scorecardresearch

WhatsApp payments: വാട്‌സ്ആപ്പ് വഴി പണം അയക്കാം; എങ്ങനെ എന്നറിയാം

WhatsApp payments: വാട്‌സ്ആപ്പ് വഴി പണം അയക്കാനും സ്വീകരിക്കാനും ചെയ്യേണ്ട കാര്യങ്ങൾ

WhatsApp payments: വാട്‌സ്ആപ്പ് വഴി പണം അയക്കാനും സ്വീകരിക്കാനും ചെയ്യേണ്ട കാര്യങ്ങൾ

author-image
Tech Desk
New Update
whatsapp, whatsapp payments, whatsapp payments india, whatsapp pay, whatsapp pay india, whatsapp payments send money, how to use whatsapp payments, how to send money on whatsapp, how to use whatsapp payments, whatsapp payments india, how to receive money on whatsapp, how to send money on whatsapp, whatsapp payments feature, whatsapp paymentswhatsapp, whatsapp payments, whatsapp payments india, whatsapp pay, whatsapp pay india, whatsapp payments send money, how to use whatsapp payments, how to send money on whatsapp, how to use whatsapp payments, whatsapp payments india, how to receive money on whatsapp, how to send money on whatsapp, whatsapp payments feature, whatsapp payments

വാട്‌സ്ആപ്പ് പേമെന്റ് ഇന്ത്യയിലെ കൂടുതൽ ഉപയോക്താക്കളിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരുവർഷത്തിലേറെയായി വാട്‌സ്ആപ്പ് ഉപയോക്താക്കളിൽ ഈ പേമെന്റ് സേവനം പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻ‌പി‌സി‌ഐ) അംഗീകാരം ലഭിച്ചഈ പേമെന്റ് ഫീച്ചർ വർഷാവസാനത്തോടെ കൂടുതൽ പേർക്ക് ലഭ്യമാകുമെന്ന് കമ്പനി പറയുന്നു. നിലവിൽ രാജ്യത്ത് 400 ദശലക്ഷത്തിലേറെ വാട്സ്ആപ്പ് ഉപയോക്താക്കൾ ഉണ്ടെന്നാണ് കണക്ക്. എന്നാൽ ആദ്യഘട്ടത്തിൽ ഈ പേമെന്റ് ഫീച്ചര്‍ രാജ്യത്തെ 20 ദശലക്ഷം വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമാകൂ.

Advertisment

യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫെയ്‌സ് (യുപിഐ) അടിസ്ഥാനമാക്കിയുള്ളതാണ് വാട്‌സ്ആപ്പ്‌ പേമെന്റ് ഫീച്ചര്‍. വാട്‌സ്ആപ്പിന്റെ ആന്‍ഡ്രോയിഡ്, ഐഓഎസ് പതിപ്പുകളിലാണ് ഈ ഫീച്ചര്‍ ലഭ്യമാവുക. ഫീച്ചര്‍ ലഭ്യമായവര്‍ ആരെങ്കിലും നിങ്ങള്‍ക്ക് സന്ദേശം അയച്ചാല്‍ ആ ഫീച്ചര്‍ നിങ്ങളുടെ ഫോണിലും ആക്റ്റിവേറ്റ് ആവും.

Read more: വാട്‌സ്ആപ്പിലെ പുതിയ ഫീച്ചറുകളെക്കുറിച്ച് അറിയാം

നിങ്ങളുടെ ഫോണിൽ വാട്‌സ്ആപ്പ്‌ പേമെന്റ് ഫീച്ചര്‍ ഉണ്ടെങ്കിൽ, അക്കൗണ്ട് എങ്ങനെ സജ്ജീകരിക്കണം, പണം അയയ്‌ക്കുകയോ സ്വീകരിക്കുകയോ ചെയ്യേണ്ടതെങ്ങനെ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാം.

WhatsApp payments: How to setup your account- അക്കൗണ്ട് തുടങ്ങേണ്ടതെങ്ങനെ?

