/indian-express-malayalam/media/media_files/uploads/2021/10/WhatsApp.jpg)
മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ്, "ഏറ്റവും ലളിതവും സുരക്ഷിതവും വിശ്വസനീയവുമായ മെസ്സേജിങ്, കോളിംഗ്" ആപ്ലിക്കേഷനായിട്ടാണ് സ്വയം വിശേഷിപ്പിക്കുന്നത്. സ്റ്റാറ്റിസ്റ്റയുടെ കണക്കനുസരിച്ച്, ഇന്ത്യയിൽ മാത്രം വാട്ട്‌സ്ആപ്പിന് ഏകദേശം 487 ദശലക്ഷം ഉപയോക്താക്കളുണ്ട്. രാജ്യത്ത് ഇത്രയേറെ സ്വീകാര്യതയുള്ള വാട്സ്ആപ്പിൽ വർഷങ്ങളായി അവതരിപ്പിച്ചുവരുന്ന ചില സ്വകാര്യത, സുരക്ഷാ സവിശേഷതകൾ ഇതാ.
കോൺടാക്റ്റുകളിൽ നിന്ന് നിങ്ങളുടെ പ്രൊഫൈൽ ചിത്രം, ലാസ്റ്റ് സീൻ, സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ എന്നിവ മറച്ചുവയ്ക്കുന്നത്
നിങ്ങളുടെ പ്രൊഫൈൽ ചിത്രവും സ്റ്റാറ്റസ് അപ്‌ഡേറ്റുകളും മറ്റ് വിവരങ്ങളും ആളുകളിൽ നിന്ന് മറയ്‌ക്കുന്നതിനുള്ള ഒരു പുതിയ അപ്ഡേറ്റ് വാട്ട്‌സ്ആപ്പ് ഈ ആഴ്ച ആദ്യം കൊണ്ടുവന്നു. അപ്‌ഡേറ്റിന് മുൻപ് വരെ, നിങ്ങളുടെ പ്രൊഫൈൽ ചിത്രം കാണിക്കുന്നതും ലാസ്റ്റ് സീൻ വിവരങ്ങളും സ്റ്റാറ്റസ് അപ്‌ഡേറ്റുകളും ഒന്നിലെങ്കിൽ എല്ലാവർക്കും, അല്ലെങ്കിൽ നിങ്ങളുടെ എല്ലാ കോൺടാക്‌റ്റുകൾക്കും അല്ലെങ്കിൽ ആരെയും കാണിക്കാതിരിക്കാനും മാത്രമാണ് ഓപ്‌ഷൻ ഉണ്ടായിരുന്നത്.
പുതിയ അപ്‌ഡേറ്റിൽ നിലവിലുള്ള മൂന്ന് ഓപ്‌ഷനുകൾക്ക് പുറമെ "മൈ കോൺടാക്ട്സ് എക്സപ്റ്റ്…" അഥവാ ഇന്ന കോൺടാക്ട് ഒഴികെ എന്ന ഓപ്‌ഷൻ കൂടി ചേർത്തു. അതായത് തിരഞ്ഞെടുത്ത ചില കോൺടാക്റ്റുകളിൽ നിന്ന് വിവരങ്ങൾ മറയ്ക്കാൻ ഉപയോക്താക്കൾക്ക് ഇപ്പോൾ ഈ ഓപ്‌ഷൻ തിരഞ്ഞെടുക്കാം. ഇതിനർത്ഥം ങ്ങൾ തിരഞ്ഞെടുക്കുന്ന ആളുകൾ ഒഴികെ നിങ്ങളുടെ കോൺടാക്റ്റിലുള്ള എല്ലാവർക്കും ഈ വിവരങ്ങൾ കാണാനാകും.
ചാറ്റ് ചെയ്യാത്തവരിൽ നിന്ന് ലാസ്റ്റ് സീൻ മറയ്ക്കുന്നത്
2021 ഡിസംബറിൽ, മുൻപ് ചാറ്റ് ചെയ്യാത്തവരിൽ നിന്ന് ലാസ്റ്റ് സീൻ മറച്ച വയ്ക്കുന്ന പുതിയ സ്വകാര്യത ഓപ്‌ഷൻ ചേർത്തു. ഇതിനർത്ഥം, നിങ്ങളുടെ ലാസ്റ്റ് സീൻ "എല്ലാവരും" അല്ലെങ്കിൽ "എന്റെ കോൺടാക്റ്റുകൾ" എന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നതെങ്കിലും, നിങ്ങളോട് ചാറ്റ് ചെയ്തവർക്ക് നിങ്ങളുടെ ലാസ്റ്റ് സീൻ കാണാൻ കഴിയില്ല. ഉപയോക്താക്കളെ അനാവശ്യമായി നിരീക്ഷിക്കുന്നവരെ ചെറുക്കാനുള്ള ശ്രമമായിരുന്നു ഇത്.
അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ
ഏതാണ്ട് അതേ സമയം തന്നെ കൂടുതൽ സ്വകാര്യത ആഗ്രഹിക്കുന്നവർക്ക് ഉപയോഗപ്രദമാകുന്ന മറ്റൊരു സവിശേഷത കൂടി വാട്ട്‌സ്ആപ്പ് അവതരിപ്പിച്ചു. ഡിസപ്പിയറിങ് മെസ്സേജസ് അഥവാ സന്ദേശങ്ങൾ അപ്രത്യക്ഷമാകുന്നതായിരുന്നു അത്. എല്ലാ സന്ദേശങ്ങൾക്കും ഒരു ഡിഫോൾട്ട് ടൈമർ സജ്ജീകരിക്കാൻ പുതിയ ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കും, അത് അയച്ച് 24 മണിക്കൂർ, 7 ദിവസങ്ങൾ അല്ലെങ്കിൽ 90 ദിവസങ്ങൾക്കുള്ളിൽ അവ അപ്രത്യക്ഷമാകും. എന്നാൽ, ചാറ്റിന്റെ സ്‌ക്രീൻഷോട്ടുകൾ എടുത്തോ മറ്റൊരു ഉപകരണം കൊണ്ട് ചിത്രം എടുത്തോ ഈ സവിശേഷത മറികടക്കാനാകും.
വാട്സ്ആപ്പിലെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ
2016-ൽ, വാട്ട്‌സ്ആപ്പ് ഒരു പ്രധാന സ്വകാര്യത ഫീച്ചർ അവതരിപ്പിച്ചു: എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ. അതായത് രണ്ട് ഉപയോക്താക്കൾ തമ്മിലുള്ള ചാറ്റുകൾ രണ്ട് ഉപയോക്താക്കൾക്ക് മാത്രമേ ആക്‌സസ് ചെയ്യാൻ കഴിയൂ എന്ന ഫീച്ചർ. മൂന്നാമത് ഒരാൾക്കും വാട്ആപ്പിലെ രണ്ടുപേരുടെ സന്ദേശം ലഭിക്കില്ല. ഓരോ ചാറ്റിനും പ്രത്യേക സുരക്ഷാ കീ അല്ലെങ്കിൽ എൻക്രിപ്ഷൻ കോഡ് ഉണ്ട്, അത് ക്യൂആർ കോഡും 60 അക്ക നമ്പറും ആയി കാണാം. പ്ലാറ്റ്‌ഫോമിൽ പരസ്‌പരം സംസാരിക്കുന്ന രണ്ട് ഉപയോക്താക്കൾക്ക് ചാറ്റുകൾ യഥാർത്ഥത്തിൽ എൻക്രിപ്റ്റ് ചെയ്‌തിട്ടുണ്ടോ എന്നറിയാനും രണ്ട് കക്ഷികളുടെയും ലിങ്ക് ചെയ്‌തിരിക്കുന്ന എല്ലാ ഉപകരണങ്ങളും എൻക്രിപ്റ്റഡാണോ എന്നറിയാനും അവരുടെ കീകൾ രണ്ടും ഒന്നാണോ എന്ന് പരിശോധിക്കുന്നതിലൂടെ കഴിയും.
Also Read
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.