scorecardresearch

വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഇനി കൂടുതൽ പേരെ ചേർക്കാം; പുതിയ മാറ്റം ഉടൻ

ഈ മാറ്റം ഉടൻ വരുമെന്ന് വാട്ട്‌സ്ആപ്പ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു

വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഇനി കൂടുതൽ പേരെ ചേർക്കാം; പുതിയ മാറ്റം ഉടൻ

വാട്ട്‌സ്ആപ്പ് കഴിഞ്ഞ കുറച്ച് കാലമായി നിരവധി പുതിയ ഫീച്ചറുകളാണ് അവതരിപ്പിക്കുന്നത്, എന്നാൽ ഉപയോക്താക്കൾ ഏറെ നാളായി കാത്തിരിക്കുന്ന ഒരു ഫീച്ചർ വാട്സാപ്പിന്റെ ബീറ്റ ഉപയോക്താക്കൾക്ക് ഇപ്പോൾ ലഭിച്ചു തുടങ്ങിയിരിക്കുകയാണ്. ഗ്രൂപ്പുകളിൽ 256 അംഗങ്ങൾക്ക് പകരം 512 അംഗങ്ങളെ വരെ ചേർക്കാൻ കഴിയുന്ന വിധത്തിലേക്ക് മാറ്റിയിരിക്കുകയാണ് വാട്സ്ആപ്പ് ഇപ്പോൾ.

ആപ്പിൽ ഈ മാറ്റം ഉടൻ വരുമെന്ന് വാട്ട്‌സ്ആപ്പ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു, വാബീറ്റഇൻഫോയുടെ പുതിയ റിപ്പോർട്ട് പ്രകാരം, ആൻഡ്രോയിഡ്, ഐഓഎസ്‌ എന്നിവയിലെ വാട്സ്ആപ്പ് ബീറ്റ ഉപയോക്താക്കൾക്ക് ഇനി മുതൽ ഗ്രൂപുകളിൽ 500ൽ അധികം അംഗങ്ങളെ ചേർക്കാനാകുമെന്ന് പറയുന്നു.

സ്ഥാപനങ്ങൾ കോളേജുകളിലെ വിദ്യാർഥികൾ എന്നിവരെയെലാം ഈ ഫീച്ചർ സഹായിക്കും, എന്നാൽ ടെലെഗ്രാമുമായി താരതമ്യം ചെയ്യുമ്പോൾ വാട്സ്ആപ്പ് ഏറെ പിന്നിലാണ്. ഒരു ടെലഗ്രാം ഗ്രൂപ്പിൽ രണ്ടു ലക്ഷം പേരെ വരെ ചേർക്കാനാവും.

വലിയ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ സൃഷ്‌ടിക്കാനുള്ള കഴിവ് ആൻഡ്രോയിഡിൽ ബീറ്റ പതിപ്പ് 2.22.12.10-ലും ഐഓഎസിൽ 22.12.0.70 പതിപ്പിലും വരുന്നു. നിങ്ങൾക്ക് ബീറ്റ ഇല്ലെങ്കിൽ വിഷമിക്കേണ്ട, ഈ ഫീച്ചർ ഉടൻ തന്നെ വാട്ട്‌സ്ആപ്പിന്റെ എല്ലാ പതിപ്പുകളിലേക്കും വരും.

Also Read: മെസ്സേജ് എഡിറ്റ് ചെയ്യുന്നത് മുതൽ ആരുമറിയാതെ ഗ്രൂപ്പ് വിടുന്നത് വരെ; വാട്സ്ആപ്പിൽ ഉടൻ വരുന്ന ഫീച്ചറുകൾ

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Whatsapp groups with 512 members now rolling out to beta users

Best of Express