scorecardresearch

WhatsApp in 2020: Every new feature announced- വാട്സ്ആപ്പിലെ പുതിയ പ്രധാന ഫീച്ചറുകൾ

വർഷം വാട്സ്ആപ്പിന്റെ ആൻഡ്രോയ്ഡ്, ഐഒഎസ് പതിപ്പുകളിൽ ചേർത്ത മികച്ച ചില ഫീച്ചറുകൾ പരിശോധിക്കാം

വർഷം വാട്സ്ആപ്പിന്റെ ആൻഡ്രോയ്ഡ്, ഐഒഎസ് പതിപ്പുകളിൽ ചേർത്ത മികച്ച ചില ഫീച്ചറുകൾ പരിശോധിക്കാം

author-image
Tech Desk
New Update
whatsapp, whatsapp payments, whatsapp payments india, whatsapp pay, whatsapp pay india, whatsapp payments send money, how to use whatsapp payments, how to send money on whatsapp, how to use whatsapp payments, whatsapp payments india, how to receive money on whatsapp, how to send money on whatsapp, whatsapp payments feature, whatsapp paymentswhatsapp, whatsapp payments, whatsapp payments india, whatsapp pay, whatsapp pay india, whatsapp payments send money, how to use whatsapp payments, how to send money on whatsapp, how to use whatsapp payments, whatsapp payments india, how to receive money on whatsapp, how to send money on whatsapp, whatsapp payments feature, whatsapp payments

WhatsApp in 2020: Every new feature announced: 2020 ൽ വാട്ട്‌സ്ആപ്പ് ധാരാളം ഫീച്ചറുകൾ അവതരിപ്പിക്കുകയും മികച്ച അനുഭവത്തിനായി 2019 ലെ ചില ഫീച്ചറുകൾ മെച്ചപ്പെടുത്തുകയും ചെയ്തു. പുതിയ സ്റ്റോറേജ് മാനേജ്മെന്റ് ടൂൾ, പേയ്‌മെന്റ് ഫീച്ചർ, അഡ്വാൻസ്സ് സെർച്ച്, ഡാർക്ക് മോഡ് തുടങ്ങിയവ അവയിൽ ചിലതാണ്.

Advertisment

വളരെയധികം ഫീച്ചറുകൾ ഉള്ളതിനാൽ, അവയെല്ലാം ട്രാക്ക് പരിശോധിക്കുന്നത് ബുദ്ധിമുട്ടാണ്. അതിനാൽ, ഈ വർഷം വാട്സ്ആപ്പിന്റെ ആൻഡ്രോയ്ഡ്, ഐഒഎസ് പതിപ്പുകളിൽ ചേർത്ത മികച്ച ചില ഫീച്ചറുകൾ പരിശോധിക്കാം

New storage management tool- പുതിയ സ്റ്റോറേജ് മാനേജ്മെന്റ് ടൂൾ

ഏതാനും ആഴ്‌ചകൾ‌ക്കുമുമ്പ്, സ്റ്റോറേജ് മാനേജുമെന്റ് ടൂളിന്റെ പുതിയതും മെച്ചപ്പെട്ടതുമായ ഒരു പതിപ്പ് വാട്ട്‌സ്ആപ്പ് പുറത്തിറക്കി, ഇത് വളരെ ഉപയോഗപ്രദമാണ്. ഇതുപയോഗിച്ച് സ്റ്റോറേജ് മാനേജുമെൻറ് വിഭാഗത്തിലെ ഫയലുകൾ, ഫോർ‌വേർ‌ഡുചെയ്‌ത ഫോട്ടോകൾ‌, വീഡിയോകൾ‌ എന്നിവയെല്ലാം പരിശോധിക്കാനും ഒരുമിച്ച് ഡിലീറ്റ് ചെയ്യാനും കഴിയും.

ഒരോ വ്യക്തിഗത ചാറ്റിന്റെയും ഫയലുകളെ വെവ്വേറെ ഇല്ലാതാക്കാനും നിങ്ങൾക്ക് കഴിയും. ഇത് 5എംബിയിൽ കൂടുതലുള്ള ഫയലുകൾ കാണിക്കുന്നതിനുള്ള ഓപ്ഷനും ഈ ഫീച്ചറിൽ കൂട്ടിച്ചേർത്തിരിക്കുന്നു.

Advertisment

Read More: Instagram: How to delete or disable account and download all your data- ഇൻസ്റ്റഗ്രാം അക്കൗണ്ട് എങ്ങിനെ ഡിലീറ്റ്/ഡിസേബിൾ ചെയ്യാം, ഡാറ്റ ഡൗൺലോഡ് ചെയ്യാം?

നിങ്ങൾ വാട്സ്ആപ്പ് പുതിയ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത് നിങ്ങളുടെ വാട്സ്ആപ്പ് ഡാറ്റ ആ ഫോണിലേക്ക് മാറ്റുമ്പോൾ സമയം ലാഭിക്കാനും ഒപ്പം അനാവശ്യ മീഡിയ ഇല്ലാതാക്കുന്നത് എളുപ്പമാക്കാനും ഈ ഫീച്ചർ സഹായകമാവുന്നു.

സെറ്റിങ്സ് സെക്ഷനിൽ (Settings/ ക്രമീകരണം) സ്റ്റോറേജ് ആൻഡ് ഡാറ്റ (Storage and data/സറ്റോറേജും ഡാറ്റയും) വിഭാഗത്തിൽ മാനേജ് സ്റ്റോറേജ് (Manage storage/ സ്റ്റോറേജ് മാനേജ് ചെയ്യുക) എന്ന ഓപ്ഷൻ തിരഞ്ഞെടുത്താൽ പുതിയ സ്റ്റോറേജ് മാനേജ്മെന്റ് ടൂൾ തുറക്കാം.

Group voice/video call limit increased- ഗ്രൂപ്പ് വോയ്‌സ് / വീഡിയോ കോൾ പരിധി

കൊറോണ വൈറസ് പകർച്ച വ്യാധി കാരണം ആളുകൾ വീടിനകത്ത് കഴിയാൻ തുടങ്ങിയതോടെ ആശയവിനിമയം നടത്താൻ വീഡിയോ കോൾ അപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നത് വ്യാപകമായി. ഈ സാഹചര്യത്തിൽ വോയ്‌സ് / വീഡിയോ കോൾ പരിധി വർദ്ധിപ്പിക്കാൻ കമ്പനി തീരുമാനിച്ചു. ഗ്രൂപ്പ് വീഡിയോ, വോയ്‌സ് കോളുകളിൽ നാല് പേരെ മാത്രം അനുവദിച്ചിരുന്നത് വർധിപ്പിച്ചു. പരിധി എട്ടാക്കി മാറ്റി.

WhatsApp Dark mode- വാട്ട്‌സ്ആപ്പ് ഡാർക്ക് മോഡ്

ഈ വർഷത്തിന്റെ തുടക്കത്തിലാണ്, വാട്ട്‌സ്ആപ്പ് ഡാർക്ക് മോഡ് ഉൾപ്പെടുത്തിയത്. ഇരുണ്ട തീം കണ്ണുകൾക്ക് ആശ്വാസം നൽകാൻ സഹായിക്കുക മാത്രമല്ല, നിങ്ങളുടെ ഫോണിന്റെ ബാറ്ററി ഉപയോഗം ചെറിയ രീതിയിൽ കുറയ്ക്കുകയും ചെയ്യുന്നു.

Read More: WhatsApp’s ‘Delete for everyone’ feature: വാട്സ്ആപ്പിലെ “ഡിലീറ്റ് ഫോർ എവരിവൺ” എപ്പോഴും ഫലപ്രദമാവുമോ? പരാജയപ്പെടുന്നതെപ്പോൾ? അറിയേണ്ടതെല്ലാം

നിങ്ങൾ ഈ ഫീച്ചർ പ്രവർത്തനക്ഷമമാക്കുമ്പോൾ, വാട്ട്‌സ്ആപ്പിന്റെ എല്ലാ വിഭാഗങ്ങളുടെയും പശ്ചാത്തലം ഇരുണ്ട ചാര നിറത്തിലേക്ക് മാറ്റും. ഡാർക്ക് തീം പ്രവർത്തനക്ഷമമാക്കാൻ, നിങ്ങൾ സെറ്റിങ്സ് (ക്രമീകരണം) എന്ന വിഭാഗം തുറന്ന് അതിലെ ‘ചാറ്റ്സ്’ ടാപ്പുചെയ്യുക. തുടർന്ന് ആ സ്ക്രീനിലെ ഡിസ്പ്ലേ വിഭാഗത്തിലെ ‘തീം’ എന്നതിലേക്ക് പോകുക, ഇതിൽ ലൈറ്റ്, ഡാർക്ക്, സിസ്റ്റം ഡിഫോൾട്ട് എന്നിവ ഉൾപ്പെടെ മൂന്ന് ഓപ്ഷനുകൾ കാണിക്കും. ആൻഡ്രോയ്ഡ് 9 അല്ലെങ്കിൽ അതിൽ താഴെയുള്ള ഫോണുകളിൽ, ഒരു സെറ്റ് ബൈ ബാറ്ററി സേവർ ഓപ്ഷനും കാണും.

WhatsApp Payment- വാട്ട്‌സ്ആപ്പ് പേയ്‌മെന്റ്

അടുത്തിടെയാണ് പണം അയക്കുന്നതിനുള്ള വാട്സ്ആപ്പ് പേയ്മെന്റ് സൗകര്യം വാട്സ്ആപ്പിൽ ഉൾപ്പെടുത്താനുള്ള അനുമതി ഇന്ത്യയിൽ ലഭിച്ചത്. സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും പണം അയയ്‌ക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നത് എളുപ്പമാക്കും ഈ ഫീച്ചർ.

Read More: WhatsApp payments: വാട്‌സ്ആപ്പ് വഴി പണം അയക്കാം; എങ്ങനെ എന്നറിയാം

വ്യക്തിയുമായുള്ള ചാറ്റിൽ പേയ്‌മെന്റ് ഓപ്ഷൻ നിങ്ങൾക്ക് കണ്ടെത്താനാവും. നിങ്ങൾ ചാറ്റ് വിൻഡോ തുറന്നുകഴിഞ്ഞാൽ, അറ്റാച്ചുമെന്റ് ഐക്കണിലേക്ക് പോയി പേയ്‌മെന്റ് ഓപ്ഷനിൽ ടാപ്പുചെയ്താൽ മതി. നിങ്ങൾ ഇത് ആദ്യമായി ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കാൻ നിങ്ങളോട് ആവശ്യപ്പെടും.

WhatsApp Advanced Search-വാട്ട്‌സ്ആപ്പ് അഡ്വാൻസ്സ് സെർച്ച്

2020 ൽ വാട്ട്‌സ്ആപ്പ് ഒരു പുതിയ സെർച്ച് ഫീച്ചറും അവതരിപ്പിച്ചു. ഫോട്ടോകൾ, ടെക്സ്റ്റുകൾ, ഓഡിയോ, ജിഐഎഫ്, വീഡിയോകൾ എന്നിവ മാത്രമല്ല, ഡോക്യുമെന്റുകളും ലിങ്കുകളും അടക്കം ഫിൽട്ടർ ചെയ്യാൻ ഇതിലൂടെ കഴിയും. മുകളിലെ ബാറിലെ സെർച്ച് ഐക്കണിൽ ടാപ്പുചെയ്ത് ഒരു സെർച്ച് ആരംഭിച്ചുകൊണ്ട് നിങ്ങൾക്ക് അഡ്വാൻസ്സ് സെർച്ച് ഫീച്ചർ ഉപയോഗിക്കാം. ആപ്ലിക്കേഷൻ ചാറ്റ് ചാറ്റ് ഹിസ്റ്ററിയിൽ നിന്നുള്ള സെർച്ച് റിസൽട്ടുകൾ കാണാനും ഫോട്ടോകൾ, ലിങ്കുകൾ, വീഡിയോകൾ എന്നിവ കീവേഡ് ഉപയോഗിച്ച് സെർച്ച് ചെയ്യാനുമുള്ള ഓപ്ഷനുകളും ലഭ്യമാണ്.

Whatsapp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: