Latest News

വാട്‌സ്ആപ്പിലെ പുതിയ ഫീച്ചറുകളെക്കുറിച്ച് അറിയാം

പുതിയ പതിപ്പിൽ ഉപഭോക്താക്കൾക്ക് അനാവശ്യ ഫൊട്ടോസും വീഡിയോസും ഡോക്യുമെന്റ്സും അടക്കമുള്ള ഫയലുകൾ വളരെ എളുപ്പത്തിൽ ഡിലീറ്റ് ചെയ്യാൻ സാധിക്കും

ജനപ്രിയ മെസേജിങ് പ്ലാറ്റ്‌ഫോമുകളിൽ ഒന്നായ വാട്‌സ്ആപ്പ് നിരവധി പുതിയ ഫീച്ചറുകളാണ് ഈ ആഴ്ച അവതരിപ്പിച്ചിരിക്കുന്നത്. ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനി സ്റ്റോറേജ് മാനേജ്മെന്റ് ടൂളിലടക്കം മാറ്റം വരുത്തി. പുതിയ പതിപ്പിൽ ഉപഭോക്താക്കൾക്ക് അനാവശ്യ ഫൊട്ടോസും വീഡിയോസും ഡോക്യുമെന്റ്സും അടക്കമുള്ള ഫയലുകൾ വളരെ എളുപ്പത്തിൽ ഡിലീറ്റ് ചെയ്യാൻ സാധിക്കും.

ഉപഭോക്താക്കൾ ഏറേക്കാലമായി കാത്തിരിക്കുന്ന ഫീച്ചറുകളിലൊന്നായിരുന്നു അപ്രതീക്ഷമാകുന്ന സന്ദേശങ്ങൾ. അതും ഇത്തവണ വാട്‌സ്ആപ്പിൽ എത്തികഴിഞ്ഞു. കോൺഡാക്ടുകൾ റിപ്പോർട്ട് ചെയ്യുന്ന സേവനത്തിൽ മാറ്റം വരുത്തിയ കമ്പനി വാട്‌സ്ആപ്പ് പേമെന്റും അവതരിപ്പിച്ചു.

ഉപയോക്താവിന് ഫോണില്‍ വാട്‌സ്ആപ്പ് സ്റ്റോറേജ് ഉണ്ടാക്കുന്ന സ്ഥല പരിമിതി കൃത്യമായി മനസിലാക്കുവാന്‍ സാധിക്കുന്ന ഈ സംവിധാനം, അവ നീക്കം ചെയ്യാനും മറ്റും സൗകര്യം ഒരുക്കുന്നു. ഏറ്റവും പുതിയ അപ്ഡേഷനാണ് ഫോണില്‍ എങ്കില്‍ ഈ സംവിധാനം ലഭ്യമാണ്. അതിനായി വാട്‌സ്ആപ്പില്‍ സെറ്റിങ്ങില്‍, സ്റ്റോറേജ് ആന്‍റ് ഡാറ്റ ഓപ്ഷനില്‍ പോയാല്‍ മതി. ഇവിടെ മാനേജ് സ്റ്റോറേജ് എന്ന ഓപ്ഷന്‍ ലഭ്യമാണ്. ഇവിടെ നിന്ന് തന്നെ ആവശ്യമല്ലാത്ത ഡാറ്റ നിങ്ങള്‍ക്ക് നീക്കം ചെയ്യാന്‍ സാധിക്കും.

സ്റ്റോറേജ് ബാര്‍, റിവ്യൂ ആന്‍റ് ഡിലീറ്റ് ഐറ്റം, ചാറ്റ് എന്നിങ്ങനെ മൂന്ന് ഭാഗമായാണ് സ്റ്റോറേജ് മാനേജ്മെന്‍റ് ടൂള്‍ ഉണ്ടാക്കിയിരിക്കുന്നത്. എത്രത്തോളം ഫോണ്‍ സ്റ്റോറേജ് വാട്ട്സാപ്പ് ഉപയോഗിക്കുന്നു എന്നത് സ്റ്റോറേജ് ബാറില്‍ നിന്നും മനസിലാക്കാം, റിവ്യൂവിന് രണ്ട് ഒന്ന് ഫോര്‍വേഡ് ചെയ്തവയും, രണ്ടാമത്തേത് 5 എംബിയില്‍ കൂടുതല്‍ ഉള്ള ഫയലുകളും, ഒരോ ഗ്രൂപ്പിലെയും ചാറ്റിലെയും മീഡിയ ഫയലുകളെ അവയുടെ വലിപ്പം അനുസരിച്ച് ക്രമീകരിച്ചതാണ് മൂന്നാമത്തെ ഭാഗമായ ചാറ്റില്‍.

അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ

“ഡിസപ്പിയറിങ് മെസേജസ്” അഥവാ “അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ” എന്ന ഓപ്ഷൻ നിങ്ങൾ എനേബിൾ ചെയ്താൽ പിന്നീട് നിങ്ങൾ അയക്കുന്ന എല്ലാ സന്ദേശങ്ങളും ഏഴ് ദിവസത്തിനു ശേഷം അപ്രത്യക്ഷമാവും. എത്ര സമയത്തിനു ശേഷമാണ് മെസേജ് അപ്രത്യക്ഷമാവേണ്ടെതെന്ന് ഉപഭോക്താക്കളുടെ താൽപര്യം അനുസരിച്ച് ക്രമീകരിക്കാനാവില്ല.

ഈ ഓപ്ഷൻ എനേബിൾ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ഒരു മെസേജ് ലഭിച്ച് അത് ഏഴ് ദിവസം കഴിഞ്ഞ് മാത്രമാണ് തുറക്കുന്നതെങ്കിൽ ആ മെസേജ് അപ്രത്യക്ഷമായിട്ടുണ്ടാവുമെന്ന് ഡബ്ല്യുഎബീറ്റഇൻഫോ ബ്ലോഗിൽ പറയുന്നു. എന്നാൽ ഈ ഏഴ് ദിവസത്തിനിടെ നോട്ടിഫിക്കേഷൻ ക്ലിയർ ചെയ്തില്ലെങ്കിൽ ഫോണിന്റെ നോട്ടിഫിക്കേഷൻ ഏരിയയിൽ ഇത് കാണാനും കഴിയും.

WhatsApp payments: വാട്‌സ്ആപ്പ് പേമെന്റ്

കഴിഞ്ഞ ഒരുവർഷത്തിലേറെയായി വാട്‌സ്ആപ്പ് ഉപയോക്താക്കളിൽ ഈ പേമെന്റ് സേവനം പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻ‌പി‌സി‌ഐ) അംഗീകാരം ലഭിച്ചഈ പേമെന്റ് ഫീച്ചർ വർഷാവസാനത്തോടെ കൂടുതൽ പേർക്ക് ലഭ്യമാകുമെന്ന് കമ്പനി പറയുന്നു. നിലവിൽ രാജ്യത്ത് 400 ദശലക്ഷത്തിലേറെ വാട്സ്ആപ്പ് ഉപയോക്താക്കൾ ഉണ്ടെന്നാണ് കണക്ക്. എന്നാൽ ആദ്യഘട്ടത്തിൽ ഈ പേമെന്റ് ഫീച്ചര്‍ രാജ്യത്തെ 20 ദശലക്ഷം വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമാകൂ.

യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫെയ്‌സ് (യുപിഐ) അടിസ്ഥാനമാക്കിയുള്ളതാണ് വാട്‌സ്ആപ്പ്‌ പേമെന്റ് ഫീച്ചര്‍. വാട്‌സ്ആപ്പിന്റെ ആന്‍ഡ്രോയിഡ്, ഐഓഎസ് പതിപ്പുകളിലാണ് ഈ ഫീച്ചര്‍ ലഭ്യമാവുക. ഫീച്ചര്‍ ലഭ്യമായവര്‍ ആരെങ്കിലും നിങ്ങള്‍ക്ക് സന്ദേശം അയച്ചാല്‍ ആ ഫീച്ചര്‍ നിങ്ങളുടെ ഫോണിലും ആക്റ്റിവേറ്റ് ആവും.

നിങ്ങളുടെ ഫോണിൽ വാട്‌സ്ആപ്പ്‌ പേമെന്റ് ഫീച്ചര്‍ ഉണ്ടെങ്കിൽ, അക്കൗണ്ട് എങ്ങനെ സജ്ജീകരിക്കണം, പണം അയയ്‌ക്കുകയോ സ്വീകരിക്കുകയോ ചെയ്യേണ്ടതെങ്ങനെ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാം.

WhatsApp payments: How to setup your account- അക്കൗണ്ട് തുടങ്ങേണ്ടതെങ്ങനെ?

  • നിങ്ങളുടെ ഫോണിൽ വാട്‌സ്ആപ്പ്‌ അപ്ലിക്കേഷൻ തുറന്ന് സ്‌ക്രീനിന്റെ മുകളിൽ വലത് കോണിൽ കാണുന്ന ത്രീ-ഡോട്ട് ഐക്കണിൽ ടാപ്പുചെയ്യുക.
  • Tap on Payments > Add payment method എന്ന ഓപ്ഷൻ കാണാം. ഇതിൽ ബാങ്കുകളുടെ ലിസ്റ്റ് നൽകിയിട്ടുണ്ടാകും.
  •  ലിസ്റ്റിൽ നിന്നും നിങ്ങളുടെ ബാങ്കിന്റെ പേര് തിരഞ്ഞെടുത്ത ശേഷം, വെരിഫിക്കേഷനായി ബാങ്കിൽ നൽകിയിട്ടുള്ള മൊബൈൽ നമ്പർ നൽകുക. (നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ലിങ്കുചെയ്ത ഫോൺ നമ്പറും വാട്സ്ആപ്പ് നമ്പറും ഒന്നാണെന്ന് ഉറപ്പുവരുത്തുക.) എസ്എംഎസ് ആയി ലഭിക്കുന്ന വെരിക്കേഷൻ കോഡ് നൽകി വെരിഫിക്കേഷൻ പ്രകിയ പൂർത്തിയാക്കുക.
  •  വെരിഫിക്കേഷൻ പ്രകിയ പൂർത്തിയായാൽ പിന്നീട് പേമെന്റ് പിൻ സജ്ജീകരിക്കുക. പണമിടപാടുകൾ നടത്താൻ സമാനമായ ആപ്പുകളിൽ നൽകുന്നതു പോലെ ഇവിടെയും ഒരു യുപിഐ പിൻ സജ്ജീകരിക്കേണ്ടതുണ്ട്. ഇതിനുശേഷം, പേയ്‌മെന്റ് പേജിൽ തിരഞ്ഞെടുത്ത ബാങ്ക് നിങ്ങൾക്ക് കാണാൻ കഴിയും.

whatsapp, whatsapp payments, whatsapp payments india, whatsapp pay, whatsapp pay india, whatsapp payments send money, how to use whatsapp payments, how to send money on whatsapp, how to use whatsapp payments, whatsapp payments india, how to receive money on whatsapp, how to send money on whatsapp, whatsapp payments feature, whatsapp payments

WhatsApp Pay: How to send money: പണം അയക്കുന്നതെങ്ങനെ

  • സാധാരണ ഒരാളുമായി നാം ചാറ്റ് ചെയ്യുന്നതിനായി ചാറ്റ് വിന്‍ഡോ തുറക്കുമ്പോള്‍ അയാള്‍ക്ക് ചിത്രങ്ങളോ, വീഡിയോകളോ പോലുള്ള മറ്റേതെകിലും ഉള്ളടക്കങ്ങള്‍ അയക്കാന്‍ വേണ്ടി അമര്‍ത്തുന്ന ക്ലിപ് അടയാളത്തിലുള്ള അറ്റാച്ച് ബട്ടണ്‍ ടാപ്പ് ചെയ്യുമ്പോള്‍ അതില്‍ പേമെന്റ് ഐക്കണും കാണാന്‍ സാധിക്കും.
  • പേമെന്റ് ഐക്കണിൽ ക്ലിക്ക് ചെയ്ത് അയയ്‌ക്കാൻ ആഗ്രഹിക്കുന്ന തുക ചേർക്കുക.
  • വാട്‌സ്ആപ്പ്‌ പേമെന്റ് പ്രക്രിയ പൂർത്തിയാക്കാൻ, നിങ്ങളുടെ യുപിഐ പിൻ നൽകേണ്ടതുണ്ട്. ഇടപാട് പൂർത്തിയായിക്കഴിഞ്ഞാൽ, നിങ്ങൾക്ക് ഒരു സ്ഥിരീകരണ സന്ദേശം ലഭിക്കും.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Here are all the features whatsapp added

Next Story
Apple iPhone 12 Pro review: ആപ്പിൾ ഐ ഫോൺ റിവ്യൂ: മൂന്ന് ക്യാമറകൾ വേണ്ടവർക്കുള്ള ഐഫോൺApple iphone 12 pro review, iphone 12 pro review, apple iphone 12 pro, apple iphone 12 pro review, iphone 12 pro rating, iphone 12 pro news, iphone 12 pro price, iphone 12 pro price in india, iphone 12 pro specs, iphone 12 pro specifications, apple iphone 12 pro price, apple iphone 12 pro price in india, apple iphone 12 pro review, apple iphone 12 pro rating, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express
X