Advertisment
  • നിങ്ങളുടെ ഫോണിൽ വാട്‌സ്ആപ്പ്‌ അപ്ലിക്കേഷൻ തുറന്ന് സ്‌ക്രീനിന്റെ മുകളിൽ വലത് കോണിൽ കാണുന്ന ത്രീ-ഡോട്ട് ഐക്കണിൽ ടാപ്പുചെയ്യുക.
  • Tap on Payments > Add payment method എന്ന ഓപ്ഷൻ കാണാം. ഇതിൽ ബാങ്കുകളുടെ ലിസ്റ്റ് നൽകിയിട്ടുണ്ടാകും.
  •  ലിസ്റ്റിൽ നിന്നും നിങ്ങളുടെ ബാങ്കിന്റെ പേര് തിരഞ്ഞെടുത്ത ശേഷം, വെരിഫിക്കേഷനായി ബാങ്കിൽ നൽകിയിട്ടുള്ള മൊബൈൽ നമ്പർ നൽകുക. (നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ലിങ്കുചെയ്ത ഫോൺ നമ്പറും വാട്സ്ആപ്പ് നമ്പറും ഒന്നാണെന്ന് ഉറപ്പുവരുത്തുക.) എസ്എംഎസ് ആയി ലഭിക്കുന്ന വെരിക്കേഷൻ കോഡ് നൽകി വെരിഫിക്കേഷൻ പ്രകിയ പൂർത്തിയാക്കുക.
  •  വെരിഫിക്കേഷൻ പ്രകിയ പൂർത്തിയായാൽ പിന്നീട് പേമെന്റ് പിൻ സജ്ജീകരിക്കുക. പണമിടപാടുകൾ നടത്താൻ സമാനമായ ആപ്പുകളിൽ നൽകുന്നതു പോലെ ഇവിടെയും ഒരു യുപിഐ പിൻ സജ്ജീകരിക്കേണ്ടതുണ്ട്. ഇതിനുശേഷം, പേയ്‌മെന്റ് പേജിൽ തിരഞ്ഞെടുത്ത ബാങ്ക് നിങ്ങൾക്ക് കാണാൻ കഴിയും.
  • whatsapp, whatsapp payments, whatsapp payments india, whatsapp pay, whatsapp pay india, whatsapp payments send money, how to use whatsapp payments, how to send money on whatsapp, how to use whatsapp payments, whatsapp payments india, how to receive money on whatsapp, how to send money on whatsapp,  whatsapp payments feature,  whatsapp payments

    WhatsApp Pay: How to send money: പണം അയക്കുന്നതെങ്ങനെ

    • സാധാരണ ഒരാളുമായി നാം ചാറ്റ് ചെയ്യുന്നതിനായി ചാറ്റ് വിന്‍ഡോ തുറക്കുമ്പോള്‍ അയാള്‍ക്ക് ചിത്രങ്ങളോ, വീഡിയോകളോ പോലുള്ള മറ്റേതെകിലും ഉള്ളടക്കങ്ങള്‍ അയക്കാന്‍ വേണ്ടി അമര്‍ത്തുന്ന ക്ലിപ് അടയാളത്തിലുള്ള അറ്റാച്ച് ബട്ടണ്‍ ടാപ്പ് ചെയ്യുമ്പോള്‍ അതില്‍ പേമെന്റ് ഐക്കണും കാണാന്‍ സാധിക്കും.
    • പേമെന്റ് ഐക്കണിൽ ക്ലിക്ക് ചെയ്ത് അയയ്‌ക്കാൻ ആഗ്രഹിക്കുന്ന തുക ചേർക്കുക.
    • വാട്‌സ്ആപ്പ്‌ പേമെന്റ് പ്രക്രിയ പൂർത്തിയാക്കാൻ, നിങ്ങളുടെ യുപിഐ പിൻ നൽകേണ്ടതുണ്ട്. ഇടപാട് പൂർത്തിയായിക്കഴിഞ്ഞാൽ, നിങ്ങൾക്ക് ഒരു സ്ഥിരീകരണ സന്ദേശം ലഭിക്കും.

    Read more: വാട്സ്ആപ്പിൽ അപ്രത്യക്ഷമാകുന്ന മെസേജുകൾ: വരാനിരിക്കുന്ന ഫീച്ചറിനെക്കുറിച്ച് അറിയാം

Technology Whatsapp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: