scorecardresearch

How to set Two-step verification on WhatsApp?-വാട്സ്ആപ്പിൽ ടു-സ്റ്റെപ് വെരിഫിക്കേഷൻ പ്രവർത്തനക്ഷമമാക്കുന്നതെങ്ങനെ?

വാട്ട്‌സ്ആപ്പിൽ ടു-സ്റ്റെപ് വെരിഫിക്കേഷൻ പ്രവർത്തനക്ഷമമാക്കുന്നത് എങ്ങനെയെന്ന് പരിശോധിക്കാം

വാട്ട്‌സ്ആപ്പിൽ ടു-സ്റ്റെപ് വെരിഫിക്കേഷൻ പ്രവർത്തനക്ഷമമാക്കുന്നത് എങ്ങനെയെന്ന് പരിശോധിക്കാം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
How to set Two-step verification on WhatsApp?-വാട്സ്ആപ്പിൽ ടു-സ്റ്റെപ് വെരിഫിക്കേഷൻ പ്രവർത്തനക്ഷമമാക്കുന്നതെങ്ങനെ?

How to set Two-step verification on WhatsApp?: ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള മെസഞ്ചർ ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്‌സ്ആപ്പ്. വാട്സ്ആപ്പിൽ നിങ്ങളുടെ സ്വകാര്യ ചാറ്റുകൾ പരിരക്ഷിക്കുന്നതിന് ടു-സ്റ്റെപ് വെരിഫിക്കേഷൻ ഓപ്ഷൻ പ്രവർത്തനക്ഷമമാക്കുന്നത് പ്രധാനമാണ്. നിങ്ങളുടെ അക്കൗണ്ട് മറ്റാരെങ്കിലും അനധികൃതമായി ഉപയോഗിക്കുന്നത് തടയാനുള്ള നല്ലൊരു മാർഗമാണിത്.

Advertisment

ടു-സ്റ്റെപ് വെരിഫിക്കേഷൻ പ്രവർത്തനക്ഷമമാക്കിയാൽ നിങ്ങൾ തീരുമാനിക്കുന്ന ഒരു ആറക്ക കോഡ് നൽകിയാൽ മാത്രമേ വാട്സ്ആപ്പ് ഉപയോഗിക്കാൻ കഴിയൂ. വാട്ട്‌സ്ആപ്പിൽ ടു-സ്റ്റെപ് വെരിഫിക്കേഷൻ പ്രവർത്തനക്ഷമമാക്കുന്നത് എങ്ങനെയെന്ന് പരിശോധിക്കാം.

  • സ്റ്റേപ്പ് 1: നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ വാട്ട്‌സ്ആപ്പ് തുറന്ന് സ്‌ക്രീനിന്റെ മുകളിൽ വലത് കോണിൽ സ്ഥിതിചെയ്യുന്ന ത്രീ-ഡോട്ട് (മൂന്ന് കുത്തുകൾ) ഐക്കണിൽ അമർത്തുക.
  • സ്റ്റേപ്പ് 2: ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന്, സെറ്റിങ്സ് തിരഞ്ഞെടുത്ത് അക്കൗണ്ടിൽ ടാപ്പുചെയ്യുക.
  • സ്റ്റേപ്പ് 3: ഇവിടെ, നിങ്ങൾ അമർത്തേണ്ട ടു-സ്റ്റെപ് വെരിഫിക്കേഷൻ (രണ്ട്-ഘട്ട പരിശോധന) ഓപ്ഷൻ നിങ്ങൾക്ക് കാണാം. അടുത്തതായി, നിങ്ങൾ എനേബിൾ (പ്രവർത്തനക്ഷമമാക്കുക) എന്ന ഓപ്‌ഷനിൽ ടാപ്പുചെയ്യുക.
  • സ്റ്റേപ്പ് 4: നിങ്ങൾക്ക് ഇഷ്ടമുള്ള ആറ് അക്ക പിൻ നൽകി അത് ഉറപ്പുവരുത്താൻ നിങ്ങളോട് ആവശ്യപ്പെടും. അത്തരത്തിൽ പിൻ നൽകി സ്ഥിരീകരിക്കുക.
  • സ്റ്റേപ്പ് 5: ആറ് അക്ക പിൻ നൽകി കഴിഞ്ഞാൽ, അത് വീണ്ടും നൽകാൻ നിങ്ങളോട് ആവശ്യപ്പെടും. അതു കൂടി ചെയ്താൽ ടു-സ്റ്റെപ് വെരിഫിക്കേഷൻ പ്രവർത്തനക്ഷമമാവും.

ഇത്തരത്തിൽ ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ പ്രവർത്തനക്ഷമമാക്കിയാൽ നിങ്ങളുടെ ഫോണിൽ വാട്ട്‌സ്ആപ്പ് വീണ്ടും ഇൻസ്റ്റാൾ ചെയ്ത് ഫോൺ നമ്പർ രജിസ്റ്റർ ചെയ്യുമ്പോഴെല്ലാം ഈ പിൻ നൽകാൻ വാട്‌സ്ആപ്പ് ആവശ്യപ്പെടും. അതിനാൽ നിങ്ങൾ ഈ പിൻ നമ്പർ ഓർത്തുവയ്ക്കുകയോ എവിടെയെങ്കിലും എഴുതിവയ്ക്കുകയോ വേണം. സനിങ്ങളുടെ ഇമെയിൽ വിലാസം ചേർക്കുന്നതിനുള്ള ഒരു ഓപ്ഷനും ടു-സ്റ്റെപ് വെരിഫിക്കേഷനിൽ ലഭ്യമാണ്. നിങ്ങൾ പിൻ മറന്നാൽ അത് റീ സെറ്റ് ചെയ്യാൻ ഇത്തരത്തിൽ ഇമെയിൽ വിലാസം നൽകിയാൽ കഴിയും.

Advertisment

Read More: വാട്സ്ആപ്പ് ഡെസ്ക് ടോപ്പിൽ വീഡിയോ കോളിങ്ങ് ഫീച്ചർ എന്നുവരും? മറുപടിയുമായി ഫെയ്സ്ബുക്ക്

ടു-സ്റ്റെപ് വെരിഫിക്കേഷൻ ഒഴാവാക്കണമെങ്കിൽ, നിങ്ങൾക്ക സമാന സ്റ്റെപ്പുകൾ വഴി ഒഴിവാക്കാം.

ഇതിനായി സെറ്റിങ്സിൽ അക്കൗണ്ട് വിഭാഗത്തിൽ നിന്ന് ടു-സ്റ്റെപ് വെരിഫിക്കേഷൻ എന്നത് ടാപ് ചെയ്യുക. ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെങ്കിൽ അത് ഡിസേബിൾ ചെയ്യാനുള്ള ഓപ്ഷൻ അവിടെ കാണാം. ഡിസേബിൾ ഓപ്ഷൻ ക്ലിക്ക് ചെയ്ത് ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ ഒഴിവാക്കാം. മുമ്പ് രജിസ്റ്റർ ചെയ്ത പിൻ നമ്പറോ ഇമെയിൽ വിലാസമോ മാറ്റാനുള്ള ഓപ്ഷനും നിങ്ങൾക്ക് അവിടെ ലഭിക്കും.

നിങ്ങളുടെ ഉപകരണം ആർക്കും നൽകുമ്പോൾ മറ്റുള്ളവർ നിങ്ങളുടെ വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ കാണാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് ഫിംഗർപ്രിന്റ് ലോക്ക് ഫീച്ചർ പ്രവർത്തനക്ഷമമാക്കാനാകും. നിങ്ങളുടെ സ്മാർട്ട്‌ഫോണിന് ഫിംഗർപ്രിന്റ് സ്‌കാനർ ഉണ്ടെങ്കിൽ, സെറ്റിങ്സ് വിഭാഗത്തിൽ ഈ ഓപ്ഷൻ നിങ്ങൾക്ക് ലഭിക്കും.

ഇതിനായി, നിങ്ങൾ സെറ്റിങ്സ്> അക്കൗണ്ട്> പ്രൈവസി എന്ന വിഭാഗത്തിൽ താഴേക്ക് സ്ക്രോൾ ചെയ്‌ത് ഫിംഗർപ്രിന്റ് ലോക്കിൽ അമർത്തുക. അത് പ്രവർത്തനക്ഷമമാക്കുക. നിങ്ങളുടെ ഫോൺ അൺലോക്കുചെയ്യാൻ നിങ്ങൾ ഇതിനകം ഫിംഗർപ്രിന്റ് സെൻസർ ഉപയോഗിക്കുന്നുണ്ടെങ്കിലും നിങ്ങളുടെ വിരലടയാളം രജിസ്റ്റർ ചെയ്യാൻ വാട്ട്‌സ്ആപ്പ് നിങ്ങളോട് ആവശ്യപ്പെടും. ഈ രീതിയിൽ, നിങ്ങൾക്ക് മാത്രമേ നിങ്ങളുടെ ചാറ്റുകൾ ആക്‌സസ് ചെയ്യാൻ കഴിയൂ എന്ന തരത്തിൽ വാട്ട്‌സ്ആപ്പ് സുരക്ഷിതമാക്കാൻ സാധിക്കും.

Whatsapp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: