ഇൻസ്റ്റാഗ്രാം അക്കൗണ്ട് എങ്ങനെ ഡിലീറ്റ് ചെയ്യാം അല്ലെങ്കിൽ താൽക്കാലികമായി ഡിസേബിൾ ചെയ്യാം എന്ന് നിങ്ങൾ അന്വേഷിച്ചിട്ടുണ്ടോ? ഇതിനായി നിങ്ങൾ കുറച്ച് ലളിതമായ ഘട്ടങ്ങൾ പാലിക്കേണ്ടതുണ്ട്. ഇൻസ്റ്റഗ്രാമിലെ നിങ്ങളുടെ എല്ലാ ഡാറ്റയും നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാം.  ഈ ഡാറ്റകൾ ലഭിക്കാൻ നിങ്ങൾ അഭ്യർത്ഥിച്ചാൽ ഈ ഡാറ്റകള ലഭിക്കുന്നതിനുള്ള ഒരു ഡൗൺ‌ലോഡ് ലിങ്ക് കമ്പനി ഇമെയിൽ ചെയ്യും. ഇതിനായി കമ്പനി 48 മണിക്കൂർ വരെ എടുത്തേക്കാം. നിങ്ങളുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്ന സന്ദർഭങ്ങളിലല്ലാതെയും നിങ്ങൾക്ക് നിങ്ങളുടെ ഡാറ്റ ഡൗൺലോഡ് ചെയ്യാൻ പറ്റും.

അക്കൗണ്ട് ഇല്ലാതാക്കാൻ (ഡിലീറ്റ് അക്കൗണ്ട്), അഭ്യർത്ഥന നൽകി 30 ദിവസത്തിനുശേഷം നിങ്ങളുടെ അക്കൗണ്ടും നിങ്ങളുടെ എല്ലാ ഇൻസ്റ്റഗ്രാം ഡാറ്റയും എന്നന്നേക്കുമായി ഇല്ലാതാക്കപ്പെടുമെന്ന് ഇൻസ്റ്റാഗ്രാം പറയുന്നു. എല്ലാം ഇല്ലാതാക്കിക്കഴിഞ്ഞാൽ, നിങ്ങളുടെ വിവരങ്ങൾ പിന്നീട് വീണ്ടെടുക്കാനാവില്ലെന്നും പ്രത്യേകം ഓർമിപ്പിക്കുന്നു. നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് എങ്ങനെ ഇല്ലാതാക്കാമെന്നും എല്ലാ ഡാറ്റയും എങ്ങിനെ ഡൗൺലോഡ് ചെയ്യാമെന്നും നോക്കാം.

How to delete your Instagram account- നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് എങ്ങനെ ഇല്ലാതാക്കാം

 • സ്റ്റെപ്പ് 1: ആദ്യം നിങ്ങൾ ഒരു മൊബൈൽ ബ്രൗസറിൽ നിന്നോ കമ്പ്യൂട്ടറിൽ നിന്നോ നിങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ലോഗിൻ ചെയ്യണം. എന്നിട്ട് ഇൻസ്റ്റഗ്രാാമിന്റെ “ഡിലീറ്റ് യുവർ അക്കൗണ്ട്” (Delete Your Account -നിങ്ങളുടെ അക്കൗണ്ട് ഇല്ലാതാക്കുക) എന്ന പേജ് സന്ദർശിക്കുക. മൊബൈൽ അപ്ലിക്കേഷനിൽ നിന്ന് നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഇല്ലാതാക്കാൻ കമ്പനി നിങ്ങളെ അനുവദിക്കുന്നില്ലെന്നത് ശ്രദ്ധിക്കുക.
 • സ്റ്റെപ്പ് 2: ” നിങ്ങളുടെ അക്കൗണ്ട് എന്തിനാണ് ഇല്ലാതാക്കുന്നത്” (Why are you deleting your account?) എന്ന ചോദ്യത്തിന് മറുപടിയായി ഡ്രോപ്പ്ഡൗൺ മെനുവിൽ നിന്ന് ഒരു ഓപ്ഷൻ തിരഞ്ഞെടുക്കുക. മെനുവിൽ നിന്ന് ഒരു ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ അക്കൗണ്ട് ഇല്ലാതാക്കാനുള്ള ഓപ്ഷൻ നിങ്ങൾക്ക് ലഭിക്കും. ഇവിടെ നിങ്ങളുടെ ഇൻസ്റ്റാഗ്രാം പാസ്‌വേഡ് നൽകേണ്ടതുണ്ട്.
 • സ്റ്റെപ്പ് 3: എന്റെ അക്കൗണ്ട് പൂർണമായി ഇല്ലാതാക്കുക “Permanently delete my account” എന്ന ബട്ടണിൽ ക്ലിക്കുചെയ്യുക അല്ലെങ്കിൽ ടാപ്പുചെയ്യുക

How to temporarily disable the Instagram account-ഇൻസ്റ്റാഗ്രാം അക്കൗണ്ട് എങ്ങനെ താൽക്കാലികമായി പ്രവർത്തനരഹിതമാക്കാം

 • സ്റ്റെപ്പ് 1: ഒരു കമ്പ്യൂട്ടറിൽ നിന്ന് ഇൻസ്റ്റഗ്രാം അക്കൌണ്ടിൽ ലോഗിൻ ചെയ്യുക. ഇൻസ്റ്റാഗ്രാമിൽ നിന്ന് ഇടവേള എടുത്ത് അക്കൗണ്ട് താൽക്കാലിക അടിസ്ഥാനത്തിൽ പ്രവർത്തനരഹിതമാക്കാൻ (ഡീ ആക്ടിവേറ്റ് ചെയ്യാൻ) നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് അത് ഒരു കമ്പ്യൂട്ടറിൽ മാത്രമേ ചെയ്യാൻ കഴിയൂ. അത് ഇൻസ്റ്റാഗ്രാം അപ്ലിക്കേഷനിൽ നിന്ന് സാധ്യമല്ല.
 • സ്റ്റെപ്പ് 2: മുകളിൽ വലതുവശത്തുള്ള നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിൽ ക്ലിക്കുചെയ്യുക, തുടർന്ന് പ്രൊഫൈൽ എഡിറ്റുചെയ്യുക (Edit Profile) എന്ന ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
 • സ്റ്റെപ്പ് 3: താഴേക്ക് സ്ക്രോൾ ചെയ്യുക, തുടർന്ന് ചുവടെ വലതുവശത്തുള്ള “എന്റെ അക്കൗണ്ട് താൽക്കാലികമായി ഡിസേബിൾ ചെയ്യുക” (Temporarily disable my account ) എന്ന ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
 • സ്റ്റെപ്പ് 4: എന്തുകൊണ്ടാണ് നിങ്ങൾ അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്യുന്നുവെന്നതിന് ഡ്രോപ്പ് ഡൗൺ മെനുവിൽ നിന്ന് ഒരു ഓപ്ഷൻ തിരഞ്ഞെടുക്കുക ? നിങ്ങളുടെ പാസ്‌വേഡ് വീണ്ടും നൽകുക. മെനുവിൽ നിന്ന് ഒരു കാരണം തിരഞ്ഞെടുത്ത് പാസ്‌വേഡ് നൽകിയതിനുശേഷം മാത്രമേ നിങ്ങളുടെ അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യാനുള്ള ഓപ്ഷൻ ദൃശ്യമാകൂ. താൽക്കാലികമായി അക്കൗണ്ട് അപ്രാപ്‌തമാക്കുക (Temporarily Disable Account) എന്നത് ക്ലിക്കുചെയ്യുക.

How to download Instagram data-ഇൻസ്റ്റാഗ്രാം ഡാറ്റ എങ്ങനെ ഡൗൺലോഡ് ചെയ്യാം

 1. സ്റ്റെപ്പ് 1: ഇൻസ്റ്റഗ്രാം ആപ്പിൽ നിങ്ങളുടെ പ്രൊഫൈലിലേക്ക് പോകുന്നതിന് ചുവടെ വലതുവശത്ത് നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക.
 2. സ്റ്റെപ്പ് 2: മുകളിൽ വലതുവശത്ത് ടാപ്പുചെയ്യുക, തുടർന്ന് സെറ്റിങ്സിൽ (settings- ക്രമീകരണങ്ങൾ) ടാപ്പുചെയ്യുക.
 3. സ്റ്റെപ്പ് 3: സെക്യൂരിറ്റി (Security- സുരക്ഷ) ടാപ്പുചെയ്യുക, തുടർന്ന് ഡൗൺലോഡ് ഡാറ്റ (Download Data) ടാപ്പുചെയ്യുക.
 4. സ്റ്റെപ്പ് 4: തുടർന്നു വരുന്ന പേജിൽ നിങ്ങളുടെ ഇമെയിൽ വിലാസം നൽകിയ ശേഷം റിക്വസ്റ്റ് ഡൗൺലോഡ് എന്ന ബട്ടണിൽ ടാപ് ചെയ്യുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook