scorecardresearch

മെസ്സേജിന് ഇനി എന്ത് റിയാക്ഷനും ഇടാം; മുഴുവൻ ഇമോജികളും ഉൾപ്പെടുത്തി വാട്സ്ആപ്പ്

മെറ്റാ സിഇഒ മാർക്ക് സക്കർബർഗും തന്റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിൽ പുതിയ അപ്‌ഡേറ്റിനെക്കുറിച്ച് പോസ്റ്റ് ചെയ്തു

മെറ്റാ സിഇഒ മാർക്ക് സക്കർബർഗും തന്റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിൽ പുതിയ അപ്‌ഡേറ്റിനെക്കുറിച്ച് പോസ്റ്റ് ചെയ്തു

author-image
Tech Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
WhatsApp

വാട്സ്ആപ്പ് മെസ്സേജുകൾക്ക് നൽകാവുന്ന ഇമോജി റിയാക്ഷൻ വിപുലീകരിച്ച് വാട്സ്ആപ്പ്. നിലവിൽ ആറ് ഇമോജികൾ മാത്രം ഉപയോഗിക്കാൻ കഴിയുന്നിടത് ഇനി മുതൽ മുഴുവൻ ഇമോജികളും ഉപയോഗിക്കാനാവും. നേരത്തെ തംബ്‌സ് അപ്പ്, ഹാർട്ട് ഇമോജി, കരച്ചിൽ നിറഞ്ഞ ചിരി, ആശ്ചര്യപ്പെട്ട മുഖം , സങ്കടത്തോടെ കരയുന്ന മുഖം, നന്ദി ഇമോജി എന്നിവ മാത്രം ഉണ്ടായിരുന്നിടത്താണ് വാട്സ്ആപ്പിൽ ലഭ്യമായ ഏത് ഇമോജിയും അയക്കാവുന്ന വിതത്തിലേക്ക് ഈ ഫീച്ചർ മാറുകയാണ്.

Advertisment

പുതിയ അപ്‌ഡേറ്റിന് ശേഷം, നേരത്തെയുള്ള ആറ് ഇമോജികളുടെ അടുത്തായി വാട്ട്‌സ്ആപ്പ് ഒരു 'പ്ലസ് ചിഹ്നം' കാണിക്കും. ഉപയോക്താക്കൾക്ക് പ്ലസ് ചിഹ്നത്തിൽ അമർത്തി അവർ ഇഷ്ടപ്പെടുന്ന ഏത് ഇമോജിയും തിരഞ്ഞെടുക്കാം. ഒരു ഇമോജിയിൽ ദീർഘനേരം അമർത്തിപ്പിടിച്ചുകൊണ്ട് നിങ്ങൾക്ക് ഏത് സന്ദേശത്തിനും മറുപടി നൽകാനാവും, വശത്ത് ഒരു ചെറിയ മെനുവിലാകും ഇമോജികൾ. ജൂലൈ 17, ലോക ഇമോജി ദിനത്തിന് മുന്നോടിയായാണ് പ്രഖ്യാപനം.

“ഇമോജികൾ മുമ്പെന്നത്തേക്കാൾ ജനപ്രിയമാണ് ഇന്ന്, വാട്ട്‌സ്ആപ്പ് റിയാക്ഷനുകളുടെ പുതിയ വിപുലീകരണം അതിന്റെ ജനപ്രീതിയെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുമെന്ന് ഉറപ്പാണ്,” ഇമോജിപീഡിയ എഡിറ്റർ ഇൻ ചീഫ് കീത്ത് ബ്രോണി ഒരു പത്രക്കുറിപ്പിൽ പറഞ്ഞു. “സാധ്യമായ 3,600-ലധികം പുതിയ ഇമോജി ഓപ്ഷനുകളും നൽകിയിട്ടുണ്ട്, വാട്ട്‌സ്ആപ്പുമായി സഹകരിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

WhatsApp, WhatsApp emoji, WhatsApp emoji reaction, WhatsApp emoji reaction feature
Advertisment

മെറ്റാ സിഇഒ മാർക്ക് സക്കർബർഗും തന്റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിൽ
പുതിയ അപ്‌ഡേറ്റിനെക്കുറിച്ച് പോസ്റ്റ് ചെയ്തു. “വാട്ട്‌സ്ആപ്പിൽ റിയാക്ഷനായി ഏത് ഇമോജിയും ഉപയോഗിക്കാനുള്ള കഴിവ് ഞങ്ങൾ അവതരിപ്പിക്കുന്നു. എന്റെ പ്രിയപ്പെട്ടവയിൽ ചിലത്: ???‍♂️???" , അദ്ദേഹം കുറിച്ചു.

വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് ഈ അപ്‌ഡേറ്റ് എപ്പോൾ ലഭ്യമാകുമെന്ന് വ്യക്തമല്ല. നിലവിൽ, ഈ ഫെച്ചർ വന്നിട്ടില്ലെന്ന് ആണ് വ്യക്തമാവുന്നത്.

WhatsApp, WhatsApp emoji, WhatsApp emoji reaction, WhatsApp emoji reaction feature

അതേസമയം, റിയാക്ഷനായി നിങ്ങൾക്ക് പരീക്ഷിക്കാവുന്ന ചില പുതിയ ഇമോജികൾ ഇവിടെ പരിചയപ്പെടാം.

✍️'ടേക്കിങ് നോട്ട്സ്' എന്തെങ്കിലും എഴുതുകയാണെന്ന് കാണിക്കാൻ നിങ്ങൾക്ക് ഈ ഇമോജി ഉപയോഗിക്കാം. ലോങ്ങ് മെസ്സേജ് അടിക്കുന്ന ആളെ കളിയാക്കാനും വേണമെങ്കിൽ ഉപയോഗിക്കാവുന്നതാണ് .

? ആരെങ്കിലും കള്ളം പറയുമ്പോൾ സൂചിപ്പിക്കാൻ 'ബ്ലൂ ക്യാപ്' ഇമോജി ഉപയോഗിക്കാം. ആരെങ്കിലും നിങ്ങളുടെ സന്ദേശത്തിന് ഇത് ഇട്ടാൽ, നിങ്ങൾ ടൈപ്പ് ചെയ്‌തത് അവർ വിശ്വസിക്കുന്നില്ലെന്ന് കരുതാം.

? ഒരു ഉള്ളടക്കത്തിന് പിന്നിലെ മറഞ്ഞിരിക്കുന്ന അർത്ഥം സൂചിപ്പിക്കാനോ സംശയമോ ആശ്ചര്യമോ അറിയിക്കുന്നതിനോ 'ഷിഫ്റ്റി ഐസ് ഇമോജി' ഉപയോഗിക്കാം.

Whatsapp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: