WhatsApp rolls out HD Photos feature and Encrypted Backups for beta users: വാട്സ്ആപ്പ് ആൻഡ്രോയിഡ് ബീറ്റ ഉപയോക്താക്കൾക്കായി പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു. ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള കമ്പനി ഇപ്പോൾ നിങ്ങളുടെ ബാക്കപ്പുകൾ അവരുടെ ക്ലൗഡിൽ സ്വതന്ത്രമായി എൻക്രിപ്റ്റ് ചെയ്യുന്നു. വാട്സ്ആപ്പിന്റെ ആൻഡ്രോയിഡ് ബീറ്റ 2.21.15.5 അപ്ഡേറ്റിലാണ് ഈ ഫീച്ചർ ലഭിക്കുക. വാട്സ്ആപ്പിന്റെ നിലവിലെ പതിപ്പിൽ ചാറ്റുകൾ എല്ലാം ഗൂഗിൾ ഡ്രൈവ് പോലുള്ള ആപ്പുകളിൽ സ്റ്റോർ ചെയ്യാൻ അനുവദിക്കുന്നതാണ്.
എങ്ങനെയാണ് ഇനി എൻക്രിപ്റ്റ് ചെയ്യുക? നിങ്ങളുടെ എല്ലാ ചാറ്റുകളും ഇനി പാസ്സ്വേർഡ് ഉപയോഗിച്ചു സംരക്ഷിക്കപ്പെടും, അതിനായി നിങ്ങൾ ഒരു പാസ്സ്വേർഡ് ഉണ്ടാക്കണം, അതുവഴിയാകും നിങ്ങളുടെ ചാറ്റുകൾ വീണ്ടെടുക്കാൻ കഴിയുക. പക്ഷേ ഒരു കാര്യം ഓർക്കണം, നിങ്ങൾ പാസ്സ്വേർഡ് മറന്ന് പോവുകയാണെങ്കിൽ പിന്നെ സ്റ്റോർ ചെയ്തിരിക്കുന്ന ചാറ്റ് വീണ്ടെടുക്കാൻ സാധിക്കില്ല.
നിങ്ങൾ നൽകുന്ന പാസ്സ്വേർഡ് സ്വകാര്യമായിരിക്കുമെന്നും അത് വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഗൂഗിൾ, ആപ്പിൾ എന്നിവ ആയി പങ്കുവെക്കില്ലെന്നും ‘വാബീറ്റഇൻഫോ’ റിപ്പോർട്ട് ചെയ്യുന്നു. ഈ ഫീച്ചറിൽ പാസ്സ്വേർഡ് മാറ്റുന്നതിനായി 64 അക്ക എൻക്രിപ്ഷൻ കീയും നൽകിയിട്ടുണ്ട്, പക്ഷേ നിങ്ങൾ ആ കീ നഷ്ടപെടുത്തിയാലും നിങ്ങളുടെ ഡാറ്റ പിന്നെ എടുക്കാൻ സാധിക്കില്ല.
ഇതിനോടൊപ്പം എച്ഡി ഫൊട്ടോസ് എന്ന ഫീച്ചറും വാട്സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. നിങ്ങളുടെ സുഹൃത്തുക്കളുമായി കൂടുതൽ ക്വാളിറ്റിയുള്ള ചിത്രങ്ങൾ പങ്കുവെക്കാൻ സഹായിക്കുന്നതാണ് ഈ ഫീച്ചർ . വാട്സ്ആപ്പിന്റെ ആൻഡ്രോയിഡ് ബീറ്റ ടെസ്റ്റർമാർക്ക് ക്വാളിറ്റി തിരഞ്ഞെടുക്കുന്നതിന് മൂന്ന് ഫീച്ചറുകൾ കാണാൻ കഴിയും.
ആദ്യത്തേത് “ബേസ്റ്റ് ക്വാളിറ്റി” ആണ് അത് പേര് വിശദീകരിക്കുന്ന പോലെ തന്നെയാണ്, പക്ഷേ ഉയർന്ന നിലവാരമുള്ള ഇമേജുകൾ അയയ്ക്കാൻ വാട്ട്സ്ആപ്പ് ഒരു ഓപ്ഷൻ നൽകുന്നില്ലെന്ന് തോന്നുന്നു. “ചെറിയ തോതിൽ ആണെങ്കിലും പോലും ചിത്രങ്ങൾ ഇപ്പോഴും കംപ്രസ്സ് ചെയ്യപ്പെടുന്നുണ്ട്. കംപ്രഷൻ അൽഗോരിതം വാട്സ്ആപ്പ് ഇതിനായി ഉപയോഗിക്കുന്നുണ്ട്. ചിത്രത്തിന്റെ 80 ശതമാനം യഥാർത്ഥ ക്വാളിറ്റി നിലനിർത്തുകയും, 2048×2048 വലുതാണെങ്കിൽ അളവിൽ മാറ്റം വരുത്തുകയും ചെയ്യും. നേരത്തെ ചിത്രത്തിന്റെ 80 ശതമാനം യഥാർത്ഥ ക്വാളിറ്റിയാണ് നിലനിർത്തിയിരുന്നത്, എന്നാൽ വലിയ ചിത്രങ്ങൾ എപ്പോഴും ചെറുതാക്കിയിരുന്നു,” വാബീറ്റഇൻഫോ വ്യക്തമാക്കി.
Also Read: Whatsapp Call: വാട്സ്ആപ്പ് കോളിൽ സുപ്രധാന മാറ്റങ്ങൾ വരുന്നു; റിപ്പോർട്ട്
മികച്ച നിലവാരമുള്ള ചിത്രങ്ങൾ നൽകുന്നതിന് വാട്സ്ആപ്പ് യഥാർത്ഥ ചിത്രത്തിനു നൽകുന്ന ഗുണനിലവാരത്തിന്റെ ശതമാനം വർദ്ധിപ്പിക്കണമെന്ന് വാബീറ്റഇൻഫോ നിർദ്ദേശിക്കുന്നു. ‘ഓട്ടോ’ ‘ഡാറ്റ സേവർ’ എന്നീ രണ്ടു ഓപഷനുകളും ഇതിൽ ലഭിക്കും. എന്നാൽ ഈ ഫീച്ചർ എല്ലാ ഉപയോക്താക്കൾക്കും എപ്പോഴായിരിക്കും ലഭിക്കുക എന്നതിൽ വ്യക്തതയില്ല.