോ ഫോണുകൾ ഉപയോഗിക്കുന്നവരാണ് പ്രതിസന്ധി നേരിടുന്നത്.

Also Read:വാട്സാപിൽ നിങ്ങളുടെ സ്വകാര്യത എത്രത്തോളം സുരക്ഷിതമാണ്?

ആർക്കൊക്കെ തന്നെ പുതിയ ഗ്രൂപ്പുകളിലേക്ക് ആഡ് ചെയ്യാൻ സാധിക്കുമെന്ന് ഉപയോക്താവിന് തീരുമാനിക്കാമെന്ന തരത്തിലുള്ള ഫീച്ചറുകളും പുതിയ അപ്ഡേഷനിൽ വാട്സാപ് അവതരിപ്പിച്ചിരുന്നു. നിരവധി ഉപയോക്താക്കളുടെ ആവശ്യത്തെത്തുടർന്നാണ് പുതിയ പരിഷ്കരണമെന്ന് കമ്പനി വ്യക്തമാക്കി. പുതിയ നീക്കത്തോടെ അനാവശ്യ സന്ദേശങ്ങൾ ഒഴിവാക്കാനും ഗ്രൂപ്പുകളുടെ ഭാഗമാകുന്നതിൽനിന്ന് ഒഴിവാകാനും ഓരോ ഉപയോക്താവിനും സാധിക്കും.

Whatsapp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: