scorecardresearch

WhatsApp New Feature: joinable group calls: പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്; എപ്പോൾ വേണമെങ്കിലും ഗ്രൂപ്പ് കോളിൽ കയറാം

WhatsApp New Feature: joinable group calls allows users to drop off and rejoin: ഗ്രൂപ്പ് കോളിൽ നിന്ന് പുറത്തുവന്ന ശേഷം വീണ്ടും തിരിച്ചു കയറാനും ഈ ഫീച്ചറിലൂടെ കഴിയും

WhatsApp New Feature: joinable group calls allows users to drop off and rejoin: ഗ്രൂപ്പ് കോളിൽ നിന്ന് പുറത്തുവന്ന ശേഷം വീണ്ടും തിരിച്ചു കയറാനും ഈ ഫീച്ചറിലൂടെ കഴിയും

author-image
Tech Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
WhatsApp, WhatsApp group calls, WhatsApp features, WhatsApp video calls, WhatsApp voice calls, WhatsApp joinable calls, WhatsApp new features, WhatsApp download, വാട്സ്ആപ്പ്, വാട്സാപ്പ്, വാട്സ് ആപ്പ്, ഗ്രൂപ്പ് കോൾ, വീഡിയോ കോൾ, വാട്സ്ആപ്പ് കോൾ, വാട്സാപ്പ് കോൾ, malayalam latest news, malayalam, news, tech, ie malayalam

WhatsApp New Feature: joinable group calls allows users to drop off and rejoin: ഗ്രൂപ്പ് വോയ്‌സ്, വീഡിയോ ഗ്രൂപ്പ് കോളുകൾ ആരംഭിച്ച ശേഷം അതിൽ ചേരാൻ സഹായിക്കുന്ന ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ജനപ്രിയ മെസഞ്ചർ ആപ്ലിക്കേഷനായ വാട്സ്ആപ്പ്. കോളുകളിൽ നിന്ന് വേണ്ടപ്പോൾ ഇറങ്ങിപ്പോവാനും പിന്നീട് തിരിച്ചുവന്ന് കോളിൽ വീണ്ടും ചേരാനും സഹായിക്കുന്നതാണ് ഈ ഫീച്ചർ.

Advertisment

ജോയിനബിൾ കോൾസ് എന്ന ഫീച്ചർ ആണ് ഇതിനായി വാട്സ്ആപ്പ് പുതുതായി അവതരിപ്പിച്ചത്.

വാട്സ്ആപ്പിന്റെ 'Calls' (കോളുകൾ) എന്ന ടാബിലേക്ക് പോയി ക്ഷണിക്കപ്പെട്ട ഗ്രൂപ്പ് കോളുകളിലേക്ക് ചേരാൻ ഈ ഫീച്ചറിലൂടെ കഴിയും.

ഈ ഫീച്ചറിനൊപ്പം ഒരു പുതിയ കോൾ വിവര സ്‌ക്രീനും വാട്സ്ആപ്പ് അവതരിപ്പിച്ചു. കോളിൽ ആരെല്ലാമുണ്ടെന്ന് കാണാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറാണിത്. കോളിലേക്ക് ക്ഷണിച്ചതും എന്നാൽ കോളിൽ ചേരാത്തതുമായി ആളുകളെയും ഇതിൽ കാണിക്കും.

Advertisment

Read More: WhatsApp: വാട്സ്ആപ്പിൽ ഇനി എച്ഡി ചിത്രങ്ങളും അയക്കാം; മറ്റു പുതിയ ഫീച്ചറുകളും

“ജോയിനബിൾ കോളുകൾ ആരംഭിക്കുന്നതിലൂടെ ഒരു ഗ്രൂപ്പ് കോളിന് മറുപടി നൽകുന്നതിന്റെ ഭാരം കുറയ്ക്കുന്നു. മാത്രമല്ല വാട്ട്‌സ്ആപ്പിലെ ഗ്രൂപ്പ് കോളിംഗിലേക്ക് വ്യക്തിഗത സംഭാഷണങ്ങളുടെ സ്വാഭാവികതയും എളുപ്പവും നൽകുന്നു,” വാട്സ്ആപ്പ് ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.

വാട്സ്ആപ്പിന്റെ പുതിയ അപ്ഡേറ്റിലാണ് ഈ ഫീച്ചർ ലഭ്യമാവുക.

നിലവിൽ ഒരു കോളിൽ ചേരാൻ വിട്ടുപോയവർക്ക് വീണ്ടു അവരെ വിളിക്കാൻ ആവശ്യപ്പെടണമായിരുന്നു. എന്നാൽ പുതിയ ഫീച്ചർ വന്നതോടെ ഗ്രൂപ്പ് കോളിനെ കോൾസ് എന്ന ടാബിൽ കാണിക്കും. അതിൽ ടാപ്പ് ചെയ്ത് ആ ഗ്രൂപ്പ് കോളിൽ ചേരാാനവും.

പഴയ രീതി പ്രകാരം കോളുകളിൽ പിന്നീട് ചേരുന്നതും കോളിനിടെ പുറത്തിറങ്ങി തിരിച്ച് വരുന്നതുമെല്ലാം ബുദ്ധിമുട്ടായിരുന്നു. എന്നാൽ പുതിയ അപ്ഡേറ്റിൽ ഈ ബുദ്ധിമുട്ട് മാറിയിരിക്കുകയാണ്.

Read More: WhatsApp: വാട്സ്ആപ്പിൽ നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്താൽ അറിയുന്നതെങ്ങനെ?

എപ്പോൾ ഗ്രൂപ്പ് കോളിൽ ചേരണമെന്ന കാര്യം തീരുമാനിക്കുന്നത് ഇപ്പോൾ എളുപ്പമായിരിക്കുകയാണ്. എപ്പോഴാണോ സൗകര്യം അപ്പോൾ ഗ്രൂപ്പ് കോളിൽ ചേരാൻ ഈ ഫീച്ചറിലൂടെ കഴിയും.

നിലവിലുള്ള കോളിൽ നിന്ന് പുറത്തുപോകേണ്ട ആവശ്യം വന്നാൽ പിന്നീട് തിരിച്ച് വരാനും ഈ ഫീച്ചർ സഹായകമാവുന്നു.

പുതിയ അപ്ഡേറ്റ് എല്ലാ ആൻഡ്രോയ്ഡ് ഐഒഎസ് ഉപകരണങ്ങളിലും ഉടൻ എത്തും.

പുതിയ അപ്ഡേറ്റ് പ്രകാരം ഒരു ഗ്രൂപ്പ് കോളിലേക്ക് വരുമ്പോൾ ഉപയോക്താക്കൾക്ക് ഇപ്പോൾ ജോയിൻ, ഇഗ്നോർ (ചേരുക, അവഗണിക്കുക) എന്നീ രണ്ട് ഓപ്ഷനുകൾ കാണാനാകും. ജോയിൻ എന്നത് ക്ലിക്ക് ചെയ്താൽ കോളിലേക്ക് പോകും. ഇഗ്നോർ എന്നതാണെങ്കിൽ ആ കോൾ പിന്നീട് ചേരാവുന്ന വിധത്തി. വാട്സാപ്പിലെ കോൾസ് എന്ന ടാബിൽ കാണാനാവും.

പിന്നീട് നിങ്ങൾക്ക് ആ കോൾ സ്വീകരിക്കാൻ തോന്നുകയാണെങ്കിൽ വാട്സ്ആപ്പ് തുറന്ന് ആ ടാബിലേക്ക് പോയി കോൾ എടുക്കാം.

Whatsapp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: