scorecardresearch

WhatsApp: ഇനി മുതൽ വാട്സ്ആപ്പ് കോളിൽ ലൊക്കേഷൻ ഹൈഡ് ചെയ്യാം; കൂടുതൽ സുരക്ഷയുമായി മെറ്റ

WhatsApp: പുതിയ ഫീച്ചർ ഉപയോക്താക്കൾക്ക് സ്വകാര്യതയോടൊപ്പം സുരക്ഷയും പ്രധാനം ചെയ്യുന്നു. ഇനിയാർക്കും ഫോൺ കോൾ മുഖേന നിങ്ങളുടെ സ്ഥലമോ പ്രദേശമോ കണ്ടുപിടിക്കാൻ സാധിക്കില്ലെന്ന് മെറ്റ പറയുന്നു

WhatsApp: പുതിയ ഫീച്ചർ ഉപയോക്താക്കൾക്ക് സ്വകാര്യതയോടൊപ്പം സുരക്ഷയും പ്രധാനം ചെയ്യുന്നു. ഇനിയാർക്കും ഫോൺ കോൾ മുഖേന നിങ്ങളുടെ സ്ഥലമോ പ്രദേശമോ കണ്ടുപിടിക്കാൻ സാധിക്കില്ലെന്ന് മെറ്റ പറയുന്നു

author-image
Tech Desk
New Update
WhatsApp | WhatsApp Safety

ഉപയോക്താക്കൾക്ക് സ്വകാര്യതയോടൊപ്പം സുരക്ഷയും പ്രധാനം ചെയ്യുകയാണ് പുതിയ ഫീച്ചർ

ജനകീയ മെസേജിങ്ങ് ആപ്പായ വാട്സ്ആപ്പ് പുതിയ സുരക്ഷാ സംവിധാനം പുറത്തിറക്കി. പുതിയ ഫീച്ചറിലൂടെ ഉപയോക്താക്കൾക്ക് വാട്സ്ആപ്പിൽ കോൾ ചെയ്യുമ്പോൾ അവരുടെ ലൊക്കേഷൻ മറച്ചു വക്കാം. ഫോൺ വിളികളിൽ ഐപി അഡ്രസ്സ് സംരക്ഷിക്കുന്ന ഫീച്ചർ ആൻഡ്രോയിഡിലും ഐഒഎസിലും ലഭ്യമാണ്. 

Advertisment

നിലവിൽ വാട്സ്ആപ്പ് ഉപയോഗിച്ച് ഫോൺ വിളിക്കുമ്പോൾ നിങ്ങളുടെ ഐപി അഡ്രസ്സ് ഫോൺ വിളിക്കുന്നയാൾക്ക് കാണാൻ സാധിക്കും, എന്നാൽ വാട്സ്ആപ്പിൽ അതിന് പരിഹാരമായി പുതിയ ഒരു മാർഗ്ഗമെത്തിയിട്ടുണ്ട്. ഇതിലൂടെ നിങ്ങളുടെ ഐപി അഡ്രസ്സ് ഫോൺ വിളിക്കുമ്പോൾ മറ്റുള്ളവരിൽ നിന്ന് മറച്ചുവക്കാം. ഫീച്ചർ ഓണാക്കിയാൽ നിങ്ങളുടെ ഐപി അഡ്രസ്സ് വാട്സ്ആപ്പിന്റെ സർവ്വറുകളിലൂടെ മാറി മാറി കടന്നുപോകുന്നു. ഇത് സുരക്ഷ ഒരുപടികൂടി ഉയർത്തുന്നു. കൂടാതെ ആർക്കും ഇനി ഫോൺ കോൾ മുഖേന നിങ്ങളുടെ സ്ഥലമോ പ്രദേശമോ കണ്ടുപിടിക്കാൻ സാധിക്കില്ലെന്നാണ് മെറ്റ പറയുന്നത്.

നേരത്തേ വാട്സ്ആപ്പ് ഉപയോഗിച്ച് ഫോൺ വിളിക്കുമ്പോൾ വിളിക്കുന്നയാൾക്ക്, ഐപി അഡ്രസ്സിലൂടെ നമ്മുടെ ഏകദേശ ലോക്കേഷൻ കണ്ടെത്താൻ സാധിക്കുമായിരുന്നു. ഇതിലൂടെ ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യത നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന മെറ്റയുടെ കണ്ടെത്തലാണ് പുതിയ നടപടികൾക്ക് കാരണം. ഇത് ഉപയോക്താക്കൾക്ക് സ്വകാര്യതയോടൊപ്പം സുരക്ഷയും പ്രധാനം ചെയ്യുന്നു.

ഫീച്ചർ എങ്ങനെ ഉപയോഗിക്കാം?

വാട്സ്ആപ്പിൽ 'സെറ്റിങ്ങ്സ്' തുറന്ന് 'പ്രൈവസി'യിൽ ടാപ്പുചെയ്യുക. തുടർന്ന് തെളിഞ്ഞുവരുന്ന സ്ക്രീനിൽ താഴെയായി 'അഡ്വാൻസ്‌ഡിൽ' 'പ്രോട്ട്ക്ട് ഐപി അഡ്രസ്സ് ഇൻ കോൾസ്' എന്ന ഓപ്ഷൻ ഓണാക്കുക. 

Advertisment

Check out More Technology News Here 

Whatsapp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: